Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭാശയഗള കാൻസറിന് വരെ കാരണമായേക്കാവുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ പ്രതിരോധ വാക്‌സിനേഷൻ പദ്ധതിയുമായി മരട് മുൻസിപ്പാലിറ്റി; കാൻസർ സാധ്യത കൂടുതലുള്ള 25-26 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്‌സിനേഷൻ; ഒപ്പം അമ്മമാർക്ക് കാൻസർ സ്‌ക്രീനിങ്ങും; മരട് മുൻസിപ്പാലിറ്റിയുടെ പ്രത്യാശ പ്രോജക്ട് രാജ്യത്തിന് മാതൃകയാവുന്നു

ഗർഭാശയഗള കാൻസറിന് വരെ കാരണമായേക്കാവുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ പ്രതിരോധ വാക്‌സിനേഷൻ പദ്ധതിയുമായി മരട് മുൻസിപ്പാലിറ്റി; കാൻസർ സാധ്യത കൂടുതലുള്ള 25-26 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്‌സിനേഷൻ; ഒപ്പം അമ്മമാർക്ക് കാൻസർ സ്‌ക്രീനിങ്ങും; മരട് മുൻസിപ്പാലിറ്റിയുടെ പ്രത്യാശ പ്രോജക്ട് രാജ്യത്തിന് മാതൃകയാവുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്ത് അർബുദ രോഗികളുടെ എണ്ണം ആശങ്കാവഹമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ, ഗർഭാശയഗള കാൻസറിന് കാരണമാകുന്ന ഹ്യുമൺ പാപ്പിലോമ വൈറസിനെതിരെ വാക്‌സനേഷൻ പദ്ധതി വ്യാപിപ്പിക്കാനായി മരട് മുൻസിപ്പാലിറ്റി രംഗത്ത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്ഥാപനം തനതു പദ്ധതിയിൽ ഉൾപ്പെടുത്തി ഇങ്ങനെയൊരു വാക്‌സിനേഷനുമായി മുന്നോട്ട് വരുന്നത്. ഇന്ത്യയിൽ ഏറ്റവുമധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണ് ഗർഭാശയഗള കാൻസറിന്് കാരണമായേക്കാവുന്ന വൈറസാണ് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി).

കാൻസർ സാധ്യത കൂടുതലായ 25 നും 26 നും വയസിന് പ്രായമുള്ള പെൺകുട്ടികളെ കണ്ടെത്തി, അവരുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ എച്ച്പിവിക്ക് എതിരെയുള്ള വാക്‌സിൻ നൽകുകയും ഒപ്പം വാക്‌സിനേഷൻ നൽകുന്നവരുടെ അമ്മമാർക്ക് കാൻസർ സ്‌ക്രീനിങ്ങ് നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേരള സർക്കാരിന്റെ ആർദ്രം മിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും, ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടർ ഡോ. സൗമ്യ സ്വാമിനാഥൻ ഈ വാക്‌സിൻ ഇന്ത്യയിൽ വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലും മരട് മുൻസിപ്പാലിറ്റിയിലെ വളന്തക്കാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബാലു ഭാസിയാണ് രാജ്യത്തിന് മാതൃകയാകാൻ സാധ്യതയുള്ള ഈ പ്രോജക്ട് സമർപ്പിച്ചത്.

മരട് മുൻസിപ്പാലിറ്റി പ്രത്യാശ എന്ന പേരിൽ, അവരുടെ തനതു പദ്ധതിയിൽ പ്രോജക്ട് ഉൾപ്പെടുത്തി. പ്രോജക്ടിന് അംഗീകാരവും നൽകി. ഈ വാക്‌സിനേഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റിനും, ആരോഗ്യവകുപ്പിനും മരട് മുൻസിപ്പൽ ചെയർ പേഴ്‌സൺ റ്റി.എച്ച് നദീറ യും വൈസ് ചെയർമാൻ ബോബൻ നെടുമ്പറമ്പിലും സർക്കാരിന്റെ ശ്രദ്ധയിൽ കത്തു മൂലം അറിയിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്ഥാപനം തനതു പദ്ധതിയിൽ ഉൾപ്പെടുത്തി ഇങ്ങനെയൊരു വാക്‌സിനേഷനുമായി മുന്നോട്ട് വരുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ പദ്ധതി വരും കൊല്ലങ്ങളിലും തുടരാനാണ് മരട് മുൻസിപ്പാലിറ്റിയുടെ തീരുമാനം.

രാജ്യത്തെ പതിനഞ്ച് വയസിന് മുകളിലുള്ള മൂന്നര കോടി സ്ത്രീകൾ ഇപ്പോൾ എച്ച്പിവി റിസ്‌ക് ഗ്രൂപ്പിലാണ്. മാത്രമല്ല ഈ വൈറസിന്റെ നൂറ് തരം സീറോ ടൈപ്പുകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തിൽ മാത്രം വസിക്കാൻ ശേഷിയുള്ള വൈറസുകളാണ്. ഇവ ബാധിക്കുന്ന സ്ത്രീകളിൽ 75 ശതമാനം പേർക്കും വജേനിയൽ കാൻസർ, 80 ശതമാനത്തോളം മലാശയ കാൻസർ, 41 ശതമാനം ഹെഡ് ആൻഡ് നെക്ക് കാൻസർ, 45 ശതമാനം പിനൈൽ കാൻസർ എന്നി രീതിയിൽ രോഗബാധിതരാകുന്നുവെന്നാണ് പഠനം.

ഇതിനിടെയാണ് കേരളത്തിലും കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുവെന്ന് വാർത്തയും നമ്മെ ആശങ്കപ്പെടുത്തുന്നത്. ഇവയിൽ രോഗ ബാധിതരാകുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ച് വരികയാണ്. മാത്രമല്ല എറണാകുളം ജില്ലയിൽ മലാശയത്തിലും ഗർഭാശയത്തിലും കാൻസർ ബാധിക്കുന്ന രോഗികളുടെ എണ്ണം വർധിച്ച് വരുന്നുവെന്ന വാർത്തകളും നാം ഭീതിയോടെയാണ് കേട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP