Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഒൻപത് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; എസ് പി എ വി ജോർജ്ജിനെ രക്ഷിച്ച് സിഐയും എസ് ഐ യും അടക്കമുള്ള ഒൻപത് പേരിൽ മാത്രം കുറ്റം ഒതുക്കിയതിൽ പൊലീസിൽ അമർഷം; യൂറോപ്യൻ യാത്രക്ക് തൊട്ടു മുൻപ് ഫയലിൽ ഒപ്പിട്ട് മുഖ്യമന്ത്രി; എസ് പിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് എറണാകുളത്തെ സി പി എം ഉന്നതൻ; ആഭ്യന്തര സെക്രട്ടറി ഒപ്പ് വെച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഒൻപത് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; എസ് പി എ വി ജോർജ്ജിനെ രക്ഷിച്ച് സിഐയും എസ് ഐ യും അടക്കമുള്ള ഒൻപത് പേരിൽ മാത്രം കുറ്റം ഒതുക്കിയതിൽ പൊലീസിൽ അമർഷം; യൂറോപ്യൻ യാത്രക്ക് തൊട്ടു മുൻപ് ഫയലിൽ ഒപ്പിട്ട് മുഖ്യമന്ത്രി; എസ് പിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് എറണാകുളത്തെ സി പി എം ഉന്നതൻ; ആഭ്യന്തര സെക്രട്ടറി ഒപ്പ് വെച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായ ഒൻപത് പൊലീസുകാരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നല്കി എന്നാൽ എറണാകുളം റൂറൽ എസ് പി ആയിരുന്ന എ വി ജോർജ്ജിന്റെ നേതൃത്വത്തിൽ ഉള്ള ആർ ടി എഫ് സ്‌ക്വാഡ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നിരിക്കെ ജോർജ്ജിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയാണ് അന്വേഷണ സംഘം കുറ്റ പത്രം സമർപ്പിച്ചത്.

ജോർജ്ജിനെ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റൈ സമ്മർദ്ദം അന്വേഷണ സംഘത്തിന് മേൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജോർജ്ജിന്റെ സ്‌ക്വാഡ് ക്രമവിരുദ്ധമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടും ജോർജ്ജിനെ പ്രതി പട്ടികയിൽപെടുത്താത്തത് ബോധപൂർവ്വമാണന്നാണ് വിലയിരുത്തപ്പെടുന്നത്. വരാപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇൃ321/2018 എന്ന കേസിലെ പ്രതികളായ . സിഐ ക്രിസ്പിൻ സാം, എസ്ഐ ദീപക്, എഎസ്ഐ ജയാനന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് ബേബി, സിവിൽ പൊലീസ് ഓഫിസർ ശ്രീരാജ്, സുനിൽകുമാർ ,സന്തോഷ്‌കുമാർ പി പി,ജിതിൻരാജ്,,സുമേഷ്, എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്കിയത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ഡിജി പി ലോക്നാഥ് ബെഹ്റ നല്കിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

യൂറോപ്യൻ പര്യടനത്തിന് തൊട്ട് മുൻപ് തന്നെ മുഖ്യമന്ത്രി ഫയലിൽ ഒപ്പു വെച്ചു. എന്നാൽ കേസിലെ പ്രധാന ആരോപണ വിധേയനായ എസ് പി എ വി ജോർജ്ജ് പട്ടികയിൽ ഇല്ലന്ന കാര്യം ബോധ്യപ്പെട്ടു തന്നെയാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പു വെച്ചത് എന്നാണ് വിവരം . സംഭവത്തിന് പ്രധാന ഉത്തരവാദിയായ അന്നത്തെ റൂറൽ എസ് പി എ വി ജോർജ്ജിന് വേണ്ടി ആദ്യം മുതൽ തന്നെ എറണാകുളം ജില്ലയിലെ സി പി എം ഉന്നതൻ ഇടപെട്ടിരുന്നു. അന്വേഷണ സംഘം ക്ലീൻ ചീറ്റ് നല്കിയതിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസിൽ തുടർ സംശയങ്ങളോ കൂടുതൽ അന്വേഷണമോ ആവിശ്യപ്പെടാത്തതും ഈ നേതാവിന്റെ ഇടപെടൽ കൊണ്ടാണന്നാണ് വിവരം.മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ് ഇന്ന് (തിങ്കൾ) ആഭ്യന്തര വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വാസ് മേത്ത ഇത് സംബന്ധിച്ച ഫയലിൽ ഒപ്പു വെയ്ക്കും.മുൻ എസ്‌പി എ.വി ജോർജ്ജ് ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മുഴുവൻപേരെയും സർവീസിൽ തിരിച്ചെടുത്തിരുന്നു.ജോർജ്ജിന്

ഇന്റലിജൻസിലാണ് നിയമനം ലഭിച്ചത്.അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ജോർജിനെതിരെ തെളിവ് കിട്ടിയില്ലെന്ന് പ്രത്യേക സംഘം നിലപാടെടുത്തതോടെയാണ് സർവ്വീസിൽ തിരിച്ചെത്താൻ വഴിയൊരുങ്ങിയത്. കേസിൽ പ്രതി ചേർക്കാൻ തെളിവില്ലെന്ന ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടും എ.വി ജോർജിന് ഗുണമായി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നടപടി ഉണ്ടായത്.ക്രൈംബ്രാഞ്ച് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയതും പ്രതികൾക്ക് ഗുണമായി,.ക്രിസ്പിൻ സാം ഒഴികെയുള്ള പൊലീസുകാർക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ കിട്ടിയത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സർവീസിൽ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെ കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. . ഗൂഢാലോചനയിൽ ആലുവ റൂറൽ എസ്‌പി ആയിരുന്ന എ.വി ജോർജിന് പങ്കുണ്ടെന്നായിരുന്നു ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആരോപണം. ഒൻപത് പ്രതികളുള്ള കേസിൽ എസ്‌ഐ ദീപക് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്.

റൂറൽ എസ്‌പി അറിയാതെ ആർടിഎഫുകാർ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമോയെന്ന് ഹൈക്കോടതിയും ആരാഞ്ഞിരുന്നു നിയമവിരുദ്ധമായി ആർടിഎഫ് രൂപവൽക്കരിച്ച റൂറൽ എസ്‌പി ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചിരുന്നു.. കൊലപാതകത്തിൽ എ.വി.ജോർജിനു പങ്കില്ലെന്നും നിയമവിരുദ്ധമായി ആർടിഎഫ് രൂപവൽക്കരിച്ചതിന് വകുപ്പുതല നടപടി എടുത്തതായും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു പ്രശ്നത്തിൽ നിന്നുംതലയൂരിയിരുന്നു. . ശ്രീജിത്തിന്റെ കൊലപാതകത്തിൽ സിപിഎം ഉന്നതർക്കു പങ്കുള്ളതിനാലാണ് എ.വി.ജോർജിനെ സംരക്ഷിക്കുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു.

പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് ശ്രീജിത്ത് പറഞ്ഞതായി ശ്രീജിത്തിന്റെ ഭാര്യ അഖില ആരോപിച്ചിരുന്നു.മജിസ്ട്രേറ്റിനു മുമ്പിൽ ശ്രീജിത്തിനെ എത്തിക്കാതിരിക്കാനും പൊലീസ് ശ്രമിച്ചു.കസ്റ്റഡി യിൽ എടുത്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിനു മുന്നിൽ ശ്രീജിത്തിനെ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിച്ചിരുന്നു.. കഴിഞ്ഞ വർഷം എപ്രിൽ ആറിന് കസ്റ്റഡിയിലെടുത്തു. ഏഴിന് വൈകിട്ട് കോടതി സമയം കഴിഞ്ഞിട്ടും മജിസ്ട്രേറ്റ് കാത്തിരുന്നു എന്നിട്ടും പൊലീസ് ഹാജരാക്കിയില്ല, മജിസ്ട്രേറ്റിന്റെ വീട്ടിലും എത്തിച്ചില്ല.

ഒടുവിൽ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി എടുത്തത്. ഇതെല്ലാം ഉൾപ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും അഖില ആവിശ്യപ്പെട്ടുവെങ്കിലും അന്വേഷണത്തിൽ വെള്ളം ചേർക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചതെന്ന്ബന്ധുക്കൾ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിധി പ്രസ്തവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP