Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലന്മാരാണ്; അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്.. ആദ്യം പോയി നിയമം പഠിക്കണം; സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ': ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർക്ക് അറിയാമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞുതരേണ്ട കാര്യമില്ലെന്നും ആക്രോശിച്ചത് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ; വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിലെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ

'പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലന്മാരാണ്; അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്.. ആദ്യം പോയി നിയമം പഠിക്കണം; സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ': ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർക്ക് അറിയാമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞുതരേണ്ട കാര്യമില്ലെന്നും ആക്രോശിച്ചത് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ; വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിലെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിലെ എഫ്‌ഐആറിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹൻ നൽകിയ മൊഴിയിലാണ് ആരോപണങ്ങളുള്ളത്. 'സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്ന് വലിച്ച് പുറത്തിട്ടു ചവിട്ടുമെന്ന്' അഭിഭാഷകർ വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് അഭിഭാഷകർ മജിസ്‌ട്രേറ്റിനെതിരെ തിരിഞ്ഞത്.

ദേഹോപദ്രവം ഏൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ജയചന്ദ്രൻ അടക്കമുള്ളവർ തന്നെ തടഞ്ഞുവച്ചു. കെ.പി. ജയചന്ദ്രൻ കൈചൂണ്ടി തന്റെ നേർക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീയായിപ്പോയി, അല്ലെങ്കിൽ ചേമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞു. ഈ കോടതി എങ്ങനെ പ്രവർത്തിക്കണമെന്ന് അഭിഭാഷകർ തീരുമാനിക്കും. ഈ കോടതി ഇനി പ്രവർത്തിക്കില്ലെന്നും കെ.പി. ജയന്ദ്രൻ പറഞ്ഞതായി മജിസ്‌ട്രേറ്റ് ദീപാ മോഹൻ മൊഴിയിൽ പറയുന്നു. 'ഓഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർക്ക് അറിയാം. അത് നിങ്ങൾ (മജിസ്‌ട്രേറ്റ്) പറഞ്ഞു തരേണ്ട കാര്യമില്ല. നിങ്ങളുടെ ഓർഡറിൽ മാറ്റമുണ്ടാകുമോ എന്നാണു ഞങ്ങൾക്ക് അറിയേണ്ടത്.

പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലന്മാരാണ്. അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്. ആദ്യം പോയി നിയമം പഠിക്കണം. സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽനിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ' അഭിഭാഷകർ ഇങ്ങനെ ആക്രോശിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ഇനി കോടതിയിൽ ആരെങ്കിലും വരണോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നു പറഞ്ഞു മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തി. ചേംബറിൽനിന്ന് പുറത്തിറങ്ങിയ കെ.പി. ജയചന്ദ്രൻ, ഇനി നിങ്ങൾ പുറത്തിറങ്ങുന്നതു കാണണം എന്ന് ആക്രോശിച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറിന്റെ വാതിൽ അടച്ചതായും എഫ്‌ഐആറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 149, 506, 342, 353 വകുപ്പുകളനുസരിച്ചാണ് കേസ്.

സംഭവത്തിൽ 10 അഭിഭാഷകർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രനും മറ്റു ഭാരവാഹികളും അടക്കം കണ്ടാലറിയാവുന്ന 10 അഭിഭാഷകരെ പ്രതികളാക്കി വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. പി. ജയചന്ദ്രനാണ് ഒന്നാം പ്രതി. സെക്രട്ടറി പാച്ചല്ലൂർ രാധാകൃഷ്ണൻ രണ്ടാം പ്രതി. ഒന്നാം പ്രതിയാണ് ആദ്യം ചേംബറിലെത്തി കയർത്തു സംസാരിച്ചത്.

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ രഘുകുമാറിന്റെ ജാമ്യമാണ് മജിസ്‌ട്രേറ്റ് റദ്ദാക്കിയത്. 2015ൽ രഘു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്കിട്ടപ്പോൾ യാത്രക്കാരി ലതാകുമാരിക്ക് പരുക്കേറ്റതിന്റെ പേരിലുള്ളതാണ് കേസ്. പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു ലതാകുമാരി അറിയിച്ചതോടെയാണ് മജിസ്‌ട്രേറ്റ് രഘുവിന്റെ ജാമ്യം റദ്ദാക്കിയത്. കെഎസ്ആർടിസി ഡ്രൈവർക്ക് ജില്ലാ സെഷൻസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP