Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയകാലത്ത് ഒരു കുടുംബത്തിന് മാത്രം നഷ്ടമായത് മൂന്ന് ജീവനുകൾ; നാല് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഇപ്പോഴും ഗതാഗത യോഗ്യമല്ല; പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം ബാക്കി; വീണ്ടുമൊരു വർഷകാലം കൂടി അടുക്കുമ്പോൾ ഇടുക്കി വാത്താക്കുടി പഞ്ചായത്തിലെ രാജപുരം നിവാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടുന്നു

പ്രളയകാലത്ത് ഒരു കുടുംബത്തിന് മാത്രം നഷ്ടമായത് മൂന്ന് ജീവനുകൾ; നാല് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഇപ്പോഴും ഗതാഗത യോഗ്യമല്ല; പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം ബാക്കി; വീണ്ടുമൊരു വർഷകാലം കൂടി അടുക്കുമ്പോൾ ഇടുക്കി വാത്താക്കുടി പഞ്ചായത്തിലെ രാജപുരം നിവാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടുന്നു

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: പ്രളയകാലത്ത് നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്നു ജീവനുകൾ. മഴക്കാലം അടുത്തപ്പോൾ മനസ്സിൽ ദുരന്തസ്മൃതിയുടെ വേലിയേറ്റം. ഇടുക്കി വാത്താക്കുടി പഞ്ചായത്തിലെ രാജപുരം നിവാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടി. ജീവനെടുക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുമോ എന്ന ഭയാശങ്കളുടെ നിറവിലാണ് ഇവിടുത്തെ ഒട്ടുമിക്ക കുടുംബങ്ങളുടെയും ഇപ്പോഴത്തെ ജീവിതം. പ്രധാന യാത്രമാർഗ്ഗമായ പാലത്തിന്റെയും റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറാവാത്ത അധികൃതരുടെ നീക്കത്തിൽ പരക്കെ പ്രതിഷേധം.

വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡും ഒന്നാം വാർഡും തമ്മിൽ ബന്ധിക്കുന്നതും 4 വർഷം മുമ്പ് നിർമ്മാണമാരംഭിച്ചതുമായ നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഇപ്പോഴും ഗതാഗതയോഗ്യമായിട്ടില്ല. ഇടുക്കി ജില്ലയിലെ തന്നെ അവികസിത മേഖലകളിലൊന്നായ രാജപുരത്തേയ്ക്കുള്ള പാതയിലാണ് ഈ പാലം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ്് നാട്ടുകാർ സ്വന്തം ചെലവിൽ പണിത 4 അടി വീതിയുള്ള മരപ്പാലം പൊളിച്ചു കളഞ്ഞശേഷമാണ് ജില്ലാപഞ്ചായത്ത് ഇവിടെ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന് നീക്കം ആരംഭിച്ചത്. ടിപ്പർ ലോറിക്ക് കടന്നുപോകാവുന്ന വീതിക്ക് പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ റോഡിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.

കവുങ്ങുകളും മറ്റും കുറുകെയിട്ടാണ് പ്രദേശവാസികൾ ഈപാലത്തിന് അക്കരെ ഇക്കരെ കടക്കുന്നത്. സ്‌കൂൾ കുട്ടികളും പ്രായമായവരുമടക്കം ദിവസേന ഈ പാലം വഴി 100- കണക്കിന് പേർ സഞ്ചരിക്കുന്നുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്താണ് പാലം നിർമ്മിക്കുന്നത്. ഓരോ വർഷകാല ആരംഭത്തിലും സ്വന്തം കുടുംബാംഗങ്ങളുടെ രക്ഷയെക്കരുതി നാട്ടുകാർ സ്വന്തം ചെലവിൽ കവുങ്ങുതടിയും മറ്റും ഉപയോഗിച്ച് താൽക്കാലികമായി പാതയിൽ നിന്നും പാലത്തിലേയ്ക്ക് പ്രവേശനമാർഗ്ഗം തയ്യാറാക്കാറുണ്ട്.ശക്തമായ മഴ തുടങ്ങുന്നതോടെ ഈ പാലം അപകസ്ഥിതിയാലുവും.

മഴ കനക്കുമ്പോൾ തടികളിൽ പായൽ വരുന്നതുകൊണ്ട് കടന്നുനടക്കുമ്പോൾ ആളുകൾ പല പ്രാവശ്യം വീഴുന്നു.അത്യാഹിതങ്ങളൊന്നും സംഭവിക്കാത്തതിനാൽ ഇതുവരെ ഇക്കാര്യങ്ങളൊന്നും അധകൃതരുടെ ശ്രദ്ധയിൽപെടാറില്ല.അംഗൻവാടി - നഴ്സറി കുട്ടികൾ മുതൽ 80 വയസിന് മുകളിലുള്ളവർ ഈ തടിപ്പാലത്തിന്റെ ഉപഭോക്താക്കളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും പഞ്ചായത്തിനും, എംപി, എംഎൽഎ എന്നിവർക്കും പരാതികൾ അയച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലന്നാണ് നാട്ടുകാർ പരിതപിക്കുന്നത്. നാട്ടിലെ വികസനദാഹികൾ പരാതികൾ അയക്കുമ്പോൾ ഒരു ചടങ്ങുപോലെ അധികൃതരെത്തി അളവെടുത്തുമടങ്ങും.പിന്നീട് അനക്കമൊന്നുമുണ്ടാവാറില്ല. ഈ പ്രഹസനം വർഷങ്ങളായി തുടരുകയാണെന്നും ചോദിക്കാൻ ആരുമില്ലാത്തതിനാൽ എന്തുമാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നുമാണ് പ്രദേശവാസികളിൽ ഒരു വിഭാഗത്തിന്റെ പരിദേവനം.

മുരിക്കാശ്ശേരി തേക്കിൻതണ്ട് -രാജപുരം റോഡിന്റെ സ്ഥിതിയും വിഭിന്നമല്ല.ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിൽ ഒന്നാണ് മുരിക്കാശ്ശേരി.ഇവിടെ നിന്നും എറണാകുളം പോകാൻ എളുപ്പവഴിയാണ് ഈ റോഡ്. തേക്കിൻതണ്ട്- രാജപുരം വഴി പോയാൽ കീരിത്തോട്ടിലെത്താൻ ഏകദേശം 8 കിലോമീറ്റർ ദൂരമെയുള്ളു.വാത്തിക്കുടി കഞ്ഞിക്കുഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിയാർ പാലം കോടികൾ ചിലവഴിച്ചു നിർമ്മിവെങ്കിലും റോഡ് നന്നാക്കാത്തതിനാൽ ഇതുവഴി ഗതാഗതം ആരംഭിച്ചിട്ടില്ല.

2018 ൽ ഉരുൾ പൊട്ടലിൽ രാജപുരം നിവാസിയായ രാജനും ഇയാളുടെ മാതാവും സഹോദരിയും മരണപ്പെട്ടിരുന്നു. രാജ്യത്തെ തന്നെ നടുക്കിയ പ്രളയത്തിലും ഉരുൾ പൊട്ടലിലും രാജപുരം നിവാസികൾക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. തേക്കിൻതണ്ട് -രാജപുരം റോഡിന്റെ ശോചനീയ അവസ്ഥ കാരണം അന്ന് രക്ഷാപ്രവർത്തകർക്ക് ദൗത്യം നിർവ്വഹിക്കാനാവാതെ മടങ്ങേണ്ടിവന്നു.

ആംബുലൻസുമായി രക്ഷാപ്രവർത്തകരും ദുരന്തം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരും ഇവിടേയ്ക്കെത്തിയെങ്കിലും ദുരന്തസ്ഥലത്തിന്റെ നാലയലത്തുപോലും എത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.റോഡുനന്നാക്കൽ വിഷയത്തിൽ ജശ്രദ്ധയാകർഷിക്കാൻ ഇടിക്കിടെ സ്ഥലത്തെ നേതാക്കളും ഇവരുടെ സിൽബന്ധികളും ഫലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതൊഴിച്ചാൽ ഇക്കാര്യത്തിൽ ഫലപ്രധമായി ഇടപെടാൻ ഒരു രാഷ്ട്രീയ കക്ഷികളും ശ്രമിയ്്ക്കുന്നില്ല എന്ന ആക്ഷേപവവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പരാതികൾ ഏറുമ്പോൾ റോഡിലെ കുഴികളിൽ മണ്ണിട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന നാടകമാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുന്നും ഉണ്ടാവുന്നത്.മഴ ശക്തമാവുന്നതോടെ മണ്ണ് ഒലിച്ചു പോയി കുഴി പഴയ അവസ്ഥയിലാകാൻ ദിവസങ്ങൾ പോലും വേണ്ടിലവരില്ലന്നാണ് നാട്ടുകർ വ്യക്തമാക്കുന്നു.

പ്രളയമോ ഉരുൾ പൊട്ടലോ ഉണ്ടായാൽ രാജപുരത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി പോലും ആർക്കും എത്തിചേരാൻ കഴിയാത്ത വിധം ശോചനിയമാണ് ഈ റോഡിന്റെ അവസ്ഥ.ഇലക്ഷൻ വരുമ്പോൾ മാത്രം രാജപുരത്തെ ഒർക്കുകയും പിന്നീട് ഇങ്ങിനെയൊരുപ്രദേശത്തെക്കുറിച്ച് ഓർക്കുക ചെയ്യാത്ത ജനപ്രതിനിധികളാണ് ഈ നാടിന്റെ ശാപമെന്നും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവർ നാടിന്റെയും നാട്ടുകാരുടെയും രക്ഷയ്ക്കായി ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാവണമെന്നുമാണ് ഇവിടുത്തുകാർ കക്ഷിരാഷ്ട്രീയ ഭേതമന്യേ ആവശ്യപ്പെടുന്നത്.

നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റിചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ പ്രതീപ് ജോർജ്ജ് മറുനാടനോട് പ്രതികരിച്ചു.ഇടുക്കി ജില്ലാപഞ്ചായത്തിന്റെയും വാത്തിക്കുടി പഞ്ചായത്തിന്റെയും ഈ വർഷത്തെ പദ്ധതി വിഹിതം കൂടി ചേരുമ്പോൾ പാലം നിർമ്മാണത്തിന്റെ ചെലവ് 81 ലക്ഷത്തിലെത്തും.ആവശ്യമായ ഫണ്ട് ലഭിക്കാതിരുന്നതും പ്രകൃതി ക്ഷോഭവുമെല്ലാം പാലം നിർമ്മാണം നീണ്ടുപോകുന്നതിന് കാരണമായി.ഇനി അവശേഷിക്കുന്നത് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന നിർമ്മാണപ്രവർത്തനങ്ങളാണെന്നും ഇത് പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്നും പ്രതീപ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP