Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പനി മൂർച്ഛിക്കുമ്പോഴും പതിനാലുകാരിക്ക് മരുന്നായി നൽകിയത് വെള്ളവും തേനും മാത്രം; നടപടി പ്രകൃതി ചികിത്സകനായ അച്ഛന്റെത്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് തലകറങ്ങി വീണപ്പോൾ മാത്രം; രോഗം ന്യൂമോണിയയിൽ എത്തിയ വിവരം അറിയുന്നത് ആശുപത്രിയിൽ നിന്നും; ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി 14 കാരി വേദ; അശാസ്ത്രീയ ചികിൽസകർക്കെതിരെ കാമ്പയിനുമായി സോഷ്യൽ മീഡിയ; നിയമ നടപടി ശക്തമാക്കണമെന്നും ആവശ്യം

പനി മൂർച്ഛിക്കുമ്പോഴും പതിനാലുകാരിക്ക് മരുന്നായി നൽകിയത് വെള്ളവും തേനും മാത്രം; നടപടി പ്രകൃതി ചികിത്സകനായ അച്ഛന്റെത്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് തലകറങ്ങി വീണപ്പോൾ മാത്രം; രോഗം ന്യൂമോണിയയിൽ എത്തിയ വിവരം അറിയുന്നത് ആശുപത്രിയിൽ നിന്നും; ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി 14 കാരി വേദ; അശാസ്ത്രീയ ചികിൽസകർക്കെതിരെ കാമ്പയിനുമായി സോഷ്യൽ മീഡിയ; നിയമ നടപടി ശക്തമാക്കണമെന്നും ആവശ്യം

കെ വി നിരഞ്ജൻ

കോഴിക്കോട്: ചികിൽസ കിട്ടാതെ ആളുകൾ മരിക്കുകയന്നെത് പത്തൊമ്പതാം നൂറ്റാണ്ടിലെയൊക്കെ കേരളത്തിലെ അവസ്ഥയാണെന്ന് കരുതാൻ വരട്ടെ. കഴിഞ്ഞ ദിവസവും കേരളത്തിൽ ഇത്തരത്തിലൊരു മരണം നടന്നു. നാദാപുരത്തെ വേദയെന്ന പതിനാലുകാരിയുടേത്. പ്രകൃതി ചികിൽസകൻ എന്നു പറയുന്ന സ്വന്തം പിതാവിന്റെ കൈപ്പിഴ മൂലമാണ് കുട്ടി മരിച്ചത്. ന്യൂമോണിയ ആണെന്ന് അറിയാതെ വെറും തേനും പച്ചവെള്ളവും മാത്രമാണ് ഇയാൾ പനിച്ചുപൊള്ളുന്ന കുട്ടിക്ക് നൽകിയത്.വേദയുടെ മരണം വിവാദമായതോടെ കപട ചികിൽസകർക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ കാമ്പയിനാണ് നടക്കുന്നത്. മോഹനൻ വൈദ്യർ, ജേക്കബ് വടക്കൻചേരി എന്നിവർ വഴി അഴിച്ചുവിട്ട ആധുനിക വൈദ്യവിരോധം ആളുകളെ ചികിൽസകിട്ടാതെ കൊല്ലിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

പനി മൂർച്ഛിച്ച് മതിയായ ചികിത്സ കിട്ടാതെ അമൃത പബ്ലിക് സ്‌കൂൾ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ നാദാപുരം റോഡിലെ വേദ യു രമേഷ്(14) ആണ് മരണത്തിന് കീഴടങ്ങിയത്. ദിവസങ്ങളോളം പനി ബാധിച്ചിട്ടും ആശുപത്രിയിൽ ചികിത്സ തേടാൻ രക്ഷിതാവ് തയാറായിരുന്നില്ലെന്നാണ് പറയപ്പെടുന്നു. പ്രകൃതിചികിത്സയുടെ ഉപാസകനായ ഇയാൾ പച്ചവെള്ളവും തേനും മാത്രമാണ് കുട്ടിക്ക് നൽകിയിരുന്നത്. ഒരാഴ്ചയ്ക്കു ശേഷം പനി മൂർച്ഛിച്ച് പെൺകുട്ടി തലകറങ്ങി വീണപ്പോഴാണ് ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് കുട്ടിക്ക് ന്യുമോണിയ ഉള്ളതായി വടകര ആശ ഹോസ്പിറ്റലിലെ ഡോക്ടർമാർ കണ്ടെത്തി.

പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തുവെങ്കിലും ബുധനാഴ്ച പുലർച്ചെ കുട്ടി മരണത്തിനു കീഴടങ്ങി. മാതാപിതാക്കളുടെ അലംഭാവമാണ് കുട്ടിയുടെ ജീവൻ നഷ്ടമായതിനു പിന്നിലെന്നു മനസിലാക്കിയ ഡോക്ടർ മൃതദേഹം വിട്ടുകൊടുക്കാൻ തയാറായില്ല. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വടകര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

കൃത്യസമയത്ത് മതിയായ ചികിത്സ നൽകിയിരുന്നുവെങ്കിൽ പെൺകുട്ടിയുടെ ജീവൻ നഷ്ടമാക്കില്ലായിരുന്നുവെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ തുടർനടപടിയെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. വേദയുടെ അച്ഛൻ രമേഷ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സിവിൽ എൻജിനീയറാണ്. അമ്മ വനിതാ പൊലീസുമാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

വേദയുടെ മരണത്തിന്റെ അടിസ്ഥാനത്തിൽ കപട ചികിൽസകർക്കെതിരെ വൻ കാമ്പയനാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത. രോഗാണു എന്നൊരു സാധനംപോലുമില്ലെന്ന് പ്രചരിപ്പിക്കുന്ന ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരുമാണ് കേരളത്തിൽ പ്രതവിഞ്ജാനം കടത്തിവുന്നത് എന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ കൂടിയായ ഡോ.അഗസ്റ്റസ് മോറിസും, ഡോ. ജിനേഷും അടക്കമുള്ളവർ പറയുന്നത്. ഇൻഫോ ക്ലി്നിക്ക് പോലുള്ള സംഘടനകളും കപട വൈദ്യത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. നിങ്ങളുടെ രോഗം എന്താണെന്ന് തിരിച്ചറിയുകയും അതിനുള്ള ശാസ്ത്രീയ മരുന്നുകൾ എടുക്കുകയും ചെയ്യാതെ കപടവൈദ്യത്തിന് പിറകെ പായുന്നത് അങ്ങേയറ്റം അപകടകരമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP