Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമ്പാമ്പിനെ വിഴുങ്ങിയ ശേഷം അനങ്ങാനാവാതെ രാജവെമ്പാല കുറ്റിക്കാട്ടിൽ പതുങ്ങി ഇരുന്നു; കാടു തപ്പി തെളിച്ച് നാട്ടുകാരുടെ മുമ്പിൽ വച്ച് ശാന്തനായി സുരേഷ് പിടിച്ചു; വാവ സുരേഷ് കീ വിളികളുമായി നാട്ടുകാർ; കൂസൽ ഇല്ലാത്ത ആ പാമ്പു പിടിത്തത്തിന്റെ വീഡിയോ കാണാം

പെരുമ്പാമ്പിനെ വിഴുങ്ങിയ ശേഷം അനങ്ങാനാവാതെ രാജവെമ്പാല കുറ്റിക്കാട്ടിൽ പതുങ്ങി ഇരുന്നു; കാടു തപ്പി തെളിച്ച് നാട്ടുകാരുടെ മുമ്പിൽ വച്ച് ശാന്തനായി സുരേഷ് പിടിച്ചു; വാവ സുരേഷ് കീ വിളികളുമായി നാട്ടുകാർ; കൂസൽ ഇല്ലാത്ത ആ പാമ്പു പിടിത്തത്തിന്റെ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പാമ്പുകളുടെ തോഴനാണ് വാവ സുരേഷ്. പാമ്പുകളെ നോവിക്കാതെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് മടക്കി വടുന്ന മാതൃകാ പുരുഷൻ. പണവും പദവിയും മോഹിക്കാതെ സേവനവുമായി പാമ്പു പിടിത്തത്തെ കാണുന്ന വാവാ സുരേഷിന്റെ ജീവിതത്തിൽ ഇതാ ഒരു പൊൻ തൂവൽ. നൂറാമത്തെ രാജവെമ്പാലെയെയും കീഴടക്കി വാവ സുരേഷ് ചരിത്രം കുറിച്ചു.

കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. രാജവെമ്പാലയുടെ ന്യൂറോടോക്‌സിൻ ഗണത്തിൽ പെടുന്ന വിഷത്തിനു ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ട്. പത്തി വിടർത്തി ഭീതിയുണ്ടാക്കാനും കഴിയും. പത്ത് അടിയോളം ഉയർന്ന് നിന്ന് ആക്രമിക്കുകയും ചെയ്യും. ഇതെല്ലാം നന്നായി അറിയുന്ന വ്യക്തിയാണ് വാവ സുരേഷ്. എന്നിട്ടും കൂസലില്ലാതെ രാജവെമ്പാലെയേയും വാവ സുരേഷ് പിടികൂടും. ഈ പാമ്പുകളുടെ രാജാവിനെയാണ് നൂറാമത് തവണയും സുരേഷ് പിടികൂടുന്നത്. രാജവെമ്പാലയെ പിടിക്കുന്നതിലെ റിക്കോർഡ് സുരേഷിന് ഉടൻ ലഭിക്കുമെന്നാണ് സൂചന.

പത്തനംതിട്ട ജില്ലയിൽ കോന്നി കുമ്മണ്ണൂരിൽ നിന്നാണ് തന്റെ ജിവിതത്തിലെ നൂറാമത്തെ രാജവെമ്പാലെയെ വാവാ സുരേഷ് കീഴടക്കിയത്. 11 വയസ് പ്രായമുള്ള ആൺ രാജവെമ്പാലയ്ക്ക് 15 അടി നീളവും 10 കി.ലോ ഭാരവും ഉണ്ടായിരുന്നു. കുമ്മണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ വിഴുങ്ങി കൊണ്ടിരിക്കുമ്പോഴാണ് രാജവെമ്പാല ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് വാവാ സുരേഷ് സ്ഥലത്തെത്തി രാജവെമ്പാലെയെ കീഴടക്കുകയായിരുന്നു.

കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പുപിടിത്തക്കാരനാണ് സുരേഷ്. തന്റെ പന്ത്രണാമത്തെ വയസിൽ വീടിനടുത്തു നിന്ന് വെമ്പാലയെ പിടികൂടി വീട്ടിലുള്ള രസഹ്യമായി സൂക്ഷിച്ച് അതിന്റെ ചലനങ്ങളും സ്വഭാവരീതികളും നിരീക്ഷിച്ചായിരുന്നു സുരേഷിന്റെ അരങ്ങേറ്റം. പാമ്പിന്റെ സ്വഭാവത്തെ കുറിച്ച് ആധികാരികമായി അറിയുന്ന സുരേഷിനെയാണ് പലപ്പോഴും വന്യജീവി ഗവേഷകരും ഉദ്യോഗസ്ഥരും വിവരങ്ങൾക്കായി ആശ്രയിക്കുന്നത്.പ്രത്യേക സുരക്ഷാ ഉപകണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെയാണ് പാമ്പുകളെ പിടിക്കുന്നത് എന്നതാണ് സുരേഷിന്റെ പ്രത്യേകത.

പിടികൂടിയ പാമ്പുകളെ സുരക്ഷിതമായി കാട്ടിനുള്ളിൽ വിട്ടയക്കുകയും ചെയ്യും. പാമ്പിന്റെ മുട്ടകൾ ശേഖരിച്ച് അവ വിരിയിച്ച് കാട്ടിലേക്ക് കുഞ്ഞുങ്ങളെ വിട്ടയക്കുകയും ചെയ്യാറുണ്ട്. വന്യജീവി സംരക്ഷണത്തിനായി സുരേഷ് നൽകുന്ന സേവനങ്ങൾ മാനിച്ച് വനം വകുപ്പിൽ ജോലി വാഗ്്ദാനം ചെയ്തെങ്കിലും സുരേഷ് അത് നിസരിച്ചു. ഇപ്പോൾ താൻ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ നൽകാനാവില്ലെന്നാണ് സുരേഷ് അതിന് നൽകിയ വിശദീകരണം.

വാവ സുരേഷിന്റെ ജീവിതം രാജ്യാന്തര ശ്രദ്ധയിലുമെത്തി. പ്രമുഖ ചാനലായ അനിമൽ പ്ലാനറ്റ് പോലും സുരേഷിന്റെ ജീവിതം പകർത്തി. സ്റ്റീവ് ഇർവിനെയും ബേർ ഗ്രെയ്‌സിനെയും കണ്ട് വിസ്മയിച്ച പാശ്ചത്യലോകം ഇനി വാവ സുരേഷിന്റെ സാഹസിക ജീവിതവും കാണും. ശാസ്ത്രീയമായ യാതൊരു പരിശീലനവും സിദ്ദിഖാതെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന സുരേഷിന്റെ രീതിയാണ് അനിമൽ പ്ലാനറ്റ് അധികൃതരെ വിസ്മയിപ്പിച്ചത്. സഹായമഭ്യർഥിച്ച് ഫോണിലെത്തുന്ന വിളികൾ പിന്തുടരുന്ന വാവ സുരേഷ് പലയിടത്തും ജനങ്ങൾക്ക് ആശ്വാസവും അഭയവുമാണ്

രണ്ടു ദശാബ്ദത്തിനുള്ളിൽ ഏകദേശം 30,000 പാമ്പുകളെ വാവ സുരേഷ് പിടികൂടിയതായാണ് കണക്കുകൾ. പല തവണ പാമ്പുകടിയേറ്റിട്ടുള്ള വാവ സുരേഷ് അടുത്തിടെ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. പാമ്പു കടിയേറ്റതിനെ തുടർന്ന് സുരേഷിന്റെ ഒരു കൈവിരൽ മുറിച്ചുകളയുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും വാവ സുരേഷ് പോകുന്നുണ്ട്. തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തെ നിർധന കുടുംബത്തിലാണ് വാവ സുരേഷ് ജനിച്ചത്.

കരിമൂർഖൻ, അണലി, ശംഖുവരയൻ, രാജവെമ്പാല എന്നീ ഉഗ്രവിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പെരുമ്പാമ്പ്, ബ്രൗൺ റിങ്ങ് ഇനങ്ങളിലുള്ള പാമ്പുകളെയുമാണ് വാവാ സുരേഷ് പിടികൂടിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP