Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്രട്ടറിക്ക് ഡെപ്യൂട്ടി കമ്മീഷണർ റാങ്ക്; തിരുവാഭരണം കമ്മീഷണർ അതിന് മുകളിലും! പക്ഷേ പഴയ സെക്രട്ടറിക്ക് ജോലി ചെയ്യേണ്ടത് ജൂനിയറുടെ കീഴിലും; ഇതു താൻടാ വാസു; പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയെ സ്വന്തം ഗാർഡാക്കിയ ബോർഡ് പ്രസിഡന്റ് ഉയർന്ന പദവിയായ ദേവസ്വം സെക്രട്ടറിയാക്കിയത് ജൂനിയറായ ഗായത്രി ദേവിയെ; നിലവിലെ സെക്രട്ടറിയെ തിരുവാഭരണം കമ്മീഷണറാക്കി ഒതുക്കിയത് പത്മകുമാറിന്റെ വിശ്വസ്തരെ വെട്ടാൻ; പെരുന്നയിലെ സന്ദർശനത്തിന് ശേഷം ബോർഡിൽ വാസു പിടിമുറുക്കുമ്പോൾ

സെക്രട്ടറിക്ക് ഡെപ്യൂട്ടി കമ്മീഷണർ റാങ്ക്; തിരുവാഭരണം കമ്മീഷണർ അതിന് മുകളിലും! പക്ഷേ പഴയ സെക്രട്ടറിക്ക് ജോലി ചെയ്യേണ്ടത് ജൂനിയറുടെ കീഴിലും; ഇതു താൻടാ വാസു; പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയെ സ്വന്തം ഗാർഡാക്കിയ ബോർഡ് പ്രസിഡന്റ് ഉയർന്ന പദവിയായ ദേവസ്വം സെക്രട്ടറിയാക്കിയത് ജൂനിയറായ ഗായത്രി ദേവിയെ; നിലവിലെ സെക്രട്ടറിയെ തിരുവാഭരണം കമ്മീഷണറാക്കി ഒതുക്കിയത് പത്മകുമാറിന്റെ വിശ്വസ്തരെ വെട്ടാൻ; പെരുന്നയിലെ സന്ദർശനത്തിന് ശേഷം ബോർഡിൽ വാസു പിടിമുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : പുതിയ ഭരണ സമിതി അധികാരമേറ്റതിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നത തലം മുതൽ വെട്ടിനിരത്തൽ തുടങ്ങി. മുൻ ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നോമിനിയും വിശ്വസ്തയുമായിരുന്ന ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെയാണ് പുതിയ ഭരണ സമിതി ദേവസ്വം സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിപ്പിച്ചത്. ആറന്മുള തിരുവാഭരണം കമ്മീഷണറായാണ് പകരം നിയമനം. കഴിഞ്ഞ ബോർഡ് യോഗത്തിലേതാണ് തീരുമാനം. നേരത്തെ ശബരിമല സോപാനത്ത് ജോലി ചെയ്തിരുന്ന ആറു ക്രിമിനൽ കേസിൽ പ്രതിയായ ആനയറ അജീഷിനെ ബോർഡ് പ്രസിഡന്റ് തന്റെ സ്വകാര്യ ഗാർഡായി നിയോഗിച്ചിരുന്നു.

ശബരിമലയിലെ സോപാനത്ത് ഡ്യൂട്ടി ചെയ്തിരുന്ന അജീഷിന് ആറ് കേസുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിൽ മൂന്നെണ്ണം വധ ശ്രമക്കേസും. ഒരു കേസിലെ കൂട്ടു പ്രതി പ്രമുഖ ഗൂണ്ടായയ പുത്തൻപാലം രാജേഷുമായിരുന്നു. ആനയറ അജീഷ് എന്ന് അറിയപ്പെടുന്ന ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇയാളെ സോപാനത്ത് നിന്ന് മാറ്റാൻ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഓഫീസർ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ അവിടെ നിന്ന് മാറ്റി സോപാനത്തെ ക്രിമിനൽ മുക്തമാക്കി. ഇതോടെയാണ് ആനയറ അജീഷിനെ വാസു പേഴ്‌സണൽ സ്റ്റാഫിലെടുത്തത്. ഇതിന് ശേഷമാണ് ബോർഡിൽ പിടിമുറുക്കാൻ പുതിയ കളികൾ. ദേവസ്വം സെക്രട്ടറിയുടെ പദവിയെ ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലേക്ക് താഴ്‌ത്തിയാണ് പുതിയ നിയമനവു വെട്ടിനിരത്തലും,

യുവതി പ്രവേശന വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും പ്രതിരോധത്തിതിലാക്കും വിധമുള്ള പ്രരസ്താവനകളിലൂടെ മാധ്യമങ്ങൾക്ക് മുുമ്പിൽ നിറഞ്ഞു നിന്നിരുന്ന മുൻ ബോർഡ് പ്രസിഡന്റ് പത്മകുമാർ പാർട്ടിക്കുള്ളിൽ കണ്ണിലെ കരടായി മാറിയിരിക്കുന്ന സാഹര്യത്തിലാണ് വിശ്വസ്തയുടെ സ്ഥാന ചലനമെന്നതാണ് ശ്രദ്ധേയം. പുതിയ നിയമനം കമ്മീഷണർ റാങ്കുള്ള തസ്തികയിലെങ്കിലും ഫലത്തിൽ സ്ഥാനം പടിക്ക് പുറത്ത് തന്നെ. എൻ വാസു പ്രസിഡന്റായുള്ള പുതിയ ബോർഡ് അധികാരമേറ്റശേഷം ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ആദ്യ അഴിച്ചുപണിയാണിത്. നേരത്തെ എൻ എസ് എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി വാസു കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് മാറ്റങ്ങളെന്നതും ശ്രദ്ധേയമാണ്.

മുൻ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് സെക്ഷൻ ഓഫീസറായ എസ് ഗായത്രി ദേവിയാണ് പുതിയ ദേവസ്വം സെക്രട്ടറിയായി നിയമിതയായിരിക്കുന്നത്. കമ്മീഷണർ തസ്തികയിൽ ദേവസ്വം കമ്മീഷണറെ കൂടാതെ തിരുവാഭരണം കമ്മീഷണറും , ദേവസ്വം സെക്രട്ടറിയുമാണ് ഉണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനം ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലേക്ക് താഴ്‌ത്തിയുള്ള തീരുമാനവും ബോർഡ് ഇതിനിടെ കൈക്കൊണ്ടിട്ടുണ്ട്. ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മീഷണർ എന്നീ രണ്ട് തസ്തികകൾ മാത്രമാണ് മുമ്പ് കമ്മീഷണർ റാങ്കിലുണ്ടായിരുന്നത്. പിന്നീട് കോടതി നിർദ്ദേശ പ്രകാരമാണ് ദേവസ്വം സെക്രട്ടറി സ്ഥാനം ഡെപ്യൂട്ടി കമ്മീഷണർ റാങ്കിൽ നിന്ന് കമ്മീഷണർ റാങ്കിലേക്കുയർത്തിയത്.

എ എസ് ദേവസ്വം സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കാലത്തായിരുന്നു സെക്രട്ടറി സ്ഥാനം കമ്മീഷണർ റാങ്കിലേക്ക് ഉയത്തിയത്. ഇതാണ് ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. ദേവസ്വം സെക്രട്ടറി സ്ഥാനം കമ്മീഷണർ റാങ്കിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലേക്ക് മാറ്റിയെങ്കിലും ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുണ്ടായിരുന്ന ഫിനാൻസ് & അക്കൗണ്ട്‌സ് ഓഫീസർ തസ്തിക കമ്മീഷണർ റാങ്കിലേക്ക് ഉയർത്തി. തിരുവാഭരണം കമ്മിഷണറായിരുന്ന ആർ.ജി രാധാകൃഷ്ണനെ ഫിനാൻസ് കമ്മീഷണറായും ഫിനാൻസ് & അക്കൗണ്ട്‌സ് ഓഫീസറായിരുന്ന എസ്. ഗായത്രീ ദേവിയെ സെക്രട്ടറിയുമായാണ് നിയമിച്ചിരിക്കുന്നത്.

തസ്തിക അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ കമ്മീഷണർ റാങ്കാണ് തിരുവാഭരണം കമ്മീഷണർക്ക് ഉള്ളതെങ്കിലും ഫലത്തിൽ ഡെപ്പൂട്ടി കമ്മീഷണർ തസ്തികയിലുള്ള ദേവസ്വം സെക്രട്ടറിക്ക് കീഴിലാണ് ജയശ്രീ അടക്കമുള്ളവരുടെ സ്ഥാനമെന്ന വസ്തുതയാണ് വെട്ടിനിരത്തൽ വാദം ശക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP