Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പമ്പോ..... എന്തൊരു ഹാരാർപ്പണം! ഇരു കൈകളും ഉപയോഗിച്ച് അതിവേഗ കാർട്ടൂൺ വരയ്ക്കുന്ന സ്പീഡ് കാർട്ടൂണിസ്റ്റിന് ആദരമായി കഴുത്തിലണിയിച്ചത് പെരുമ്പാമ്പിനെ; വാവ സുരേഷിന്റെ മാസ് എൻട്രിയിലും വ്യത്യസ്തമായ ഹാരാർപ്പണം ലഭിച്ചതിന്റെ ത്രില്ലിലും ജിതേഷ് ജി; കാര്യസാദ്ധ്യത്തിനായി അധികാരമുള്ളവരെയും സമ്പത്തുള്ളവരെയും വാഴ്‌ത്തിപ്പാടുന്ന ആധുനിക മനുഷ്യർ വാവ സുരേഷിനെപ്പോലുള്ള 'നന്മ മനസ്സുകളെ' അർഹിക്കുന്ന രീതിയിൽ തിരിച്ചറിയുന്നില്ലെന്ന പോസ്റ്റുമായി കാർട്ടൂണിസ്റ്റ്; വാവ സുരേഷ് വീണ്ടും താരമാകുമ്പോൾ

അമ്പമ്പോ..... എന്തൊരു ഹാരാർപ്പണം! ഇരു കൈകളും ഉപയോഗിച്ച് അതിവേഗ കാർട്ടൂൺ വരയ്ക്കുന്ന സ്പീഡ് കാർട്ടൂണിസ്റ്റിന് ആദരമായി കഴുത്തിലണിയിച്ചത് പെരുമ്പാമ്പിനെ; വാവ സുരേഷിന്റെ മാസ് എൻട്രിയിലും വ്യത്യസ്തമായ ഹാരാർപ്പണം ലഭിച്ചതിന്റെ ത്രില്ലിലും ജിതേഷ് ജി; കാര്യസാദ്ധ്യത്തിനായി അധികാരമുള്ളവരെയും സമ്പത്തുള്ളവരെയും വാഴ്‌ത്തിപ്പാടുന്ന ആധുനിക മനുഷ്യർ വാവ സുരേഷിനെപ്പോലുള്ള 'നന്മ മനസ്സുകളെ' അർഹിക്കുന്ന രീതിയിൽ തിരിച്ചറിയുന്നില്ലെന്ന പോസ്റ്റുമായി കാർട്ടൂണിസ്റ്റ്; വാവ സുരേഷ് വീണ്ടും താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളിയെ ഞെട്ടിപ്പിച്ച സഹൃദയനാണ് വാവ സുരേഷ്. പാമ്പുകളെ മനുഷ്യരോട് അടുപ്പിക്കുന്ന മാന്ത്രികൻ. ജീവിതം പാമ്പുകൾക്ക് വേണ്ടി ഉഴിഞ്ഞു വച്ച പ്രകൃതി സ്‌നേഹി. എന്നിട്ടും സമൂഹം പലപ്പോഴും വാവ സുരേഷിനെ കല്ലെറിഞ്ഞു. കല്ലുകൾ കൊള്ളുമ്പോഴും വേദനയോടെ തന്റെ ജീവിത ദൗത്യവുമായി സുരേഷ് മുന്നോട്ട് പോയി. സമൂഹമാധ്യമങ്ങളിലെ കടന്നാക്രമങ്ങളെ ഭയന്ന് പലപ്പോഴും പാമ്പുപിടിത്തം വേണ്ടെന്നും വച്ചു. എന്നാൽ സാധാരണക്കാരുടെ ഇടപെടൽ വാവ സുരേഷിന് തള്ളിക്കളയാനായില്ല. ഇപ്പോഴും പാമ്പുകളെ പിടിച്ച് സമൂഹത്തിന് സാന്ത്വനമൊരുക്കുകയാണ്.

ഇപ്പോഴിതാ വേദിയിൽ പുതിയ വിസ്മയം തീർക്കുകയാണ് വാവ സുരേഷ്. സ്പീഡ് കാർട്ടൂണിസ്റ്റ് ജിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു അത്ഭുതം. ജിതേഷ് എന്ന സ്പീഡ് കാർട്ടൂണിസ്റ്റിനെ വാവ സുരേഷ് എന്നെ ഹാരാർപ്പണം ചെയ്തത് വലിയൊരു പെരുമ്പാമ്പിനെ കഴുത്തിലണിയിച്ചാണു. ഇക്കാര്യം പുറം ലോകത്ത് എത്തുന്നത് കാർ്ട്ടൂണിസ്റ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലായിരുന്നു. പാമ്പുകൾ ഭയക്കേണ്ടവയല്ലെന്ന സന്ദേശം പൊതു സമൂഹത്തിലെത്തിക്കാനായിരുന്നു വാവ സുരേഷിന്റെ ഈ നീക്കം. കാർട്ടൂണിസ്റ്റും ത്രില്ലിൽ.

സംഭവത്തെ കുറിച്ച് കാർട്ടൂണിസ്റ്റ് ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ- ഇത്രയും വ്യത്യസ്തമായൊരു ഹാരാർപ്പണം ലഭിച്ചതിന്റെ ത്രില്ലിലായിരുന്നു ഈയുള്ളവൻ. ഈ ഭൂലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണു പ്രകൃതിയെയും സഹജീവികളെയും സ്‌നേഹിക്കുന്ന വാവ സുരേഷ്. കാര്യസാദ്ധ്യത്തിനായി അധികാരമുള്ളവരെയും സമ്പത്തുള്ളവരെയും ആവോളം വാഴ്‌ത്തിപ്പാടുന്ന ആധുനിക മനുഷ്യർ വാവ സുരേഷിനെപ്പോലുള്ള 'നന്മ മനസ്സുകളെ' അർഹിക്കുന്ന രീതിയിൽ തിരിച്ചറിയുന്നില്ലെന്നു മാത്രം! ഓർക്കുക....അധികാരമോ പഠിപ്പോ പണമോ മതചിഹ്നങ്ങളോ അല്ല...മനസ്സിന്റെ വലിപ്പമാണു മനുഷ്യനെ വലിയവനും ചെറിയവനുമാക്കുന്നത്-അദ്ദേഹം കുറിച്ചു.

അതിവേഗ ചിത്രകാരനാണ് ജിതേഷ് ജി. ഇരുകൈകളും ഒരേപോലെ ഉപയോഗിച്ച് ജവഹർലാൽ നെഹ്രു, ഭഗത്സിങ്, ഗാന്ധിജി, ടാഗോർ, വിവേകാനന്ദൻ, രജനീകാന്ത്, അമിതാഭ് ബച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, വി എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങി വിവിധമേഖലകളിലെ നൂറുകണക്കിനു പ്രശസ്തരെയാണു ഒന്നരമണിക്കൂർ സമയത്തിനുള്ളിൽ വരയ്ക്കുന്ന സ്പീഡ് കാർട്ടൂണിസ്റ്റ്. 1990-ലാണ് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി. അരങ്ങിലെ വേഗവരയുമായി രംഗത്തുവരുന്നത്. ഇരുപതോളം വിദേശരാജ്യങ്ങളിലടക്കം ആറായിരത്തോളം വേദികളിൽ ചിത്രകല അവതരിപ്പിച്ച അപൂർവനേട്ടത്തിനുടമയാണു പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര സ്വദേശിയായ ഇദ്ദേഹം. അഞ്ചു മിനിറ്റിനുള്ളിൽ ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് 50 പ്രശസ്തവ്യക്തികളെ അവിരാമം വരച്ച് റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ വിസ്മയത്തിനുള്ള ആദരമാണ് ആർ എസ് എസിന്റെ സഹ സംഘടനയായ ബാലഗോകുലം നടത്തിയത്. ഈ ചടങ്ങിലായിരുന്നു പെരുമ്പാമ്പുമായുള്ള വാവ സുരേഷിന്റെ മാസ് എൻട്രി.

ഇനി പാമ്പുപിടിത്തത്തിനില്ല എന്ന് പരസ്യപ്രഖ്യാപനം നടത്തിയ വാവ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് രംഗത്ത് ഈയിടെ വീണ്ടും സജീവമായിരുന്നു. ഫേസ്‌ബുക്കിൽ വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. തന്നെ ഏറെ സ്‌നേഹിക്കുന്നവരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് വീണ്ടും പാമ്പു പിടിക്കാനിറങ്ങയതെന്നാണ് വിശദീകരണം. പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷനു കീഴിലുള്ള കണമലയിൽ നിന്നാണ് 14 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടിച്ചത്. പാമ്പിനെ കൈകൊണ്ടു പിടിക്കുന്നു എന്ന വിമർശനമാണ് വാവസുരേഷിന് ഏറെ നേരിടേണ്ടി വന്നത്. എന്നാൽ കേരളത്തിലെ നം വകുപ്പ് വിഭാഗത്തിനു മാത്രമേ തന്നോട് പാമ്പിനെ കൈകൊണ്ട് പിടിക്കരുതെന്ന് പറയാൻ അവകാശമുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് സ്വകാര്യ സംഘടനകൾക്കും വ്യക്തികൾക്കുമൊന്നും തന്നെ വിമർശിക്കാനുള്ള അധികാരമില്ലെന്നും വാവ സുരേഷ് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാർട്ടൂണിസ്റ്റിന് സ്വീകരണമൊരുക്കാൻ മലമ്പാമ്പുമായി എത്തുന്നതും.

ആളുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമർശങ്ങൾക്കെതിരെ നൽകിയ കേസുകളിലൊന്നും പൊലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിർത്താൻ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാൻ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോൺ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാർ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തിൽ വഷളായത്. പാമ്പുകളേക്കാൾ വിഷമുള്ള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.

തീരുമാനമറിഞ്ഞ് നിരവധി പേർ പാമ്പുപിടിത്തം നിർത്തരുതെന്ന് ആവശ്യപ്പെട്ടു. സാധാരണക്കാരായ ഒട്ടേറെ പേർക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു. പൊലീസിലും സൈബർ സെല്ലിലും പല തവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.29 വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 165 രാജവെമ്പാല ഉൾപ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച വാവ സുരേഷിന് വലിയ പിന്തുണയാണ് ബഹുഭൂരിപക്ഷവും എന്നും നൽകിയിട്ടുള്ളത്.

''29 വർഷമായി താൻ പാമ്പുപിടിത്തം തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും താൻ പാമ്പുപിടിത്തത്തിന്റെ പേരിൽ ആരിൽ നിന്നു ഒരു സഹായവും ചോദിച്ചിട്ടില്ല. എന്നാൽ പാമ്പുപിടിക്കുന്നതിന് വേണ്ടി പോയ യാത്രകൾക്ക് ആയിരങ്ങൾ കൈയിൽനിന്നാണ് ചെലവാക്കിയിരുന്നത്.'' സുരേഷ് പറഞ്ഞു. സ്വന്തം ജീവൻ പോലും പണയംവെച്ച്, ജീവിതം ഉപേക്ഷിച്ച് പാമ്പുകൾക്ക് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും സേവനം അനുഷ്ഠിച്ച തനിക്കെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന കുപ്രചരണങ്ങളാണ് ഇത്തരത്തിൽ ചിന്തിക്കുവാൻ കാരണമായതെന്ന് വാവാ സുരേഷ് പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കിൽ ഇടംനേടാൻ കൈയെത്തുംദൂരത്ത് നിൽക്കുമ്പോഴായിരുന്നു ഈ തീരുമാനം എടുത്തതും. എന്നാൽ വാവ സുരേഷിന് പിന്തുണയുമായി നിരവധി പേരെത്തി. അഭ്യർത്ഥനകൾ പ്രവഹിച്ചു. ഈ സാഹചര്യത്തിലായിരുന്നു തീരുമാനം പുനപരിശോധിച്ചത്.

ഇതിലൂടെ തനിക്ക് പ്രശസ്തിയല്ല ആവശ്യമെന്നും സേവനമാണ് ലക്ഷ്യമെന്നും ഈ നാൽപ്പതുകാരൻ പലവട്ടം തെളിയിച്ചിട്ടുണ്ട്. പാമ്പുപിടിത്തത്തിനിടയിൽ നിരവധി തവണ കടിയേറ്റ് വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ കിടന്നിട്ടുണ്ട്. ഇതിനുശേഷം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വാവയെ പാമ്പുപിടിത്തത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുരേഷ് പിൻവാങ്ങിയില്ല. ഇതിനകം 165 രാജവെമ്പാലയെ വാവ പിടികൂടിയിട്ടുണ്ട്. എന്നാലും ഗിന്നസിൽ ഇടംപിടിക്കാൻ വാവയ്ക്ക് കഴിഞ്ഞിട്ടില്ല. താൻ നടത്തുന്ന സാമൂഹ്യസേവനങ്ങൾ മനസിലാക്കാതെയാണ് ചില വിമർശകർ തനിക്കെതിരെ അപവാദങ്ങൾ നടത്തുന്നതെന്നും ഇതിൽ തനിക്ക് ദുഃഖമുണ്ടെന്നും വാവാ സുരേഷ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP