Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയത് ഇൻഡിഗോ വിമാനത്തിൽ; പറഞ്ഞതിലും ഏറെ വൈകിയെങ്കിലും കാത്തിരിപ്പിന്റെ മുഷിപ്പെല്ലാം കേന്ദ്രമന്ത്രിയെ കണ്ട ആവേശത്തിൽ മറന്ന് അണികൾ; കേന്ദ്രമന്ത്രി പദവിയേറ്റശേഷം ആദ്യമായി കേരളത്തിൽ എത്തിയ മുരളീധരന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം; പഴവങ്ങാടിയിൽ തേങ്ങ ഉടച്ച ശേഷം വാഹനജാഥയുടെ അകമ്പടിയോടെ ബിജെപി ഓഫീസിലെത്തി നേതാവ്; ദുബായിൽ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടിയെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയത് ഇൻഡിഗോ വിമാനത്തിൽ; പറഞ്ഞതിലും ഏറെ വൈകിയെങ്കിലും കാത്തിരിപ്പിന്റെ മുഷിപ്പെല്ലാം കേന്ദ്രമന്ത്രിയെ കണ്ട ആവേശത്തിൽ മറന്ന് അണികൾ; കേന്ദ്രമന്ത്രി പദവിയേറ്റശേഷം ആദ്യമായി കേരളത്തിൽ എത്തിയ മുരളീധരന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം; പഴവങ്ങാടിയിൽ തേങ്ങ ഉടച്ച ശേഷം വാഹനജാഥയുടെ അകമ്പടിയോടെ ബിജെപി ഓഫീസിലെത്തി നേതാവ്; ദുബായിൽ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടിയെന്ന് കേന്ദ്രമന്ത്രി

എം മനോജ് കുമാർ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ വി.മുരളീധരന് ബിജെപി ജില്ലാ നേതൃത്വം ആവേശോജ്വല സ്വീകരണം നൽകി. തീരുമാനിച്ചതിലും വൈകി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ വന്നിറങ്ങിയ മുരളീധരന് ഉജ്വല സ്വീകരണമാണ് വിമാനത്താവളത്തിൽ നൽകിയത്. എയർ ഇന്ത്യാ വിമാനത്തിൽഡൽഹിയിൽ നിന്ന് ചെന്നൈയിൽ എത്തിയശേഷം ചെന്നൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുരളീധരൻ എത്തിയത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷിന്റെ നേതൃത്വത്തിലാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം വാഹനജാഥയായാണ് മുരളീധരനെ പഴവങ്ങാടിയിൽ എത്തിച്ചത്. പഴവങ്ങാടിയിൽ ക്ഷേത്രത്തിൽ എത്തിയ മുരളീധരൻ പഴവങ്ങാടി ഗണപതിയുടെ മുൻപിൽ തേങ്ങയുടച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജിയും മുരളീധരന് തേങ്ങ എടുത്ത് നൽകി.

തേങ്ങ ഉടച്ച് പുറത്തിറങ്ങിയ മുരളീധരന് ക്ഷേത്രത്തിനു മുന്നിൽ ബിജെപി അണികൾ ഉജ്ജ്വല സ്വീകരണം നൽകി. രാവിലെ പതിനൊന്നോടെ തന്നെ മുരളീധരൻ അണികൾ എത്തിയെങ്കിലും വിമാനം വൈകിയ കാരണം ഒന്നരയോടെയാണ് അദ്ദേഹം പഴവങ്ങാടി എത്തിയത്. രാവിലെ പതിനൊന്നിന് മുരളീധരൻ വിമാനത്താവളത്തിലും പതിനൊന്നു മുപ്പതിന് പഴവങ്ങാടിയിലും സ്വീകരണം എന്നാണ് മുൻപ് അറിയിച്ചിരുന്നത്.

പഴവങ്ങാടി ക്ഷേത്രത്തിൽ തേങ്ങ ഉടച്ചശേഷം അലങ്കരിച്ച തുറന്ന ജീപ്പിലാണ് മുരളിധരൻ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് പോയത്. അലങ്കരിച്ച വാഹനത്തിൽ മുരളിധരൻ സ്വീകരണങ്ങളേറ്റു വാങ്ങി പോകുമ്പോൾ വിമാനത്താവളം മുതൽ മുരളീധരന് അനുഗമിച്ച വാഹനങ്ങൾ സംസ്ഥാന കമ്മറ്റി ഓഫീസ് വരെ മുരളീധരനെ അനുഗമിച്ചു. സംസ്ഥാന കമ്മറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് പി.എസ് .ശ്രീധരൻ പിള്ളയും മറ്റു ബിജെപി നേതാക്കളും മുരളീധരനെ സ്വീകരിച്ചു. തുടർന്ന് മുരളീധരൻ വാർത്താ സമ്മേളനത്തിലേക്ക് നീങ്ങി. .ദുബായിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ താൻ ആരംഭിച്ചതായും മുരളീധരൻ പറഞ്ഞു.

പരിക്കേറ്റവരുടെ വിവരങ്ങൾ അറിയിക്കാനായി ദുബായിൽ കണ്ട്രോൾ റൂം തുറന്നു. വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും വേണ്ട നടപടികൾ വിദേശകാര്യ വകുപ്പ് സ്വീകരിക്കും. മൃതദേഹത്തിന്റെ തൂക്കം നോക്കി ഇതിന്റെ ഇതിനുള്ള കൂലി ഈടാക്കുന്ന സംവിധാനവും അവസാനിപ്പിക്കും. ഇതിന് പരിഹാരം നിശ്ചയിക്കാനും വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഉത്സവകാലങ്ങളിൽ വിമാനക്കൂലികൾ ക്രമാതീതമായി വർധിക്കുന്നതിന് പരിഹാരം കാണാൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി താൻ കൂടിക്കാഴ്ച നടത്തിയതായും മുരളീധരൻ പറഞ്ഞു.

മോദി സർക്കാറിന്റെ രണ്ടാമൂഴത്തിനു പിന്നിൽ പ്രധാനം വിദേശകാര്യ വകുപ്പിന്റെ പ്രവർത്തനമാണെന്നും, ലോകത്തിന്റെ മുൻപിൽ ഇന്ത്യയുടെ സ്ഥാനം അത് ഉയർത്തിയെന്നും പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി മുരളീധരൻ പറഞ്ഞു. സുഷമ സ്വരാജിന്റെ കീഴിലുണ്ടായിരുന്ന വകുപ്പിന്റെ പ്രവർത്തനം അതുപോലെ തുടർന്ന് കൊണ്ടുപോകാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചതായും മുരളീധരൻ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി ഈ നമ്പറിൽ 00971565463903 ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനുമായി താൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും നിപ രോഗബാധയെ കുറിച്ച് തങ്ങൾ ചർച്ച ചെയ്തുവെന്നും കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപയുടെ കാര്യത്തിൽ ആശങ്കപ്പെണ്ട ഒരു സ്ഥിതിവിശേഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിപ ബാധിച്ചവരുടെയും അവരുമായി ഇടപെട്ടവരെയും കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശം ഉണ്ട്. നിപ പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്രം ഇപ്പോൾ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി മുരളീധരൻ പറഞ്ഞു. 17,18 തീയതികളിൽ എംപിമാരുടെ സത്യപ്രതിഞ്ജയും, 20ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കുമെന്നും മുരളിധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP