1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം

May 09, 2020 | 01:42 PM IST | Permalink



കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം

എം മനോജ് കുമാർ

അഞ്ചൽ: വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസമായി ഉത്ര(25)യുടെ മരണം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് കരിമൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത്. ഭർതൃവീട്ടിൽവെച്ച് അണലിയുടെ കടിയേറ്റ് തുടർ ചികിത്സ വഴി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് സ്വന്തം വീട്ടിൽ വെച്ച് ബുധനാഴ്ച ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. അപൂർവത്തിൽ അപൂർവമായ ഒരു സംഭവം എന്ന രീതിയിലാണ് ഉത്രയുടെ മരണം വീക്ഷിക്കപ്പെടുന്നത്. സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും സർപ്പങ്ങളുടെ തോഴനായ വാവ സുരേഷുമെല്ലാം ഉത്രയെക്കുറിച്ച് പങ്കു വയ്ക്കുന്ന അഭിപ്രായം ഈ രീതിയിൽ തന്നെ. സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവർ ഒട്ടവധി കാര്യങ്ങളാണ് ഉത്രയുടെ മരണവുമായി ബന്ധപ്പെട്ടു മറുനാടനുമായി പങ്കു വെച്ചത്.

വർഷങ്ങളായി സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവർ ഈ മരണത്തിലെ അസ്വാഭാവികതയെക്കുറിച്ചാണ് വിരൽ ചൂണ്ടുന്നത്. അണലിയുടെ കടിയും മൂർഖന്റെ കടിയും വേദനാജനകമായ അനുഭവമാണ്. അണലിയുടെ കടിയേറ്റാൽ ആ ആൾ അപ്പോൾ തന്നെ അറിയും. വളരെ വേദനയുള്ള കടിയാണ് അണലിയുടേത്. മൂർഖന്റെ കടിയും വേദനാജനകമാണ്. കടിയേറ്റവർ അപ്പോൾ തന്നെ ഉണരും. സ്വന്തം വീട്ടിൽ വെച്ച് അണലിയുടെ കടിയേറ്റിട്ടും എന്തുകൊണ്ട് ഉത്ര അറിഞ്ഞില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ഉതിർക്കുന്ന ചോദ്യം. സർപ്പത്തിൻ കണ്ണുകൾക്ക് കാഴ്ചയില്ല. നാക്ക് വഴിയാണ് അവ തിരിച്ചറിയുന്നത്. പാമ്പ് വീടിനകത്ത് ഉണ്ടാകും. ഇവർ കൈ താഴേയ്ക്ക് വെച്ചപ്പോൾ ആ ഇളക്കം കണ്ടിട്ട് പാമ്പ് കൊത്താൻ സാധ്യതയുണ്ട്. മൂർഖന്റെ കടിയേറ്റാൽ പക്ഷെ പെട്ടെന്ന് ആൾ ഏത് ഉറക്കത്തിൽ നിന്നായാലും ഉണർന്നെഴുന്നെൽക്കും. അത്ര ശക്തമായ വേദനയാണ് മൂർഖന്റെ കടിയേൽക്കുമ്പോൾ സംഭവിക്കുന്നത്. ഉത്ര എന്തുകൊണ്ട് ഉണർന്നില്ല എന്ന ചോദ്യം പ്രസക്തമാണെന്നാണ് വിരൽ ചൂണ്ടൽ വരുന്നത്.

സർപ്പദോഷം എന്നൊക്കെ പറയാമെങ്കിലും അതിനു ശാസ്ത്രീയമായ അടിത്തറയില്ല. സയൻസ് ഒരിക്കലും അങ്ങനെ പറയുന്നില്ല. പക്ഷെ ഭർതൃവീട്ടിനകത്ത് വെച്ചും സ്വന്തം വീട്ടിനകത്ത് വെച്ചും പാമ്പ് കടിയേൽക്കുക എന്നത് അസ്വാഭാവികമാണ്. വിശദീകരിക്കാൻ കഴിയാത്ത എന്തൊക്കെയോ ഈ മരണത്തിനു പിന്നിലുണ്ട്. അത് പഠിക്കേണ്ട വിഷയമാണ്-വിദഗ്ദർ അഭിപ്രായം പങ്കു വയ്ക്കുന്നു. പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പങ്കു വയ്ക്കുന്ന അഭിപ്രായം ഇങ്ങനെയാണ്. മഴ കൂടുമ്പോൾ ചൂട് കൂടുമ്പോൾ പാമ്പുകൾ വെളിയിൽ വരും. മാളങ്ങളിലേക്ക് വെള്ളം കയറുമ്പോഴാണ് അവ വീട്ടിലേക്ക് കയറുന്നത്. ചൂട് കൂടുമ്പോൾ തണുപ്പ് തേടിയും ഇവ പുറത്തിറങ്ങും.

എല്ലാ വീടിന്റെ പരിസരത്തും പാമ്പുകൾ ഉണ്ടാകും. അവയെ പെട്ടെന്ന് കാണുന്നില്ല എന്നേയുള്ളൂ. ഉത്രയുടെ കാര്യം വാർത്തയിൽ വായിച്ചപ്പോൾ രണ്ടും നല്ല വീടുകളാണ്. കടിയേറ്റത് അകത്ത് വെച്ചും. അതുകൊണ്ട് തന്നെ ഇത് പഠനവിഷയമാകേണ്ടതുണ്ട്-വിദഗ്ദർ വിരൽ ചൂണ്ടുന്നു. ചില ആളുകൾക്ക് തുടർച്ചയായി പാമ്പ് കടിയേൽക്കുന്നു എന്ന് വാർത്തകൾ വരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നുമുണ്ട്. പക്ഷെ ഉത്രയുടെ പ്രശ്‌നത്തിൽ കടിയേറ്റത് വീട്ടിനകത്ത് വച്ചാണ്. അതുകൊണ്ടാണ് ഇത് വിശദീകരിക്കാൻ കഴിയാതാകുന്നത്. സർപ്പദോഷം എന്നൊക്കെ പറയുമ്പോൾ എന്താണ് സർപ്പദോഷം എന്ന് വിശദീകരിക്കേണ്ടതുണ്ട്. മുൻപ് വീടുകൾ വിശാലമായിരുന്നു. തറവാട് പറമ്പിൽ കാവുകളുമുണ്ടായിരുന്നു. ഇവിടെ സർപ്പങ്ങൾ കുടിയിരിക്കും. അണുകുടുംബമായപ്പോൾ ഇവിടങ്ങളിൽ വീട് വന്നു. സർപ്പക്കാവുകൾ ഏതാണ്ട് പൂർണമായും ഇല്ലാതായി. അവിടമെല്ലാം വീടുകൾ വന്നു. പാമ്പുകൾ മാളത്തിലുണ്ടാകും. ഏതെങ്കിലും സമയത്ത് ഇവിടെ താമസിക്കുന്നവർക്ക് കടിയേൽക്കും. അപ്പോൾ അത് സർപ്പക്കാവുകൾ ഇല്ലാതാക്കിയതിന്റെ ശാപമാണ് എന്ന് പറയും. ഇതാണ് സർപ്പദോഷം എന്ന് പറയുന്നത്. ഉത്രയുടെ മരണത്തിൽ സർപ്പദോഷം എന്നൊന്നും പറയാൻ കഴിയില്ല. രണ്ടു വീടുകളിലും വിറകൊക്കെ കൂട്ടിവച്ചിരുന്നാൽ അത് പാമ്പ് താവളമാക്കും. ഇവിടെ അങ്ങിനെയുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. വാവ സുരേഷ് ഈ കാര്യത്തിൽ നൽകുന്ന പ്രതികരണം ഇങ്ങനെ:

പകവെച്ച് പാമ്പുകൾ കൊത്തില്ലെന്ന് വാവാ സുരേഷ്

പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞു. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും.

മൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുകയും ചെയ്തു. പെരുമ്പാവൂരിലുള്ള ബിജുവിന്റെ കഥയുണ്ട്. തുടർച്ചയായി പാമ്പ് കടിയേൽക്കേണ്ടി വന്ന ആളാണ് ബിജു. പോത്തൻകോട് മഞ്ഞുമലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ ഒരു പൊലീസുകാരന്റെ കഥ. ലീവിൽ നാട്ടിൽ വന്നപ്പോൾ അണലി കടിച്ചാണ് മരണം. ഇവിടെ ഉത്രയ്ക്ക് രണ്ടു കടിയാണ് ഏറ്റത്. രണ്ടാമത്തെ കടിയിൽ ജീവാപായം വരുകയും ചെയ്തു. എനിക്ക് തോന്നുന്നത് പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഏതോ ഒരു ഹോർമോൺ ഉത്രയുടെ ശരീരത്തിൽ കാണും എന്നാണ്. പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഗന്ധമോ ഹോർമോണോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ. പക്ഷെ അത്തരം കേസുകളിൽ രണ്ടു കടിയും ഏറ്റത് വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പറമ്പിൽ വച്ചാണ് കടിയേറ്റത് എങ്കിൽ അങ്ങനെ പറയാൻ കഴിയും. പോയി ചവിട്ടിയപ്പോൾ കടിയേറ്റത് എന്ന്. ഇവിടെ അകത്ത് വച്ചാണ് കടിയേറ്റത്. വൃത്തിയില്ലാതെ കിടക്കുന്ന വീടുമല്ല. ഇവിടെ വൃത്തിയുള്ള വീടുകളാണ്. എലികൾ കൂടുതലുള്ള വീടുകളിൽ പാമ്പുകൾ വരും. ഇവിടെ അങ്ങിനെയുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പരിശോധിക്കേണ്ട കേസ് ആണിത് എന്നാണ് എനിക്ക് തോന്നുന്നത്.

തുടർച്ചയായി പാമ്പ് കടിയേറ്റ ബിജുവിന്റെ കഥ:

പെരുമ്പാവൂരിലുള്ള വ്യക്തിയാണ് ബിജു. തുടർ ആക്രമണങ്ങളാണ് ബിജുവിന് സർപ്പങ്ങളിൽ നിന്നും ഏറ്റത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ സർപ്പങ്ങൾ ബിജുവിനെ ആക്രമിക്കും. പക്ഷെ വീട്ടിൽ നിന്നും ഒരു കടിപോലും ബിജുവിന് ഏറ്റിട്ടില്ല. പക്ഷെ പുറത്തിറങ്ങിയാൽ സർപ്പങ്ങൾ വന്നു കൊത്തും. പക്ഷെ വീടിനകത്ത് വെച്ച് ഒരു കടിയും ബിജുവിന് ഏറ്റിട്ടില്ല. പക്ഷെ വേളിയിലിറങ്ങിയാൽ കടിയേൽക്കും. ഓന്ത് ഉൾപ്പെടെ ബിജുവിനെ കടിച്ചിട്ടുണ്ട്. പക്ഷെ വിഷമില്ലാത്ത പാമ്പുകളാണ് ബിജുവിനെ കടിച്ചത്. ചേര, നീർക്കോലി, പെരുമ്പാമ്പിൻ കുട്ടികൾ തുടങ്ങി വിഷമില്ലാത്ത പാമ്പുകളാണ് ബിജുവിനെ ആക്രമിച്ചത്. എന്താണ് സംഭവിക്കുന്നത് എന്നറിയുംമുൻപ് കടിയേറ്റിരിക്കും. പക്ഷെ ജീവാപായമേറ്റിട്ടില്ല. ബിജുവിന്റെ കഥ ഒരുദാഹരണമാണ്.

പൊലീസുകാരന്റെ മരണം

പോത്തൻകോട് മഞ്ഞുമലയിലാണ് സംഭവം. പത്ത് വർഷം മുൻപ് നടന്ന സംഭവമാണ്. ഇയാൾ ഡൽഹി പൊലീസിലാണ് ജോലി ചെയ്തിരുന്നത്. ലീവിൽ പോത്തൻകോട് വീട്ടിലേക്ക് വന്നതാണ്. വീട്ടിന്റെ പറമ്പിൽ അണലി കടിയേറ്റാണ് മരണം. വർഷങ്ങൾക്ക് മുൻപ് വീട്ടിലെ പറമ്പിൽ വെച്ച് അണലിയെയും കുഞ്ഞുങ്ങളെയും ഇയാൾ അടിച്ചു കൊന്നിരുന്നു. വർഷങ്ങൾക്ക് ശേഷം പൊലീസുകാരൻ അണലി കടിയേറ്റ് മരിച്ചു. വീടും പറമ്പും വൃത്തിയാക്കാന്വ് വേണ്ടി ഇറങ്ങിയതാണ്. അണലിയെ ചവിട്ടി പോയപ്പോഴാണ് അണലി ദംശിച്ചത്. ആ അണലിയെ ഞാൻ തന്നെയാണ് പോയി പിടിച്ചത്. പറമ്പിൽ വെച്ച് ചവിട്ടിയപ്പോഴാണ് കടിച്ചത്.

അവിശ്വസനീയമാം വിധമുള്ള ഉത്രയുടെ മരണത്തിൽ അഞ്ചൽ-അടൂർ നിവാസികൾ ഞെട്ടിയിരിക്കുകയാണ്. മൂന്നു മാസത്തിന്നിടെയുള്ള രണ്ടാമത് പാമ്പ് കടിയേറ്റതിനെ തുടർന്നാണ് ഉത്രയുടെ മരണം. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. പുഷ്പഗിരി ആശുപത്രിയിലെ തുടർ ചികിത്സയ്ക്കായി ഇന്നലെ ഉത്ര പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. രാത്രിയിൽ വീട്ടിൽ വെച്ച് കരിമൂർഖന്റെ കടിയേൽക്കുകയായിരുന്നു. ഉറക്കത്തിന്നിടയിൽ തന്നെ യുവതി മരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അബോധാവസ്ഥയിലായ നിലയിലായിരുന്നു. തുടർന്നു അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഉത്ര മരിച്ചതായി വീട്ടുകാർ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റ് എന്നാണു ആശുപത്രി അധികൃതർ മാതാപിതാക്കളോട് പറഞ്ഞത്. പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുൻപാണ് എന്നും അതിനുള്ള ചികിത്സയിൽ തുടരുന്നതിന്നിടെയാണ് മരണം എന്നാണ് വീട്ടുകാർ പറഞ്ഞത്. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതർ മരണം പാമ്പ് കടിയേറ്റെതിനെ തുടർന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. ഉത്രയുടെ കയ്യിൽ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു എത്തിച്ചപ്പോൾ മരണം പാമ്പ് കടിയേറ്റെന്നാണ് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചത്. തുടർന്നു വീട്ടിൽ വന്നു പരിശോധിച്ചപ്പോൾ ഉത്ര കിടന്നിരുന്ന മുറിയിൽ കരിമൂർഖനെ തന്നെ കാണുകയായിരുന്നു. ഇതോടെയാണ് ഉത്രയുടെ മരണം പാമ്പ് കടിയേറ്റെത് കാരണമാണെന്ന് വീട്ടുകാരും വിശ്വസിക്കുന്നത്.

അടൂരിൽവെച്ച് മൂന്നു മാസം മുൻപാണ് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിനാണ് ഉത്രയെ അണലി കടിക്കുന്നത്. കാലിനാണ് കടിയേറ്റത്. രാത്രി ഭർതൃവീട്ടിൽ ഉത്ര ബോധം കെട്ടു വീഴുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസിലായില്ല. കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസിലാക്കുന്നത്. അണലിയാണ് കടിച്ചത് എന്ന് പിന്നീടാണ് മനസിലായത്. ആദ്യം അടൂർ ആശുപത്രിയിലും പിന്നീട് പുഷപഗിരി മെഡിക്കൽ കോളെജിലേക്കും മാറ്റി. ഗുരുതര നിലയിലായിരുന്നു ഉത്രയുടെ അവസ്ഥ. അണലി കടിച്ചാൽ ഉടനെ മരണം എന്നത് പോലും എഴുതി തള്ളിയാണ് അവിശ്വസനീയതയോടെ ഉത്ര ജീവിതത്തിലേക്ക് തിരികെ കയറി വന്നത്. പക്ഷെ മൃത്യു പാമ്പിന്റെ തന്നെ രൂപം പ്രാപിച്ച് വീണ്ടുമെത്തി ഉത്രയുടെ ജീവൻ കവരുകയായിരുന്നു. അണലിയുടെ കടിയേറ്റതിനെ മരണം തന്നെ മുഖാമുഖം കണ്ടാണ് വീണ്ടും ജീവിതത്തിലേക്ക് ഉത്ര പിച്ചവെച്ചു തുടങ്ങിയ്ത്.

ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു. തുടർന്നു ഒരു വയസുള്ള മകൻ ധൃവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ബുധനാഴ്ച ദിവസം ഭർത്താവായ സൂരജ് വീട്ടിലുണ്ടായിരുന്നു. ഇന്നലെ ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷപഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു സൂരജ്. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. രാത്രി പന്ത്രണ്ടു മണിയോടെ ഉത്ര എഴുന്നേൽക്കുകയും ചെയ്തതായി ഭർത്താവും പറയുന്നുണ്ട്. ഉത്രയ്ക്ക് സർപ്പദംശനമേറ്റ കാര്യം സൂരജും അറിഞ്ഞിരുന്നില്ല. ഉത്ര മയങ്ങിക്കിടക്കുകയാണ് എന്നാണ് സൂരജും ധരിച്ചത്. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റ കാര്യം വീട്ടുകാർ അറിയുന്നത്. രാത്രിയിൽ ഇവർ ജനൽ തുറന്നിട്ടതായി സൂചനയുണ്ട്. തുറന്നിട്ട ജനൽ വഴിയാകണം പാമ്പ് അകത്ത് കടന്നതെന്നാണ് കരുതുന്നത്.

ടൈലുകൾ പാകിയ എസിയുള്ള മുറിയിലാണ് ഉത്രയും ഭർത്താവും ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ പാമ്പ് കയറി എന്ന് വീട്ടുകാർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. പാമ്പ് കയറാൻ ഒരു സാധ്യതയും ഇല്ലാത്ത മുറിയിൽ എങ്ങനെ പാമ്പ് കയറി എന്ന് വീട്ടുകാർക്ക് മനസിലാകുന്നുമില്ല. മിനുസമായ പ്രതലം ആയതിനാൽ പാമ്പിനു ഇഴയാനും പ്രയാസമുള്ള മുറി കൂടിയാണിത്. പക്ഷെ പാമ്പ് അകത്തെത്തുകയും ഉത്രയുടെ ജീവൻ കവരുകയും ചെയ്തു. പാമ്പ് കടിയേറ്റ് തന്നെയാണ് മരണമെന്നു മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞപ്പോഴാണ് വീട്ടുകാർ മുറി പരിശോധിച്ചത്. മുറിയിൽ തുണികൾക്കിടയിൽ മൂർഖനുണ്ടായിരുന്നു.

രണ്ടു പേർ രണ്ടു കട്ടിലിൽ സുഖസുഷുപ്തിയിൽ ഉറങ്ങുമ്പോൾ വിധിയുടെ എന്തോ ഒരു തീർപ്പ് പോലെ സർപ്പം ഉത്രയെ തന്നെ വന്നു കൊത്തുകയായിരുന്നു. ഉത്രയുടെ സംസ്‌കാരം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും എങ്ങനെ വീട്ടിൽ പാമ്പ് കയറി എന്നും അടൂരും അഞ്ചലുമുള്ള രണ്ടു വീടുകളിൽ എങ്ങനെ ഉത്രയ്ക്ക് മാത്രം എങ്ങിനെ സർപ്പദംശനമേൽക്കുന്നു എന്നും വീട്ടുകാർക്ക് വിശദമാക്കാൻ കഴിയുന്നില്ല. രണ്ടു വർഷം മുൻപാണ് എച്ച്ഡിബി ഫിനാൻസിങ് കമ്പനി ജീവനക്കാരനായ സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. ഒരു വയസുള്ള ധ്രുവ് ആണ് മകൻ. റബർ ബിസിനസ് നടത്തുന്ന വിജയസേനനാണ് പിതാവ്. ആയൂർ സ്‌കൂളിലെ പ്രധാനാധ്യാപകയായ മണിമേഖലയാണ് അമ്മ.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി അന്തരിച്ചു; വിടവാങ്ങുന്നത് മാധ്യമ-രാഷ്ട്രീയ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്; മാതൃഭൂമി പത്രത്തിന്റെ എല്ലാമെല്ലാമായ വീരേന്ദ്രകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സാംസ്‌കാരിക കേരളം; അന്തരിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം വളർന്ന രാഷ്ട്രീയ നേതാവ്
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ