Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തനിച്ചു താമസിച്ച മണിയൂരുകാരന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; അരിയും തീർന്നു; സൗജന്യ റേഷൻ വീട്ടിൽ എത്തിക്കുമോ എന്ന അന്വേഷണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി നോ; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറും മിണ്ടിയില്ല; വാതിലുകൾ അടഞ്ഞെന്ന് തോന്നിയപ്പോൾ രണ്ടും കൽപ്പിച്ച് വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ; രാജ്ഭവൻ ഇടപെട്ടപ്പോൾ പലയാട്ടു നടയിലെ റേഷൻ കട രാത്രി ഏഴിന് തുറന്നു; ഓട്ടോയിൽ അരി വീട്ടിലുമെത്തി; വടകരയിൽ വേണുഗോപാലിന് റേഷൻ എത്തുമ്പോൾ

തനിച്ചു താമസിച്ച മണിയൂരുകാരന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; അരിയും തീർന്നു; സൗജന്യ റേഷൻ വീട്ടിൽ എത്തിക്കുമോ എന്ന അന്വേഷണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി നോ; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറും മിണ്ടിയില്ല; വാതിലുകൾ അടഞ്ഞെന്ന് തോന്നിയപ്പോൾ രണ്ടും കൽപ്പിച്ച് വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ; രാജ്ഭവൻ ഇടപെട്ടപ്പോൾ പലയാട്ടു നടയിലെ റേഷൻ കട രാത്രി ഏഴിന് തുറന്നു; ഓട്ടോയിൽ അരി വീട്ടിലുമെത്തി; വടകരയിൽ വേണുഗോപാലിന് റേഷൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വടകര: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ നേരത്തെ ലഭിക്കണമെന്ന മണിയൂർ മീനത്തുകരയിലെ വേണുഗോപാലിന്റെ ആവശ്യം നടപ്പിലാക്കി കൊടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചപ്പോൾ, നാലു മണിക്കൂറിനകം അരി വീട്ടിൽ എത്തിച്ചു നൽകി.

ഏപ്രിൽ ഒന്നുമുതൽ 15 കിലോ അരി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലൻ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കാരണം തനിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഏപ്രിൽ ഒന്നുമുതലുള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും താലൂക്ക് സപ്ലൈ ഓഫീസിൽ വിളിച്ചു ചോദിച്ചു. പറ്റില്ലെന്നായിരുന്നു മറുപടി. ഇതോടെ അതിന് മുകളിലേക്കുള്ള വാതിൽ മുട്ടാൻ തുടങ്ങി.

മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ ഇ- മെയിലിലും ഫോൺ മുഖേനയും കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. യാതൊരു മറുപടിയും ഉണ്ടായില്ല. ഇതോടെയാണ് ഡൽഹിയിലേക്ക് സാധ്യത തേടൽ തുടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ ഓഫീസിൽ ബന്ധപ്പെട്ട വേണുഗോപാലിന് കൃത്യമായ മറുപടികൾ കിട്ടി. നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അയച്ച സന്ദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാനും റേഷൻ സാധനങ്ങൾ എത്തിച്ചു തരാമെന്ന് ഉറപ്പു ലഭിക്കുകയുമായിരുന്നു.

രണ്ടു മണിക്കൂറുകൾക്കു ശേഷം രാജ്ഭവനിൽ നിന്ന് പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് അറിയിച്ച് ഫോൺ വന്നു. രാത്രി ഏഴ് മണിയോടെ പലയാട്ടു നടയിലെ റേഷൻ കട സപ്ലൈ ഓഫീസറുടെ നിർദ്ദേശപ്രകാരം തുറന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കാരണമായിരുന്നു അത്. 15 കിലോ അരി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ റേഷനരി മുൻകൂറായി നൽകാമെന്ന നിർദ്ദേശവും സപ്ലൈ ഓഫിസിൽ എത്തി. അരി നേരത്തേ ലഭ്യമാക്കിയ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വേണുഗോപാൽ നന്ദി അറിയിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷൻ വിതരണം ചെയ്യുന്നത്. 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർക്ക് ഇന്ന് റേഷൻ വാങ്ങാം. ഇതുവരെ കാത്തിരിക്കാനുള്ള അരി വീ്ട്ടിൽ ഇല്ലാത്തതു കൊണ്ടാണ് വേണുഗോപാൽ ഇടപെടലിന് സർക്കാരുകളെ സമീപിച്ചത്.

ഇന്ന് റേഷൻ വാങ്ങാൻ കടകളിൽ നീണ്ട ക്യൂവാണ്. സാമൂഹ്യ അകലം പാലിച്ചാണ് റേഷൻ വിതരണം. ബിപിഎൽ (മഞ്ഞ -എഎവൈ), അന്ത്യോദയ (പിങ്ക് -പിഎച്ച്എച്ച്) എന്നീ മുൻഗണന വിഭാഗങ്ങൾക്ക് രാവിലെയും നീല (എൻപിഎസ്), വെള്ള (എൻപിഎൻഎസ്) കാർഡുടമകൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. റേഷൻ കാർഡില്ലാത്തവർക്ക് പ്രത്യേക അപേക്ഷയും ആധാർ വിവരങ്ങളും നൽകിയാൽ റേഷൻ ലഭിക്കും. നമ്പർ ക്രമത്തിലെ വിതരണം തീർന്നതിന് ശേഷമാണ് ഇവർക്ക് ലഭിക്കുക. കടയിൽ എത്താനാകാത്തവർക്കു സാധനങ്ങൾ വീട്ടിലെത്തിക്കാൻ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

സാമൂഹിക അകലം പാലിക്കാൻ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും റേഷൻ വിതരണം ചെയ്യുക. ഒരുസമയം അഞ്ചു പേരേ മാത്രമേ കടകളിൽ അനുവദിക്കൂ. അഞ്ചു പേർക്കുവീതം ടോക്കൺ നൽകുന്നതുൾപ്പെടെ തിരക്കൊഴിവാക്കാൻ വ്യാപാരികൾക്ക് നിയന്ത്രണമേർപ്പെടുത്താം. മഞ്ഞ കാർഡ് ഉടമകൾക്ക് 35 കിലോയും പിങ്ക് കാർഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാർഡുകൾ: 15 കിലോ അരി ലഭിക്കും. ഏപ്രിൽ രണ്ടാം തിയ്യതി 2, 3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, മൂന്നാം തിയ്യതി 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, നാലാം തിയ്യതി 6,7 അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, അഞ്ചാം തിയ്യതി 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കുമായിക്കും സൗജന്യ അരിവിതരണം. നിശ്ചിതസമയത്തിനുള്ളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാൻ അവസരം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കും. കൂടുതൽ ആളുകൾ നിരത്തിലിറങ്ങുന്നത് കണക്കിലെടുത്ത് വാഹന പരിശോധന ഊർജ്ജിതമാക്കും. അനാവശ്യ വിലക്കയറ്റമുണ്ടാക്കുന്നത് തടയാൻ വിജിലൻസിനെയും ചുമതലയേൽപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP