Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയ വഴി മതവിദ്വേഷ പ്രസംഗം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ; യുവാവിനെതിരെ വംശീയധീക്ഷേപ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: സമൂഹ മാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുംവിധം വിദ്വേഷ പരാമർശം നടത്തിയതിന് അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ.

പൗരത്വ നിയമത്തെ അനുകൂലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മുരളീധരൻ കാസർകോട്ട് പറഞ്ഞു.എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ പൊലീസ് ട്രോളുകളാക്കി യുവിവാവിന്റെ വീഡിയോ പുറത്തിറക്കിയിരുന്നു.മതസ്പർദ്ധ വളര്ഡത്തുന്ന തരത്തിലുള്ള വർഗീയപ്രസ്താവനകൾ പ്രചരിപ്പിക്കാൻ ആരേയും അനുവദിക്കില്ലെന്നാണ് മന്ത്രി കെ.ടി ജലീലും യുവാവിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. അതേ സമയം യുവാവിനെ വംശീയമായി അധിക്ഷേപിച്ചും സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP