Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്! എതിരേ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്യിപ്പിച്ചത് പണിയായി; ട്രോൾമഴയിൽ എംഎൽഎ വലയുമ്പോൾ സഹായിക്കാൻ സൈബർ സഖാക്കൾ പോലുമില്ല; സൂരജിന്റെ പോസ്റ്റിൽ തെറ്റൊന്നുമില്ലെന്ന് നേതാക്കളും; പാർട്ടിയും എംഎൽഎയും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത്; പത്തനംതിട്ട സിപിഎമ്മിലും വീണാ ജോർജ്ജിനെ പിന്തുണയ്ക്കാൻ ആരുമില്ല; പരാതി കോടിയേരി ചർച്ചയാക്കുമോ?

സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്! എതിരേ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്യിപ്പിച്ചത് പണിയായി; ട്രോൾമഴയിൽ എംഎൽഎ വലയുമ്പോൾ സഹായിക്കാൻ സൈബർ സഖാക്കൾ പോലുമില്ല; സൂരജിന്റെ പോസ്റ്റിൽ തെറ്റൊന്നുമില്ലെന്ന് നേതാക്കളും; പാർട്ടിയും എംഎൽഎയും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത്; പത്തനംതിട്ട സിപിഎമ്മിലും വീണാ ജോർജ്ജിനെ പിന്തുണയ്ക്കാൻ ആരുമില്ല; പരാതി കോടിയേരി ചർച്ചയാക്കുമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തനിക്കെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ ഇല്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ച വീണാ ജോർജ് എംഎൽഎ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വീണയ്ക്കെതിരേ വിമർശനവും ട്രോളുകളും നിറയുമ്പോൾ പ്രതിരോധിക്കാൻ അറിയപ്പെടുന്ന ഒറ്റ സൈബർ സഖാക്കളും രംഗത്തില്ല. എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന സ്ഥിരം സൈബർ സഖാക്കളും വീണയുടെ വിഷയത്തിൽ അനുകൂലമായ ഒരു പോസ്റ്റു പോലും ഇടാൻ തയാറായിട്ടില്ല.

വീണയ്ക്ക് എതിരേ സൂരജ് ഇലന്തൂർ എന്ന ബിജെപി പ്രവർത്തൻ ഇലന്തൂർ ബിജെപി ഫേസ് ബുക്ക് പേജിൽ ഇട്ട പരാമർശങ്ങളിൽ തെറ്റൊന്നുമില്ലെന്ന് സിപിഎമ്മിന്റെ സജീവ പ്രവർത്തകർ തന്നെ പറയുന്നു. പരസ്യമായി പ്രതികരിക്കണമെന്നുണ്ടെങ്കിലും പാർട്ടിക്ക് നാണക്കേടാകുമെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഫേസ് ബുക്കിൽ പ്രതികരിക്കുന്നത് പാർട്ടി വിമർശന വിധേയമാകാൻ കാരണമാകും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറയുന്ന എംഎൽഎയോട് സമാന പരാതി പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയില്ലെന്ന് യുവജനവിഭാഗത്തിന്റെ ഔദ്യോഗിക ഭാരവാഹിയായ യുവതി പറഞ്ഞു.

എംഎൽഎ ഫോൺ വിളിച്ചാൽ എടുക്കാറില്ല. പാർട്ടിയുടെ പരിപാടിക്ക് വിളിച്ചാൽ പോലും വരില്ല. സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്. എല്ലാ പള്ളിപ്പരിപാടികളും വീണ സ്ഥിരം സാന്നിധ്യമാണ്ഇങ്ങനെയാണ് കുറ്റപ്പെടുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു വീണ. പിണറായിയോടും ജോൺ ബ്രിട്ടാസിനോടുമുള്ള അടുപ്പം മൂലം എംഎൽഎ പ്രാദേശിക-ജില്ലാ നേതൃത്വങ്ങളെ ഗൗനിക്കാറില്ല. ഇവിടെ നിന്ന് ക്ഷണമുണ്ടായാൽ മനസുണ്ടെങ്കിൽ മാത്രമേ പങ്കെടുക്കു. ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല.

രൂക്ഷമായ ഭാഷയിലുള്ള ട്രോളുകളാണ് എംഎൽഎയ്ക്കെതിരേ. നാട്ടുകാർക്ക് ഇത്രമാത്രം 'പ്രിയങ്കരി'യാണോ എംഎൽഎയെന്ന് തോന്നിപ്പോകും. ട്രോളുകൾ സഹിക്കാൻ വയ്യാതെ സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എംഎൽഎ ഇട്ട പോസ്റ്റ് അതിനെക്കാൾ പണിയായി. അതിന്റെ ചുവട് മുഴുവൻ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഒറ്റ സഖാവ് പോലും ഈ ആക്രമണം ചെറുക്കാൻ എത്തിയിട്ടില്ല. വീണയുടെ നടപടിയുടെ പാർട്ടി ജില്ലാ നേതൃത്വത്തിനും സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും കടുത്ത അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറും വീണയുമായി ഒട്ടും സ്വരച്ചേർച്ചയിലല്ല.

വീണയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പിന് ഏറ്റവുമധികം പ്രവർത്തിച്ചയാളാണ് പത്മകുമാർ. ജയിച്ചതിന് ശേഷം പത്മകുമാറിനെ ഒഴിവാക്കുന്ന തരത്തിലായിരുന്നു എംഎൽഎയുടെ പ്രവർത്തനം. ആർ ഉണ്ണികൃഷ്ണപിള്ള അടക്കമുള്ള മുതിർന്ന നേതാക്കൾക്കും എംഎൽഎയുടെ പോക്കിൽ അസംതൃപ്തിയുണ്ട്. അവർ നേരിട്ട് അത് എംഎൽഎയോട് പല തവണ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിണറായിയുമായി അടുപ്പമുള്ള തനിക്ക് ലോക്കൽ നേതാക്കൾ പറയുന്നത് കേൾക്കേണ്ട കാര്യമില്ല എന്ന ധാർഷ്ട്യമാണ് എംഎൽഎയ്ക്ക് എന്നാണ് പല പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.

നഗരസഭയിലെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയുടെ പേരിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. ബിജെപി പ്രാദേശിക നേതാവായ ഇലന്തൂർ സൂരജിനെയാണ് ഇൻസ്‌പെക്ടർ യു ബിജു അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ പരാതിയിൽ ഡിഫമേഷൻ 163 വകുപ്പ് പ്രകാരം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എംഎൽഎയുടെ പേര് എടുത്തു പറഞ്ഞല്ല സൂരജിന്റെ പോസ്റ്റ്. പ്രിയപ്പെട് എംഎൽഎ മാഡം എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെ തുടരുന്നു...

ബ്യൂട്ടിപാർലറുകളും ഓർത്തഡോക്‌സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാൻ സർക്കാർ ചെലവിൽ ആഡംബര വാഹനമുണ്ട്. അതല്ലെങ്കിൽ സഭ വക, അല്ലെങ്കിൽ മുത്തൂറ്റ് വക ആഡംബര വാഹനങ്ങൾ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങൾക്ക് വേറെ വഴിയില്ല മേഡം..എന്നാണ് പോസ്റ്റ്. ബിജെപി ഇലന്തൂർ എന്ന ഫേസ്‌ബുക്ക് പേജിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്‌മിനാണ് സൂരജ്.

പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് നഗരസഭയുടെ ഉടമസ്ഥതയിലാണ്. കെയുഡിഎഫ്‌സിയിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ വായ്പയെടുത്ത് നഗരസഭയാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. വയൽ നികത്തി നിർമ്മിച്ചതാകയാൽ മഴ വരുന്നതോടെ ബസ് സ്റ്റാൻഡ് യാർഡ് വെള്ളക്കെട്ടു മൂലം വലയുകയാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ നഗരസഭാധികൃതർക്ക് കഴിയുന്നില്ല. ഉറപ്പുള്ള യാർഡ് ഉണ്ടാക്കണമെങ്കിൽ ഇനിയും കോടികൾ ചെലവഴിക്കേണ്ടി വരും. എംഎൽഎയ്ക്ക് ബസ് സ്റ്റാൻഡുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഏറെ രസകരം.

എന്നാൽ, സൂരജിന്റെ അറസ്റ്റോടെ സംഘപരിവാർ പ്രവർത്തകർ കൂട്ടത്തോടെ തന്നെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഈ റോഡുകൾ റിപ്പബ്ലിക് ഓഫ് പത്തനംതിട്ടയിലെതല്ല., ഇതിനുത്തരവാദി അവിടുത്തെ ങഘഅ വീണാ ജോർജ് അല്ല. വീണാ ജോർജ് സദാസർവഥാ തന്റെ മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മുഴുകിയിരിക്കുന്നതിനാൽ ബ്യൂട്ടി പാർലറിലൊന്നും പോവാറില്ല എന്നു പറഞ്ഞു കൊണ്ടാണ് വിമർശനം.

വീണാ ജോർജിനെതിരെ പാർട്ടി നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതിയും നൽകി. ഈ പരാതി ചർച്ചയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയായാണ് വീണാ ജോർജ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പരാതി മുഖവിലയ്ക്ക് പോലുമെടുക്കാൻ സിപിഎം നേൃത്വം തയ്യാറാകില്ലെന്ന സൂചനയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP