Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയ പാതാ അലൈന്മെന്റുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വയൽക്കിളികൾ;  വയലിന്റെ ഏതെങ്കിലും ഒരു വശത്തു കൂടി കൊണ്ടു പോയി അലൈന്മെന്റിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസംഘം; ദേശീയ പാതാ വിഭാഗം സ്ഥലം ഏറ്റെടുത്ത് ത്രീഡീ വിഞ്ജാപനം പുറപ്പെടുവിച്ചിട്ടും കീഴാറ്റൂരിൽ അവ്യക്തത മാറുന്നില്ല

കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയ പാതാ അലൈന്മെന്റുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വയൽക്കിളികൾ;  വയലിന്റെ ഏതെങ്കിലും ഒരു വശത്തു കൂടി കൊണ്ടു പോയി അലൈന്മെന്റിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസംഘം; ദേശീയ പാതാ വിഭാഗം സ്ഥലം ഏറ്റെടുത്ത് ത്രീഡീ വിഞ്ജാപനം പുറപ്പെടുവിച്ചിട്ടും കീഴാറ്റൂരിൽ അവ്യക്തത മാറുന്നില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയ പാതാ അലൈന്മെന്റുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. താൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ഒരാഴ്‌ച്ചകകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. കീഴാറ്റൂർ ബൈപാസ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് പ്രതികരിക്കുന്നില്ല. എന്നാൽ തങ്ങൾ നടത്തിയ സമരത്തിന് ഫലം കാണുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കീഴാറ്റൂർ വയൽ കീറി മുറിച്ച് ബൈപാസ് കൊണ്ടു പോകുന്നതിനെതിരെ വയൽക്കിളി കൂട്ടായ്മ അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നിവേദനം നൽകിയിരുന്നു.

നിവേദനത്തെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ കീഴാറ്റൂർ വയലിന്റെ ഏതെങ്കിലും ഒരു വശത്തു കൂടി കൊണ്ടു പോകാൻ ദേശീയ പാതാ അലൈന്മെന്റിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചിരിക്കയാണ്. വനം, പരിസ്ഥിതി മന്ത്രാലയം ബംഗളൂരു ഓഫീസിലെ റിസേർച്ച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ദേശീയ പാതാ അഥോറിറ്റി ഡയരക്ടർ നിർമ്മൽ സാദ്, മലിനീകരണ ബോർഡ് കോഴിക്കോട് മേഖലാ മേധാവി എം. എസ്. ഷീബ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ സംഘം കീഴാറ്റൂർ വയലും പരിസരവും രണ്ട് മാസം മുമ്പ് പരിശോധന നടത്തിയിരുന്നു.

അതനുസരിച്ചുള്ള റിപ്പോർട്ടിൽ ബദൽ പാതക്ക് വഴിയില്ലെങ്കിൽ വയലുകളും തണ്ണീർ തടങ്ങളും വെട്ടി മുറിക്കാതെ കീഴാറ്റൂരിന്റെ ഏതെങ്കിലും ഒരു ഭാഗത്തു കൂടെ റോഡ് കൊണ്ടു പോകാൻ ബദൽ രേഖ തയ്യാറാക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉറപ്പിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ. നൂറ് മീറ്ററിന് താഴെ വീതിയുള്ള കീഴാറ്റൂർ വയലിനെ മുറിച്ച് ദേശീയ പാത കൊണ്ടു പോകുന്നത് കർഷകരേയുും പരിസ്ഥിതിയേയും ബാധിക്കും. അതിനാൽ തണ്ണീർ തടവും കൃഷിയിടവും സംരക്ഷിച്ചുള്ള സാധ്യതകൾ വിലയിരുത്തണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.

ദേശീയ പാതാ വിഭാഗം സ്ഥലം ഏറ്റെടുത്ത് ത്രീഡീ വിഞ്ജാപനം പുറപ്പെടുവിച്ചിരിക്കയാണ്. ഇനി വീണ്ടും ഈ വിഞ്ജാപനം റദ്ദാക്കാൻ കേന്ദ്ര സർക്കാർ തന്നെ ഇടപെടേണ്ടതുണ്ട്. വിഞ്ജാപനം റദ്ദ് ചെയ്ത് കഴിഞ്ഞാൽ മാത്രമേ പുതിയ അലൈന്മെന്റ് പ്രകാരം സർവ്വേ നടപടികൾ പൂർത്തിയാക്കാൻ പറ്റുകയുള്ളൂ. ഒന്നര വർഷക്കാലം നീണ്ടു നിന്ന കീഴാറ്റൂർ വയൽ സമരം സിപിഎം. അനുഭാവികളും പ്രാദേശിക നേതാക്കളുമാണ് തുടങ്ങി വച്ചത്. പാർട്ടി കർശന നിലപാടെടുത്തതോടെ പ്രവർത്തകരിൽ പകുതിയോളം വിഭാഗം മാറി നിൽക്കുകയും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ അതിരു കടന്ന ആരോപണത്തിനിടെ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ സമരക്കാരുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്തു.

അതിനിടെ വിവിധ സംഘടനകൾ കീഴാറ്റൂർ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ബിജെപി.യുടെ ദേശീയ നേതാക്കൾ വരെ ഇവിടെയെത്തി സമരം നയിച്ചു. പൂർണ്ണമായും പാർട്ടി ഗ്രാമത്തിൽ ബിജെപി.യുടെ കൊടി ഉയർന്നു. വിവിധ നക്‌സൽ സംഘടനകളും മാവോയിസ്റ്റ് അനുഭാവികളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന ദേശീയ തലത്തിൽ ചർച്ചയായ കീഴാറ്റൂർ സമരം ഒടുവിൽ ശോഷിച്ചു വരികയായിരുന്നു. പ്രഖ്യാപിച്ച ബഹുജന മാർച്ച് പോലും മാറ്റി വെക്കേണ്ടി വന്നു. എന്നാൽ ഒടുവിൽ ഇപ്പോൾ വയലിന്റെ ഏതെങ്കിലും ഒരു ഭാഗത്തു കൂടി ബൈപ്പാസ് കൊണ്ടു പോകാനുള്ള നിർദേശമാണ് കേന്ദ്ര സംഘം മുന്നോട്ട് വച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP