1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്

September 29, 2019 | 01:11 PM IST | Permalink



നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭർത്താവിന്റെ വിവാഹ മോചന നോട്ടീസിന് പരസ്യമായി മറുപടി പറഞ്ഞ് വഫ. ഫിറോസുമായുള്ള കല്യാണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് മുതലുള്ള കാര്യങ്ങൾ വഫ വെളിപ്പെടുത്തുന്നു. യൂട്യൂബിലും മറ്റും വഫയുടെ വീഡിയോ വൈറലാകുകയാണ്. വഫയ്ക്ക് ഭർത്താവ് നൽകിയ വക്കീൽ നോട്ടീസിന്റെ പൂർണ്ണ വിവരങ്ങൾ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കുന്നത് കൂടിയാണ് ഇപ്പോൾ പുറത്തു വരുന്ന വീഡിയോയും. കുടുംബ ജീവിതം തകർന്നതിന് പിന്നിലെ കാരണം തനിക്കറിയില്ലെന്നും എല്ലാം തെറ്റിധാരണയാണെന്നും പറഞ്ഞു വയ്ക്കുകയാണ് വഫ. തീർത്തും സാധാരണക്കാരിയാണ് താനെന്ന് പറയുകയാണ് വഫ. എന്തുകൊണ്ട് ഭർത്താവ് വക്കീൽ നോട്ടീസ് നൽകിയെന്ന് അറിയില്ലെന്നും വഫ വീഡിയോയിൽ പറയുന്നു.

ഫിറോസുമായുള്ള ബന്ധം വിവാഹ ശേഷം തുടങ്ങിയതല്ല. കുഞ്ഞിലേ കാണുന്നതാണ്. എന്നെക്കാൾ 13 വയസ്സ് കൂടുതലുണ്ട്. മുമ്പ് താൻ ഫിറോസിനെ അങ്കിൾ എന്ന് വിളിച്ചിരുന്നു. രണ്ടു പേരും ഒരേ മഹൽ. വിവാഹ ആലോചന വന്നപ്പോൾ പ്രായം പോലും നോക്കാതെയാണ് കല്യാണം നടത്തിയത്. ഡിസ്റ്റന്റ് കസിനുമാണ് അദ്ദേഹം. ശ്രീറാം വെങ്കിട്ടരാമനുമായുള്ള കാർ യാത്രയ്ക്കിടെ അപകടമുണ്ടായി. ഈ സമയം തന്റെ കസിനെ എല്ലാം വിളിച്ച് വഫയ്‌ക്കൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടത് ഫിറോസാണ്. സ്‌റ്റേഷനിൽ നിന്ന് പുറത്തിറക്കാനും ആവശ്യപ്പെട്ടു. എന്നാൽ നാട്ടിൽ എത്തിയപ്പോൾ സ്വഭാവം മാറി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല-വഫ വിശദീകരിക്കുന്നു.

മൂന്ന് ദിവസത്തെ അവധിക്കെത്തിയ ഭർത്താവ് തന്നെ കാണാൻ വന്നില്ല. കസിൻസിനൊപ്പമാണ് നിന്നത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വഫ പറഞ്ഞു വയ്ക്കുന്നു. യൂ ട്യൂബിലും മറ്റും വഫയെ കുറിച്ച് വന്നത് അദ്ദേഹം വിശ്വസിച്ചു കാണും, മാധ്യമങ്ങൾക്കും അതിൽ പങ്കുണ്ട്. സാധാരണ മനുഷ്യനാണല്ലോ അദ്ദേഹമെന്ന് വേദന തുളുമ്പുന്ന മുഖവുമായി വീഡിയോയിൽ അവർ പറയുന്നു. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തനിക്കെതിരെ വക്കീൽ നോട്ടീസിൽ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളേയും വഫ തള്ളിക്കളയുന്നു. അബോർഷൻ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതികരണം നടത്തുന്നു.

തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്. ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ. മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്. തന്റെ പഠിക്കുന്ന സഹോദരനെത്തിയാണ് കൂട്ടിക്കൊണ്ട് വന്നത്. അന്ന് തനിക്ക് ജോലിയൊന്നുമില്ല. ടിക്കറ്റ് എടുക്കാനുള്ള കാശ് തന്നെ ഫിറോസ് ഇപ്പോൾ ഇങ്ങനെ പറയുന്നു. അത് കേട്ട് താൻ ഞെട്ടിയെന്നാണ് വഫ പറയുന്നത്. അബുദാബിയിലെ പാർട്ടികളിൽ ഒന്നും താൻ പങ്കെടുത്തിട്ടില്ല. അരെങ്കിലും തന്നെ ഏതെങ്കിലും പാർട്ടികളിൽ കണ്ടിട്ടുണ്ടോ എന്നും വഫ ചോദിക്കുന്നു. അഞ്ച് കൊല്ലം അബുദാബിയിൽ ഉണ്ടായിരുന്നുവെന്നും പറയുന്നു.

ബഹറിനിലെ ബിസിനസ് തകരാൻ കാരണം താനാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ജോർജ് എന്ന വ്യക്തിയുമായി ചേർന്നാണ് ഫിറോസ് കച്ചവടം നടത്തിയത്. അപ്പോൾ ഷിയാ-സുന്നി പ്രശ്‌നം ഉയർന്നു വന്നു. ഇതോടെ ബിസിനസ് കിട്ടാതെ വന്നു. ജോർജും കൈവിട്ടു. ഇതാണ് കാരണം. രണ്ട് കൊല്ലം മാത്രമാണ് ബഹറിനിൽ ഉണ്ടായിരുന്നത്-വഫ പറയുന്നു. പരപുരുഷ ബന്ധത്തെ കുറിച്ച് പറയാൻ തനിക്ക് നാണമുണ്ടെന്നാണ് വഫ പറയുന്നത്. രാത്രി ഇറങ്ങി പോയ പെണ്ണാണ് താൻ. ശ്രീറാമുമായുണ്ടായിരുന്നത് സുഹൃദ് ബന്ധം മാത്രമാണ്. ഡ്രൈവിങ്ങിലുള്ള കമ്പം കൊണ്ടാണ് ശ്രീറാം വിളിച്ചപ്പോൾ പോയതെന്നും വഫ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വഫാ ഫിറോസ് പറഞ്ഞതെല്ലാം പച്ചക്കള്ളമോ എന്ന് തോന്നിക്കുന്ന തരത്തിലാണ് വിവാഹ മോചന നോട്ടീസ് ചർച്ചയായത്. വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് അയച്ച വിവാഹമോചന നോട്ടീസിന്റെ പൂർണ്ണ രൂപം മറുനാടൻ മലയാളിക്ക് കിട്ടിയിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് വഫയ്ക്കെതിരെ ഫിറോസ് ഉന്നയിക്കുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതമെന്നാണ് ആരോപണം. ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം താൻ മാനസികമായി തളർന്നുവെന്നാണ് ഫിറോസ് പറയുന്നത്. ശ്രീറാം വെങ്കിട്ടരാമനുമായുള്ള്‌ള യാത്രയും അപകടവും തന്നോട് പറയാൻ പോലും തയ്യാറായില്ലെന്നും ആരോപിക്കുന്നു.

തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നയാളാണ് ഭർത്താവ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിൽ വഫ പറഞ്ഞിരുന്നത്. തികഞ്ഞൊരു കുടുംബനിയാണെന്നും വിശദീകരിച്ചിരുന്നു. ഭർത്താവുമായി ഒരു പ്രശ്നവുമില്ലെന്നും വിശദീകരിച്ചു. ഇതെല്ലാം തെറ്റെന്ന് തെളിയിക്കും വിധമാണ് വഫയുടെ ഭർത്താവിന്റെ വിവാഹ മോചന നോട്ടീസ്. ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് അറിഞ്ഞ് അബുദാബിയിൽ നിന്നും നാട്ടിലെത്തിയിട്ടും ഭാര്യ കാണാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു. പരപുരുഷ ബന്ധവും പരോക്ഷമായി വിവാഹ മോചന ഹർജിയിൽ പറയുന്നു. ബഹറിനെ ബിസിനസ് തകരാൻ കാരണം വഫയാണെന്നും ആരോപിക്കുന്നു. എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ ശരിയല്ലെന്നാണ് വഫയുടെ നിലപാട്.

ഡൈവേഴ്സ് നോട്ടീസിൽ ഫിറോസ് ഉന്നയിക്കുന്ന വിഷയങ്ങളുടെ രത്നചുരുക്കം

2000ൽ നാവായിക്കുളത്ത് വെള്ളൂർകോണം ജമായത്തിൽ ആയിരുന്നു വിവാഹം. അന്ന് തനിക്ക് ജോലി ഇല്ലായിരുന്നു. അതിന് ശേഷം കഠിനമായി പ്രയത്നിച്ച് വിദേശ രാജ്യങ്ങളിൽ ജോലി നോക്കി. ഭാര്യയുടെ ആഗ്രഹ അഭിലാഷങ്ങൾ പാലിച്ചു. ഇതിനിടെ വഫയുടെ പേരിൽ പട്ടം മരപ്പാലത്ത് അവരുടെ അച്ഛൻ ഭൂമി വാങ്ങി. ഇവിടെ തന്റെ ചെലവിൽ വീടു വച്ചു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതൽ വഫയ്ക്ക് പിടിവാശിയായിരുന്നു. വിചിത്രമായ സങ്കൽപ്പമായിരുന്നു കൊണ്ടു നടന്നതെന്നും ആരോപിക്കുന്നു.

ഞാൻ മുസ്ലിം തത്വചിന്തകൾക്ക് അധിഷ്ഠിതമായി മഹത്തായ ഖുറാൻ വചനങ്ങൾ അനുശാസിക്കും വിധം സത്യസന്ധമായി ജീവിക്കുന്ന ഒരു മുസ്ലിം. അവയ്ക്ക് കടകവിരുദ്ധമായി പൊതു സ്ഥലങ്ങളിൽ പറുദ ധരിക്കാതെ സഞ്ചരിച്ച് അന്യ പുരുഷന്മാരോട് ഇടപെഴുകിയും താങ്ങളുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച് കൊണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചും അവയുടെ ഫോട്ടോകൾ പൊതു ജനമധ്യത്തിൽ പ്രദർശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിൽ വിദേശത്തും സ്വദേശത്തും ജീവിച്ച് വരുന്നുവെന്നും ആരോപിപ്പുന്നു.

2007ൽ താങ്കൾ രണ്ടാമത് ഗർഭിണിയായിട്ടുണ്ട്. എന്നാൽ ഗർഭം അലസിപ്പിച്ച് ജീവൻ നശിപ്പിച്ചു. മൂന്നാം മാസത്തിലെ ഗർഭം അലസിപ്പിക്കലിന് ശേഷവും യാതൊരു പശ്ചാത്തപവും കൂടാതെ പഴയ പടി ഒരു ആഡംബര ജീവിതം നയിച്ചുവെന്നം ആരോപിക്കുന്നു. അതിന് ശേഷം ഭാര്യ എന്ന നിലയിൽ എല്ലാ കടമകളും എനിക്ക് നിഷേധിച്ചു കൊണ്ട് ബഹറിനിൽ എനിക്കും മകൾക്കും വേണ്ട പരിചരണങ്ങൾ നൽകാതെ തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തിട്ടുള്ളതും സമൂഹവും ഇസ്ലാമും അംഗീകരിക്കാത്ത തരത്തിൽ ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴുകി ജീവിച്ചെന്നും ആരോപിക്കുന്നു.

താങ്കളുടെ പ്രവർത്തികൾ മൂലം ബഹറിനിലെ ബിസ്സിന് നഷ്ടമായി. വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായതു കൊണ്ട് തിരികെ തിരുവനന്തുപരത്ത് എത്തി. തൊഴിൽ രഹിതനായി തിരുവനന്തപുരത്ത് കഴിഞ്ഞപ്പോൾ 2014 സെപ്റ്റംബറിൽ അബുദാബിയിൽ ജോലി ലഭിച്ചു. ഇതിന് ശേഷം വഫയേയും കുട്ടിയേയും അബുദാബിയിൽ കൊണ്ടു പോയി. ഈ സമയത്ത് ലൈംഗിക ബന്ധം പൂർണ്ണമായും നിഷേധിച്ച് തന്നിഷ്ടപ്രകാരം ജീവിച്ചു. അടിക്കടി അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് തിരുവനന്തപുരത്ത് അന്യപുരുഷന്മാരോടൊപ്പം യഥേഷടം ഉല്ലസിച്ച് ജീവിച്ച് വരുന്നതും നിശാ ക്ലബ്ബുകളിൽ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകൾ വച്ച് സായാഹ്നങ്ങളിൽ ഉല്ലസിച്ചു. ഇത് അറിയുമ്പോഴെല്ലാം ഉപദേശിച്ച് ഇസ്ലാമിക രീതിയിലെ ജീവിതം നയിക്കാൻ ഉപദേശിച്ചു. ഇതെല്ലാം കാരണം എനിക്ക് ആക തളർന്ന് വിവശനായും ദുഃഖിതനായും ജീവിക്കേണ്ടിയും വന്നു.

2014-105 കാലഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ പുരുഷ സുഹൃത്തുക്കളെത്തുന്നത് സെക്യൂരിറ്റിക്കാർ പരാതിപ്പെട്ടെന്നും ഇത് വഫയുടെ മാതാപിതാക്കളെ അറിയിച്ചെന്നും പരാതിയിലുണ്ട്. ഈ സമയം ഒരു പ്രാവശ്യത്തേക്ക് പൊറുക്കാൻ പറഞ്ഞെന്നും സൂചിപ്പിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനുമൊത്ത് സഞ്ചരിച്ച് അപകടമുണ്ടായിട്ടും ഇതുവരെ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പോലും വിശദീകരിച്ചില്ലെന്നും ഡിവോഴ്സ് നോട്ടീസിൽ പറയുന്നു. എല്ലാം അറിഞ്ഞ് ഈ മാസം എട്ടിന് നാട്ടിലെത്തി. എന്നിട്ടും കാണാനോ സംസാരിക്കാനോ പോലും എത്തിയില്ല. മൊബൈലിൽ വിളിച്ചിട്ടും ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല. അത് ചോദിച്ചപ്പോൾ അസഭ്യഭാഷയിൽ സംസാരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ എംഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
യുവ അഭിഭാഷക ആത്മഹത്യ ചെയ്തത് ഗൾഫിൽനിന്ന് ഭർത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസം; പ്രിയ പലപ്പോഴായി ആറുലക്ഷം രൂപ കടംവാങ്ങിയ ഷിനോജ് അറസ്റ്റിൽ; മുതലും പലിശയും അടക്കം കൂടിയ തുക തിരിച്ചടച്ചിട്ടും പണയരേഖ തിരിച്ചു കൊടുത്തില്ലെന്ന് പരാതി; ഭർത്താവ് പ്രതിമാസം അയച്ചു നൽകിയത് 40,000 രൂപയോളം; അഭിഭാഷക എന്ന നിലയിൽ സ്വന്തമായി വരുമാനവും; എന്നിട്ടും യുവതിക്ക് 16 ലക്ഷത്തിന്റെ കടം എങ്ങനെ വന്നു എന്നത് ദുരൂഹം; തലശ്ശേരി ബാറിലെ അഭിഭാഷകയുടെ ആത്മഹത്യയുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം
വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം
അത് അബദ്ധം പറ്റിയത്; സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി; പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാറിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ചാരുംമൂട് ഏരിയാകമ്മറ്റി; നടപടി ശക്തമാക്കണമെന്ന് എതിർ വിഭാഗം; സഖാവിന് വേണ്ടി ന്യായീകരണ തൊഴിലാളികളും രംഗത്ത്
പുക വലിച്ചയാൾക്ക് പിഴയിടാൻ പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരൻ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷം; പൊലീസ് നടിപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു
രോഗ കിടക്കയിൽ നിന്ന് എഴുനേറ്റപ്പോൾ കിട്ടിയത് അപ്പുപ്പൻ താടി പോലെ പറന്നുനിൽക്കുന്ന താടി രോമങ്ങൾ; ശശിധരനെ കണ്ട് കൗതുകം തോന്നിയ യുവാവ് ഒരിക്കൽ ഒരു സെൽഫി പകർത്തി പറഞ്ഞു അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെയുണ്ടെന്ന്; രോഗകിടക്കിയിൽ നിന്നും ഹാർലി ഡേവിഡ്‌സണിന്റെ മോഡലാകാൻ 67 കാരന് തുണയായത് ഈ വാക്കുകൾ; ക്യാൻസർ ജീവിതം തകർത്തപ്പോഴും അവസാന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഈ തൃശൂർക്കാരൻ
ശബരിമലയിൽ യുവതി പ്രവേശനം അരുത്; യുവതികൾ ശബരിമലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകും; യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ; ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ യേശുദാസ്; തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നു; ഇക്കാര്യം അമ്മ പോലും അറിഞ്ഞിരുന്നില്ലെന്നും ഗായകൻ
വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും
മത്സര പരീക്ഷക്കിടയിൽ പേനയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അരും കൊലയിൽ; എട്ടാം ക്ലാസുകാരിയുടെ മരണത്തിൽ സഹപാഠിയായ പെൺകുട്ടി അറസ്റ്റിൽ; മൃതദേഹം കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ നിന്ന്; നിർണായകമായത് ക്ലാസിലെ വിദ്യാർത്ഥികളുടെ മൊഴിയും; കൊലയ്ക്ക് കൂട്ട് നിന്ന മാതാപിതാക്കളും അറസ്റ്റിൽ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ