1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
25
Saturday

വളാഞ്ചേരി പീഡനക്കേസിലെ പ്രതി വിളിച്ച വാർഡ് സഭയിൽ കൂടില്ല; പോക്‌സോ കേസിൽ പെട്ട ഷംസുദ്ദീൻ പങ്കെടുത്ത സഭയിൽ സംഘർഷം; ലീഗ്-യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വാർഡ് സഭ മാറ്റി വച്ചു

July 19, 2019 | 09:56 PM IST | Permalink



വളാഞ്ചേരി പീഡനക്കേസിലെ പ്രതി വിളിച്ച വാർഡ് സഭയിൽ കൂടില്ല; പോക്‌സോ കേസിൽ പെട്ട ഷംസുദ്ദീൻ പങ്കെടുത്ത സഭയിൽ സംഘർഷം; ലീഗ്-യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വാർഡ് സഭ മാറ്റി വച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: 17കാരിയെ പീഡിപ്പിച്ചകേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ വിളിച്ചു ചേർത്ത വാർഡ് സഭ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി വെച്ചു. ഇന്നു വൈകുന്നേരം മൂന്ന് മണിക്ക് വളാഞ്ചേരി 32 ആം ഡിവിഷനിലെ വട്ടപ്പാറ അൽ ഹനീഫിയ മദ്രസയിലായിരുന്നു വാർഡ് സഭ. ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനാണ് വാർഡ് സഭ ചേർന്നത്.

എന്നാൽ വാർഡ് സഭ ആരംഭിച്ചപ്പോൾ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ പോക്സോ കേസിലുൾപ്പെട്ട പ്രതി യോഗത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇത് മറ്റൊരു വിഭാഗം എതിർത്തത് നേരിയ സംഘർഷത്തിനിടയാക്കി.തുടർന്ന് നഗരസഭ സെക്രട്ടറിഎസ് .സുനിൽകുമാർ, വാർഡ് സഭ കോർഡിനേറ്റർ പി.ജെ അനിൽകുമാർ എന്നിവർ പ്രതിഷേധക്കാരോട് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാർഡ് സഭ ആയതിനാൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൗൺസിലറെ മാറ്റി നിർത്താതെ വാർഡ് സഭ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

തുടർന്ന് വാർഡ് സഭ പിരിച്ച് വിട്ടതായി സെക്രട്ടറി അറിയിക്കുകയായിരുന്നു. ഈ മാസം ഇരുപത്തിനാലിനകം എല്ലാ വാർഡിലും വാർഡ് സഭ നടത്തി ഗുണഭോക്തൃ ലിസ്റ്റിന് കൗൺസിലിന്റെ അംഗീകാരം വാങ്ങിക്കേണ്ടതിനാൽ മാറ്റി വെച്ച വാർഡ് സഭ ചൊവ്വാഴ്ച നടത്താൻ തീരുുമാനിച്ചതായി സെക്രട്ടറി പറഞ്ഞു. യോഗം കഴിഞ് ഹാളിനു പുറത്തിറങ്ങിയ ശേഷവും ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ നേരിയതോതിൽ സംഘർഷമുണ്ടായി. പൊലീസും നാട്ടുകാരും ചേർന്നാണ് സംഘർഷം അവസാനിപ്പിച്ചത്. തന്റെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കൗൺസിലർക്കെതിരെയുള്ള കേസ്. കേസെടുത്തതിനെ തുടർന്ന് ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നിരുന്നു.

ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാവുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.ഇതിനിടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് ലീവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നൽകിയിരുന്നെങ്കിലും കൗൺസിൽ അപേക്ഷ നിരസിച്ചിരുന്നു.

വളാഞ്ചേരിയിൽ 17കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിയായ എൽ.ഡി.എഫ് കൗൺസിലറെ രക്ഷിക്കാൻ ഇരയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്, പീഡനത്തിനിരയായ പെൺകുട്ടിക്കും ബന്ധുക്കൾക്കും പണവും, സ്വത്തും നൽകാമെന്ന് പറഞ്ഞാണു കേസ് പിൻവലിപ്പിക്കാനാണ് ശ്രമം നടക്കുന്നത്, ഷംസുദ്ദീൻ പ്രതിയായ പീഡനക്കേസ് ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായി മലപ്പുറം ജില്ലാ ചൈൽഡ് ലൈൻ അധികൃതരാണ് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയത്. പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ കേസ് ഒത്തുതീർപ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവർ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയിൽ ഉണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി മഞ്ചേരിയിൽ നടത്തിയ സിറ്റിംങിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നയാളുകൾ എത്തിയതായി ആരോപണം ഉയർന്നു. സംഘം കുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാൽ ഇക്കാര്യം അന്വേഷിക്കേണ്ടത് പൊലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീർപ്പിനുള്ളവർ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാൻ. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേസന്വേഷിക്കുന്ന വളാഞ്ചേരി പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്ന് പീഡനത്തിനിരയായ 17കാരി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സിറ്റിംങിൽ മൊഴി നൽകി. ഇക്കാര്യം സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിട്ടുമുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല സ്‌പെഷ്യൽ പൊലീസ് ജുവനൽ യൂണിറ്റിലെ ഡിവൈഎസ്‌പിക്ക് കൈമാറിയതായി സിഡബ്ല്യുസി ചെയർമാൻ ഷാജേശ് ഭാസ്‌കർ പറഞ്ഞു.അതേ സമയം ഇരയായ കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം വിട്ടു. രക്ഷിതാക്കൾ നൽകിയ അപേക്ഷയും കുട്ടിയുടെ താൽപര്യവും പരിഗണിച്ചാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം. അഞ്ച് നിബന്ധനകൾ മുൻനിർത്തിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്. കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കരുത്. കുട്ടിയെ സ്‌കൂളിൽ ചേർത്തി വിദ്യാഭ്യാസം നൽകണം. കുട്ടിക്ക് ആവശ്യമെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള സ്‌പെഷ്യൽ പൊലീസ് ജുവനൈൽ യൂണിറ്റിലെ ഡി വൈ എസ് പി സംരക്ഷണം നൽകണം, കുട്ടി ഭീഷണിയോ സമ്മർദമോ നേരിട്ടാൽ ഡി വൈ എസ് പി റിപ്പോർട്ട് നൽകണം.

ഏതെങ്കിലും ഒരു നിർദ്ദേശം ലംഘിക്കപ്പെട്ടാൽ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ അഞ്ച് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്. അതേ സമയം കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ പരാതി നൽകിയ സാഹചര്യത്തിൽ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽ നിന്നു മാറ്റുന്നതിൽ ദുരൂഹതയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ, രണ്ടാം പ്രതി വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂർ നമ്പ്രത്ത് ഫൈസൽ ബാബു (37) എന്നിവർ ഒളിവിലാണ്.

കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയിരുന്നു. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂർ നമ്പ്രത്ത് ഫൈസൽ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. അതേസമയം ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്.

വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷംസുദ്ദീന്റെ നിർദ്ദേശ പ്രകാരം വാടക ക്വാർട്ടേഴ്സിൽ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പകയുടെ കനൽ കത്തിക്കാൻ മുൻകൂർ അവധി എടുക്കൽ; സഹ പ്രവർത്തകയുടെ സഹോദരന്റെ വിവാഹ ദിവസം അയൽവാസിയെ കൂടെ കൂട്ടി പ്ലാൻ ചെയ്തതു കൊലപാതകം; കുളുമുറിയിലെ വീപ്പയിൽ തലമുക്കി കൊന്നത് 22കാരനായ നിരഞ്ജൻ കുമാറിന്റെ സഹായം കൂടി കൈമുതലാക്കി; ഭാര്യയെ വിളിക്കാൻ പോയതും ഡിക്കിയിൽ മൃതദേഹം ഒളിപ്പിച്ച്; വിവസ്ത്രയായ രൂപശ്രീയുടെ ബോഡി കടലിൽ ഉപേക്ഷിക്കും മുമ്പേ വെങ്കിട്ട രമണയുടെ ഹോട്ടലിലെ ഭക്ഷണം കഴിക്കലും; ചിത്രകലാ അദ്ധ്യാപകന്റെ ക്രൂരതയിൽ നടുങ്ങി മിയാപ്പദവ്
ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ൽ; ചരിത്രാധ്യാപിക എത്തിയത് 2014ൽ; സ്‌കൂൾ ഡേയിൽ മോഡലായി സമ്മാനം നേടിയതിന് പിന്നിൽ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമർപ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോൾ പ്രശ്‌നം തുടങ്ങി; കല്ല്യാണം കഴിച്ചാൽ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കൽ പകയായി; അയൽവാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചർച്ചകളെത്തി; വെങ്കിട്ട രമണ കാരന്തർ 'സൈക്കോപാത്ത്' ആകുമ്പോൾ
ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ; ചങ്കിനകത്തു നിന്നും പറയുന്നു നിന്റെ നെഞ്ചിൽ നിന്നും വീഴ്‌ത്തിയ ഓരോ ചോരയ്ക്കും മറുപടി ഞങ്ങൾ ചോദിക്കും; തെയ്യമ്പാടി നായിന്റെ മോനെ നീ കരുതി ഇരുന്നോ... ഏതു പൊത്തിലോ പാണക്കാട്ടെ തങ്ങളുമാരുടെ അണ്ടെർവെയറിന്റെ ഉള്ളിലോ ഒളിച്ചാലും നിന്നെ ചെമ്പട വെറുതെ വിടില്ല; വീണ്ടും പ്രകോപനവുമായി സിപിഎമ്മിനുള്ളിലെ പിജെ ആർമി; പോസ്റ്റ് നാദാപുരത്തെ ഷിബിൻ വധക്കേസിൽ വെറുതെ വിട്ട ഒന്നാം പ്രതിയെ ലക്ഷ്യമിട്ട്; കരുതലുകളുമായി ലീഗും
ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂക്കയേയും ഫാൻസിനേയും തേടി മറ്റൊരു ശുഭവാർത്ത എത്തുമോ? രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് മെഗാ സ്റ്റാർ അർഹാനാകുമെന്ന് സൂചന; പത്മവിഭൂഷൺ മമ്മൂട്ടിയ്‌ക്കെന്ന് റിപ്പോർട്ട്; നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്കും പത്മാ പുരസ്‌കാരം കിട്ടുമെന്നും വാർത്ത; കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് കേരളം
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു