Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊന്നത് പിണറായി വിജയനെന്ന് കുറ്റപത്രം; സിപിഎമ്മിനെതിരെ സാക്ഷി പറയാൻ ധൈര്യമുള്ളവർ ആരുമില്ലാതെ പോയപ്പോൾ കൊലക്കേസിൽ കുറ്റവിമുക്തനാക്കി; വരമ്പത്ത് നൽകിയ കൂലിയായിരുന്നു അതെന്ന് പിന്നീട് ജയരാജന്റെ സ്ഥിരീകരണം; കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകം ഇപ്പോഴത്തെ മുഖ്യമന്ത്രി നേരിട്ട് നടത്തിയതെന്ന് തന്നെ വിശ്വസിച്ച് കണ്ണൂരിലെ കോൺഗ്രസുകാരും ബിജെിപിക്കാരും

കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊന്നത് പിണറായി വിജയനെന്ന് കുറ്റപത്രം; സിപിഎമ്മിനെതിരെ സാക്ഷി പറയാൻ ധൈര്യമുള്ളവർ ആരുമില്ലാതെ പോയപ്പോൾ കൊലക്കേസിൽ കുറ്റവിമുക്തനാക്കി; വരമ്പത്ത് നൽകിയ കൂലിയായിരുന്നു അതെന്ന് പിന്നീട് ജയരാജന്റെ സ്ഥിരീകരണം; കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകം ഇപ്പോഴത്തെ മുഖ്യമന്ത്രി നേരിട്ട് നടത്തിയതെന്ന് തന്നെ വിശ്വസിച്ച് കണ്ണൂരിലെ കോൺഗ്രസുകാരും ബിജെിപിക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരനെ കൊലക്കേസ് പ്രതിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനുറച്ച് കോൺഗ്രസ്. വാടിക്കൽ രാമകൃഷ്ണന്റെ വധം വീണ്ടും കോൺഗ്രസ് ചർച്ചയാക്കും. കോടതി വെറുതെ വിട്ടിട്ടും സുധാകരനെതിരെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിയെ അതേ നാണയത്തിൽ നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഇത് തിരിച്ചറിഞ്ഞ് കണ്ണൂരിൽ ബലിദാനി ആശയം ആളി കത്തിക്കാൻ ബിജെപിയും രംഗത്ത് എത്തും. ഇതോടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫ്‌ളാഷ് ബാക്കിലേക്ക് കണ്ണൂർ പോവുകയാണ്. ഇവിടെ പ്രതിസ്ഥാനത്ത് പിണറായി വിജയനും.

വാടിക്കൽ രാമകൃഷ്ണൻ വധം കണ്ണൂർ ജില്ലയിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ്. ഇന്നത്തെ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ 969 ഏപ്രിൽ 21-നാണ് കൊല്ലപ്പെട്ടത്.രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ കൊലപ്പെടുത്തിയതാണ് എന്നാണ് ആരോപണം. ഈ കേസിൽ പിണറായി വിജയനായിരുന്നു ഒന്നാം പ്രതി. പക്ഷേ കോടതി കേസ് തള്ളി. ഇതിന് കാരണം സാക്ഷികളുടെ നിലപാടുകളായിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. അത്തരമൊരു നേതാവ് സുധാകരനെ ക്രിമിനൽ രാഷ്ട്രീയക്കാരനാക്കാൻ ശ്രമിക്കുന്നതിനെയാകും കോൺഗ്രസ് ചോദ്യം ചെയ്യുക. കേസിൽ ധൈര്യമുള്ള സാക്ഷികളില്ലാത്തതാണ് പിണറായിക്ക് ഗുണകരമായത്.

കണ്ണൂരിൽ 48 വർഷം മുമ്പ് ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കരുനീക്കങ്ങൾ ഇപ്പോഴും സജീവമാണ്. ഈയിടെ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണു കേരളത്തിലെ ആദ്യരാഷ്ട്രീയകൊലപാതകം വീണ്ടും സജീവമാകുന്നത്.വർഷങ്ങൾക്കു മുമ്പു കോടതി തീർപ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ആരും തയാറായിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കിപ്പുറം സംഭവം വിവരിച്ചു ദൃക്‌സാക്ഷികൾ രംഗത്തെത്തിയതോടെയാണു തുടർനടപടിയുമായി മുന്നോട്ടുപോകാൻ ബിജെപി. തീരുമാനിച്ചത്. എം വി രാഘവൻ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേയായിരുന്നു തലശേരി വാടിക്കലിൽ ജനസംഘം പ്രവർത്തകൻ രാമകൃഷ്ണൻ വെട്ടേറ്റു മരിക്കുന്നത്. അന്നത്തെ ആ കൊലപാതകത്തിനു തങ്ങൾ സാക്ഷികളായിരുന്നെന്നു രാമകൃഷ്ണന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും പറയുന്നു.

അവരുടെ ഭാഷ്യം ഇങ്ങനെ: ഉച്ചകഴിഞ്ഞു മൂന്നോടെ ബാലകൃഷ്ണൻ വാടിക്കൽ സ്‌കൂളിനു സമീപം നിൽക്കുകയായിരുന്നു. ഇപ്പോഴത്തെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എൻ.ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ സിപിഎം. ജാഥ വന്നത് അപ്പോഴാണ്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്, ജനസംഘം പ്രവർത്തകനും തയ്യൽ തൊഴിലാളിയുമായ വാടിക്കൽ രാമകൃഷ്ണനെ ഒരാൾ വെട്ടുന്നതാണ്. വെട്ടുകൊണ്ട രാമകൃഷ്ണൻ നിലത്തുവീണു. സമീപം കണ്ടതു വിജയനെന്ന യുവാവിനെയാണ്. ഈ മൊഴികൾ അന്ന് പൊലീസിനും ലഭിച്ചിരുന്നു. കുറ്റുപത്രത്തിൽ പിണറായി ആയിരുന്നു ഒന്നാം പ്രതി. എന്നാൽ തെളിവുകൾ ഇല്ലാത്തതു കൊണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു.

അക്കാലത്തു സിപിഎം. യുവജനവിഭാഗമായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവർത്തകനായിരുന്നു വിജയൻ. പിന്നീടാണു ആ വിജയൻ പിണറായി വിജയനായി മാറിയത്. സംഭവത്തിൽ വിജയനാണു മുഖ്യപ്രതിയെന്ന് അന്നേ അറിയാമായിരുന്നെന്ന് ഉമേഷ് പറയുന്നു. മഴുകൊണ്ടുള്ള വെട്ടേറ്റ് ആന്തരാവയവങ്ങൾ പുറത്തുവന്ന രാമകൃഷണനെ ജോണിയെന്ന ആളുടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാണു പിന്നെ കണ്ടതെന്നും ഉമേഷ് ഈ ഇയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ നടത്തിയ വെളിപ്പെടുത്തലും ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ നേരിട്ട് തന്നെ പ്രചരണം ഏറ്റെടുക്കും.

ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് കൂലിയാണെന്ന ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനു സിപിഎം നൽകിയ തിരിച്ചടി തന്നെയായിരുന്നു കൊലപാതകം എന്ന അർഥത്തിലായിരുന്നു പി.ജയരാജന്റെ പ്രസംഗം. 'സ്റ്റുഡന്റ് ഫെഡറേഷന്റെ അന്നത്തെ താലൂക്ക് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു പത്തുമിനിറ്റിനു ശേഷമാണു വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇതൊക്കെ വരമ്പത്തെ കൂലിയാണ്' എന്നാണു പി.ജയരാജൻ പറഞ്ഞത്.

ആർഎസ്എസ് മുൻ പ്രചാരക് സി.വി.സുബഹിനു ചിറക്കുനിയിൽ നൽകിയ സ്വീകരണത്തിലായിരുന്നു ജയരാജന്റെ പ്രസംഗം. ആർഎസ്എസിന്റെ അക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗമായിരുന്നെന്നും കൊലപാതകം നടന്ന ദിവസങ്ങളിലെ പത്രവാർത്തകളെ അടിസ്ഥാനമാക്കിയാണ് പ്രസംഗം നടത്തിയതെന്നുമാണ് ജയരാജന്റെ വിശദീകരണം. ഈ വിഷയവും കോൺഗ്രസ് സജീവ ചർച്ചയാക്കും. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ മുഖമായി പിണറായിയെ അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമസഭയിൽ സുധാകരനെ ക്രിമിനൽ എന്ന തരത്തിലേക്ക് തള്ളി വിടുന്ന സൂചനകൾ നൽകിയ പിണറായിയെ അങ്ങനെ പ്രതിരോധിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീല നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു കുടുംബത്തിനും തന്റെ ഗതി വരാതിരിക്കണമെങ്കിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ലീല പറഞ്ഞു. ഇനിയൊരു കുടുംബത്തിനും തന്റെ അവസ്ഥ ഉണ്ടാവരുതെന്നും, വിധവകൾ സൃഷ്ടിക്കപ്പെടരുതെന്നും ലീല പറയുന്നു. ലീലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്.

ഇരുനൂറോളം പേർ ആയുധങ്ങളുമായി ജാഥയായെത്തിയാണ് ആർഎസ്എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയത് . കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലൻ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും ദൃക്‌സാക്ഷിയായ ഉമേഷും ബാലകൃഷ്ണനും പറയുന്നു. ആർഎസ്എസ് തലശ്ശേരി ശാഖാ മുഖ്യശിക്ഷക് ആയിരുന്നു രാമകൃഷ്ണൻ.ജീവൻ ഭയന്ന് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറാവാതിരുന്ന ദൃക്‌സാസാക്ഷികൾ മാറി വന്ന രാഷ്ട്രീയ സാഹചര്യത്തിൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.

കോടിയേരി ബാലകൃഷ്ണനെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോൾ തലശ്ശേരി പട്ടണത്തിൽ വച്ച് ആർഎസ്എസുകാർ ആക്രമിച്ച് തല തല്ലിപ്പൊളിച്ചു. അതിന്റെ തിരിച്ചടിയെന്നോണമാണ് പത്തുമിനിറ്റിനുശേഷം രാമകൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടത്' എന്നാണ് ജയരാജൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP