Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തമല്ലാത്ത സിസിടിവി ദൃശ്യം 'തെളിവാക്കി' നിരപരാധിയെ എസ്‌ഐ മോഷണക്കേസിൽ കുടുക്കിയപ്പോൾ റെന്റ് എ കാർ ബിസിനസ് തകർന്നതിന് പിന്നാലെ രണ്ടു കോടിയുടെ കടബാധ്യതയും; ചക്കരക്കല്ല് എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്ന അപേക്ഷയ്ക്ക് നീതി ഉറപ്പാക്കുമെന്ന് താജുദ്ദീന് സർക്കാരിന്റെ ഉറപ്പ്; 54 ദിവസം നാട്ടിലും 24 ദിവസം ഖത്തറിലും ജയിലിൽ അനുഭവിച്ചത് നരകയാതനയെന്നും നിറകണ്ണുകളോടെ താജുദ്ദീൻ

വ്യക്തമല്ലാത്ത സിസിടിവി ദൃശ്യം 'തെളിവാക്കി' നിരപരാധിയെ എസ്‌ഐ മോഷണക്കേസിൽ കുടുക്കിയപ്പോൾ റെന്റ് എ കാർ ബിസിനസ് തകർന്നതിന് പിന്നാലെ രണ്ടു കോടിയുടെ കടബാധ്യതയും; ചക്കരക്കല്ല് എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്ന അപേക്ഷയ്ക്ക് നീതി ഉറപ്പാക്കുമെന്ന് താജുദ്ദീന് സർക്കാരിന്റെ ഉറപ്പ്; 54 ദിവസം നാട്ടിലും 24 ദിവസം ഖത്തറിലും ജയിലിൽ അനുഭവിച്ചത് നരകയാതനയെന്നും നിറകണ്ണുകളോടെ താജുദ്ദീൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വ്യാജ സിസിടിവി ദൃശ്യങ്ങൾ 'തെളിവാക്കി' മാലമോഷണക്കേസിൽ പെടുത്തിയ സംഭവത്തിൽ  പ്രവാസി മലയാളിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. കതിരൂർ പുല്യാട് സിഎച്ച് നഗർ സ്വദേശി വി.കെ താജ്ജുദ്ദീനാണ് ഇതു സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മാല മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട് താജുദ്ദീനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കിയെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിൽ 54 ദിവസമാണ് താജുദ്ദീൻ ജയിലിൽ കഴിഞ്ഞത്.

ഹൈക്കോടതി ഇടപെട്ടതാണ് താജുദ്ദീന് രക്ഷയായത്. തന്നെ കേസിൽ കുടുക്കിയ ചക്കരക്കല്ല് എസ്‌ഐ പി. ബിജുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് താജുദ്ദീൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാല് മുഖ്യമന്ത്രിയെ കാണാൻ സാധിക്കാഞ്ഞതിനാൽ കൊണ്ടോട്ടി എംഎ‍ൽഎ ടി.വി ഇബ്രാഹിം മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനു പുതിയ പരാതി നൽകുകയായിരുന്നു.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കഴിഞ്ഞ ദിവസം താജുദ്ദീൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കേസിൽ കുടുങ്ങിയതിന് പിന്നാലെ വിദേശത്ത് തനിക്കുണ്ടായ കടബാധ്യതകൾ തീർക്കണമെന്നുമുള്ള ആവശ്യം മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തതിനെ തുടർന്നാണ് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടത്.

മകളുടെ വിവാഹത്തിനായുള്ള വരവ് കേസിൽ കലാശിച്ചതിങ്ങനെ

മാല മോഷണക്കേസിൽ നിരപരാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കൽ എസ്ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഓൺലൈൻ തട്ടിപ്പു കേസിൽ കുടുങ്ങി കോഴിക്കോട് ജയിലിൽ റിമാൻഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയിൽ കുടുംബം പുലർത്തിയിരുന്ന ആളാണ് താജുദ്ദീൻ. ഇക്കഴിഞ്ഞ ജൂൺ 25ന് മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു താജുദ്ദീൻ കേരളത്തിലെത്തിയത്. എന്നാൽ ഈ വരവ് തന്റെ തലേവര മാറ്റിമറിക്കുമെന്ന് താജുദ്ദീൻ ഒട്ടും കരുതിയതും ഇല്ല.

ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. അത്തരം ഒരു കള്ളക്കേസിലാണ് താജുദ്ദീനെ പൊലീസ് തന്ത്രപരമായി കുരുക്കിയത്. മാലമോഷണക്കെസിലെ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട താജുദ്ദീന് പിന്നീട് 54 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ താജുദ്ദീന്റെ ഇടപെടലിൽ തന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്താനിയി. കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തിൽ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്.

ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണേണ്ടി വന്നപ്പോൾ പുറം ലോകത്ത് വിലസിയ യഥാർത്ഥ പ്രതി കോഴിക്കോട് അഴിയൂർ കോറോത്ത് ശരത് വൽസരാജ് (45) ആണ് അറസ്റ്റിലായത്. വഞ്ചനക്കേസിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തായത്.

54 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം താജുദ്ദീൻ കുറ്റക്കാരനല്ലെന്നു ബോധ്യപ്പെട്ടു മോചനം ലഭിച്ച ശേഷം തിരികെ ഖത്തറിലെത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ മുങ്ങിയെന്ന സ്പോൺസറുടെ പരാതിയിൽ 24 ദിവസം അവിടത്തെ ജയിലിലായി. നാലുലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കാൻ ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഖത്തർ ഡീപോർട്ട് ചെയ്തതിനാൽ ഇനി അവിടേക്കു തിരികെ പോകാനുമാകില്ല.

നാട്ടിലെ ജയിലിൽനിന്നു ജാമ്യത്തിലിറങ്ങിയ താജുദ്ദീൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ ഡിവൈ.എസ്‌പി പി.പി സദാനന്ദൻ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്. മാലപൊട്ടിച്ച കേസിലെ യഥാർഥ പ്രതിയായ വടകര അഴിയൂർ കോറോത്ത് റോഡിലെ ശരത് വത്സരാജിനെ (41) പൊലിസ് അറസ്റ്റുചെയ്തിരുന്നു.

നിലവിൽ ജോലിയൊന്നുമില്ലാത്ത സ്ഥിതിയാണ്. നല്ല രീതിയിൽ റെന്റ് എ കാർ ബിസിനസ് നടത്തിവരുന്നതിനിടെയാണ് എല്ലാം സംഭവിച്ചത്. ഇതിലൂടെ ശരീരികവും മാനസികവുമായ പീഡനത്തിനുപുറമെ രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടവും സംഭവിച്ചു. സംഭവത്തിൽ ഉത്തരവാദികളായ എസ്‌ഐക്കൊപ്പം എഎസ്ഐമാരായ ടി. ഉണ്ണിക്കൃഷ്ണൻ, ഇ.പി യോഗേഷ് എന്നിവർക്കെതിരേയും ഉടൻ സിവിൽ കേസ് ഫയൽ ചെയ്യുമെന്നും താജുദ്ദീൻ പറഞ്ഞു.

വ്യക്തമല്ലാത്ത സി.സി.ടി.വി ദൃശ്യത്തിന്റെ ചുവടുപിടിച്ചായിരുന്നു എസ്‌ഐ ബിജു അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണു യഥാർഥ പ്രതിയെ പിടികൂടിയത്. മനുഷ്യാവകാശ കമ്മിഷനിൽ ഉൾപ്പെടെ എസ്‌ഐ ബിജുവിനെതിരേ ലോക്കപ്പ് മർദന പരാതി നിലനിൽക്കുന്നുണ്ട്. സംഭവത്തിനുശേഷം ട്രാഫിക് വിഭാഗത്തിലേക്കു മാറ്റിയിരുന്നെങ്കിലും ഇപ്പോഴും ചക്കരക്കല്ലിലെ എസ്‌ഐയായി പി. ബിജു തുടരുകയാണെന്നും താജുദ്ദീനും കുടുംബവും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP