Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാരെ സന്ദർശിച്ച വിഎസിന്റെ രണ്ട് പേരക്കുട്ടികളും എംബിബിഎസിന് പഠിക്കുന്നത് അമൃതയിൽ; എസ് ശർമ്മയുടെയും കരുനാഗപ്പള്ളി എംഎൽഎ രാമചന്ദ്രന്റെയും മക്കൾ പഠിക്കുന്നത് കോടികളുടെ ഫീസുള്ള അമ്മയുടെ കോളേജിൽ തന്നെ; സ്വാശ്രയ തമ്മിലടി മൂത്തപ്പോൾ ഇടതു നേതാക്കളുടെ മക്കളുടെ പഠനരഹസ്യങ്ങളും പുറത്തുവിട്ട് കോൺഗ്രസുകാർ

നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാരെ സന്ദർശിച്ച വിഎസിന്റെ രണ്ട് പേരക്കുട്ടികളും എംബിബിഎസിന് പഠിക്കുന്നത് അമൃതയിൽ; എസ് ശർമ്മയുടെയും കരുനാഗപ്പള്ളി എംഎൽഎ രാമചന്ദ്രന്റെയും മക്കൾ പഠിക്കുന്നത് കോടികളുടെ ഫീസുള്ള അമ്മയുടെ കോളേജിൽ തന്നെ; സ്വാശ്രയ തമ്മിലടി മൂത്തപ്പോൾ ഇടതു നേതാക്കളുടെ മക്കളുടെ പഠനരഹസ്യങ്ങളും പുറത്തുവിട്ട് കോൺഗ്രസുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ പോര് മുറുകുമ്പോൾ ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കുന്നത് മക്കളുടെയും ബന്ധുക്കളുടെയും സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിക്കുന്ന സമരമായതിനാൽ ചെന്നിത്തലയുടെ മകന്റെ വിദ്യാഭ്യാസത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് തിരിച്ചടി നൽകിയ സിപിഎമ്മിന് തിരിച്ചടിയുമായി കോൺഗ്രസ് വൃത്തങ്ങളും രംഗത്തെത്തി. ഇതോടെ മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കളുടെ സ്വാശ്രയ ബന്ധം പുറത്തുവരികയാണ്. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നേതാക്കളുടെ മക്കളും മരുമക്കളുമാണ് കോടികൾ ചിലവു വരുന്ന സ്വശ്രയ മേഖലയിൽ പഠിക്കുന്നത്.

രാവിലെ പ്രതിപക്ഷ നേതാവിന്റെയും മറ്റ് യുഡിഎഫ് നേതാക്കളുടെയും മക്കൾ മെഡിക്കൽ വിദ്യാഭ്യാസം നടത്തിയത് സ്വാശ്രയ മെഡിക്കൽ കോളേജിൽ നിന്നാണെന്ന വിവരം കൈരളി ടിവിയാണ് പുറത്തുവിട്ടത്. ഇതോടെ ഇതേക്കുറിച്ചുള്ള ചർച്ചകളും കൊഴുത്തു. ഇതിനിടെയാണ് പ്രതിരോധമെന്ന നിലയിൽ സിപിഐ(എം) നേതാക്കളുടെ മക്കളും ബന്ധുക്കളും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിച്ചതിന്റെ വിവരം കോൺഗ്രസുകാർ പുറത്തുവിട്ടത്.

സ്വശ്രയ വിഷയത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രിയും ഭരണ പരിക്ഷക്കരണ കമ്മീഷൻ ചെയർമാനുമായി വി എസ് അച്യുതാനന്ദന്റെ മകൾ ആശയുടെ രണ്ട് മക്കളും എംബിബിഎസ് പഠിച്ചത് അമൃത മെഡിക്കൽ കോളേജിൽ നിന്നാണെന്ന വിവരമാണ് കോൺഗ്രസ് വൃത്തങ്ങൾ പുറത്തുവിട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തന്നെയാണ് സിപിഐ(എം) നേതാക്കളുടെ സ്വാശ്രയ കോളേജ് ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 25ഓളം യുഡിഎഫ് നേതാക്കളുടെ മക്കൾ സ്വാശ്രയ കോളേജുകളിൽ പഠിക്കുന്നു എന്ന വിവരമാണ് നേരത്തെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് 17 ഇടതു നേതാക്കളുടെ മക്കൾ പഠിച്ച സ്വാശ്രയ കോളേജുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

വിഎസിന്റെ മകൾ ആശയയുടെ മക്കൾ ആതിരാ രാജ് അമൃതയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. അതേസമയം മകൻ ആനന്ദ് രാജ് രണ്ടാം വർഷം എംബിബിഎസിനും പഠിക്കുന്നു. എന്നാൽ, മുതിർന്ന നേതാവ് വിഎസിന്റെ പേരക്കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല ആരോപണം. സിപിഐ(എം) എംഎൽഎ എസ് ശർമ്മയുടെ മകളും സിപിഐ എംഎൽഎ രാമചന്ദ്രന്റെ മകൻ പഠിക്കുന്നതും കോടികൾ ഫീസ്് വരുന്ന അമൃത മെഡിക്കൽ കോളേജിൽ തന്നെയാണ്. ഇടതു നേതാക്കളുടെ സ്വാശ്രയ മെഡിക്കൽ ബന്ധം അവിടം കൊണ്ടും തീരുന്നില്ല.

കോടിയേരിയുടെ മരുമകൾ പഠിച്ചത് തൃശൂർ അമല മെഡിക്കൽ കോളജിലാണ്. ഈ കോളേജിന് യുഡിഎഫ് സർക്കാർ ഭൂമി എഴുതി കൊടുത്തു എന്ന ആരോപണവും ഉർന്നതാണ്. ഇത് കൂടാതെ മന്ത്രി ഇ പി ജയരാജന്റെ മരുമകൾ സ്വാശ്രയമെഡിക്കൽ കോളേജായ അമൃതയിലാണ് എം ഡിക്ക് പഠിക്കുന്നത്. മന്ത്രി എ സി മൊയ്തീന്റെ മകൾ ഷീബാ മൊയ്തീൻ പഠിച്ചതും സ്വാശ്രയ കോളേജിൽ തന്നെയാണ്. തൃശൂർ ചെറുതുരുത്തി സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളജിലാണ് ഷീബയുടെ മെഡിക്കൽ പഠനം നടന്നത്.

നേരത്തെ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന ട്രഷററർ രമേശന്റെ മകൾ എൻആർഐ ക്വാട്ട'യിൽ കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിൽ അഡ്‌മിഷൻ നേടിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇത് കൂടാതെയാണ് മറ്റ് സിപിഐ(എം) നേതാക്കളുടെ മക്കളുടെ പഠനത്തിന്റെ പട്ടികയും പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് പുറത്തുവിട്ട ലിസ്റ്റിൽ പറയുന്ന നേതാക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങൾ ഇങ്ങനെയാണ്:

1)മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൾ ആശയുടെ രണ്ട് മക്കളും എംബിബി എസിന് പഠിക്കുന്നത് എറണാകുളത്തെ അമൃത സ്വാശ്രയ മെഡിക്കൽ കോളജിലാണ്(ആതിരാ രാജ് നാലാം വർഷം, ആനന്ദ് രണ്ടാം വർഷം).
2. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടുമക്കളും പഠിച്ചത് സ്വാശ്രയ സ്ഥാപനങ്ങളായ കളമശേരി എസ് സി എം എസിലും, കോയമ്പത്തൂർ അമൃതയിലുമാണ്.
3.കോടിയേരിയുടെ മരുമകൾ പഠിച്ചത് തൃശൂർ അമല മെഡിക്കൽ കോളജിലാണ്.
4.ഇ പി ജയരാജന്റെ മരുമകൾ സ്വാശ്രയമെഡിക്കൽ കോളജായ അമൃതയിലാണ് എം ഡിക്ക് പഠിക്കുന്നു.
5. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ അനൂപ് സുരേന്ദ്രൻ പഠിച്ചതുകൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലാണ്.
6. മന്ത്രി എ സി മൊയ്തീന്റെ മകൾ ഷീബാ മൊയ്തീൻ പഠിച്ചത് തൃശൂർ ചെറുതുരുത്തി സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളജിലാണ്.
7.കരുനാഗപ്പള്ളി എംഎൽഎ രാമചന്ദ്രന്റെ മകൻ പഠിക്കുന്നത് അമൃത മെഡിക്കൽ കോളജിലാണ്.
8.എസ് ശർമ എംഎൽഎയുടെ മകൾ പഠിക്കുന്നത് അമൃത മെഡിക്കൽ കോളജിലാണ്.
9.മുരളി പെരുനെല്ലി എംഎൽഎയുടെ മകൾ പഠിക്കുന്നത് തൃശൂർ ചിറ്റലപ്പിള്ളിയിലെ ഐഇഎസ് സ്വാശ്രയ എഞ്ചിനീറിങ് കോളേജിലാണ്.
10. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ മകൾ പഠിക്കുന്നത് നെയ്യാറ്റിൻകരയിലെ നിംസ് ദന്തൽകോളജിൽ മൂന്നാവർഷ ബിഡിഎസിനാണ്.
11.കോട്ടയം സിപിഐ(എം) ജില്ലാ സെക്രട്ടറിയും, മുൻ എംഎൽഎ യുമായ വാസവന്റെ മകൾ പഠിച്ചത് വെഞ്ഞാറമൂടുള്ള ഗോകുലം സ്വാശ്രയ കോളജിലാണ്.
12. ഡി വൈ എഫ് ഐ മുൻ സംസ്ഥാന ട്രഷററർ രമേശന്റെ മകൾ പഠിച്ചതും എൻആർഐ ക്വാട്ട'യിൽ കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിലാണ്.
13. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ ഡിവൈഎഫ്‌ഐ നേതാവുമായ ഷൈലജാ ബീഗത്തിന്റെ മകൾ കണ്ണൂരിലെ സ്വാശ്രയ മെഡിക്കൽകോളജിലാണ് പഠിക്കുന്നത്.
14 തിരുവനന്തപുരത്തെ പ്രമുഖ സിപിഐ(എം) നേതാവ് എ എ റഷീദിന്റെ രണ്ട് മക്കളും പഠിക്കുന്നത് കാരക്കോണം മെഡിക്കൽ കോളജിലാണ്.
15 സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും, കസ്യൂമർഫെഡ് ചെയർമാനുമായ മെഹ്ബൂബിന്റെ മകൾ സ്വാശ്രയ കോളജിലാണ് പഠിച്ചത്.
16. മുൻ സ്പീക്കറും, മുൻ മന്ത്രിയും ഇപ്പോൾ കെടിഡിസി ചെയർമാനുമായ എം വിജയകുമാറിന്റെ മകൾ പഠിച്ചത് തിരുവനന്തപുരത്തെ സ്വാശ്രയ കോളജാണ് മോഹൻദാസ് കോളജ് ഓഫ് എഞ്ചിനീറിംഗിലാണ്.

നേരത്തെ 25ഓളം യുഡിഎഫ് പ്രമുഖരുടെ മക്കളാണ് സ്വാശ്രയ കോളജുകളിൽ ലക്ഷങ്ങൾ കോഴ കൊടുത്ത് പഠിക്കുന്നതെന്നാണ് കൈരളി ചാനൽ ആരോപിച്ച്ത്. ഇതിൽ തന്നെ ആറോളം പേർക്ക് എൻട്രൻസ് പരീക്ഷയിൽ യോഗ്യത പോലും ലഭിച്ചിരുന്നില്ല. അപ്പോൾ പിന്നെ എങ്ങനെ പ്രവേശനം വാങ്ങി എന്നതായിരുന്നു ആരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ മെഡിക്കൽ പിജിക്ക് പഠിക്കുന്നത് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ്. അതും മാനേജ്‌മെന്റ് ക്വാട്ടയിൽ. ഇയാൾ എംബിബിഎസിനു പഠിച്ചതും ഇവിടെ തന്നെയായിരുന്നു. ലക്ഷങ്ങൾ കോഴ നൽകിയ ശേഷമായിരുന്നു പ്രവേശനം. മെഡിക്കൽ പിജിക്ക് മതിപ്പ് ഫീസ് മൂന്നു കോടി രൂപയും എംബിബിഎസിനു ഒരു കോടി രൂപയും ആണ്.

ലീഗിന്റെ മുൻ മന്ത്രിമാരായ എം.കെ മുനീറിന്റെ മകൻ പഠിക്കുന്നത് എംഇഎസ് മെഡിക്കൽ കോളജിലാണ്. അബ്ദുറബിന്റെ മകൻ പഠിക്കുന്നത് തൃശ്ശൂർ അമലയിലും. ഇതെല്ലാം തന്നെ മാനേജ്‌മെന്റ് ക്വാട്ടയിൽ. കഴിഞ്ഞ ദിവസം അനുഭാവ സത്യഗ്രഹം നടത്തിയ ലീഗ് എംഎൽഎ എൻ.ഷംസുദ്ദീന്റെ മകൾ പഠിക്കുന്നത് പാലക്കാട് കരുണ മെഡിക്കൽ കോളജിലാണ്. എന്തായാലും സ്വാശ്രയ വിവാദം മുറുകുമ്പോൾ രണ്ട് പക്ഷത്തുള്ള നേതാക്കളും സ്വന്തം കാര്യത്തിൽ ഒരുപോലെയാണെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP