Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കതിർ മണ്ഡപത്തിലെത്താൻ വരന്റെ വീട്ടുകാർ വിസമ്മതിച്ചപ്പോൾ ബുക്കിങ് റദ്ദാക്കി വധുവിന്റെ വീട്ടുകാർ; രജിസ്ട്രർ ചെയ്യുമെന്ന് സമ്മതിച്ച ദിവസം ഫോണിൽ ഉടക്കിയപ്പോൾ വീട്ടിലെത്തിയാൽ തൂങ്ങി നിൽക്കുന്നത് കാണാമെന്ന് അറിയിച്ച് വധു; വരൻ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു; വെള്ളനാട്ടെ പ്രണയ ദുരന്തം ഇങ്ങനെ

കതിർ മണ്ഡപത്തിലെത്താൻ വരന്റെ വീട്ടുകാർ വിസമ്മതിച്ചപ്പോൾ ബുക്കിങ് റദ്ദാക്കി വധുവിന്റെ വീട്ടുകാർ; രജിസ്ട്രർ ചെയ്യുമെന്ന് സമ്മതിച്ച ദിവസം ഫോണിൽ ഉടക്കിയപ്പോൾ വീട്ടിലെത്തിയാൽ തൂങ്ങി നിൽക്കുന്നത് കാണാമെന്ന് അറിയിച്ച് വധു; വരൻ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു; വെള്ളനാട്ടെ പ്രണയ ദുരന്തം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. വെള്ളനാട് പുനലാൽ തൃക്കണ്ണാപുരം സുരഭി സുമത്തിൽ രാജഗോപാലൻ നായരുടേയും ചന്ദ്രജയയുടേയും മകൾ ആർദ്ര (22) ആണ് കാമുകനുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കൽ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ മിനിസ്റ്റീരിയൽ ജീവനക്കാരനുമായ യുവാവുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും  വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടത്. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു.

പ്രണയത്തിലായിരുന്ന ആർദ്രയും കാരനാട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാൽ കതിർമണ്ഡപത്തിലെ വിവാഹച്ചടങ്ങുകൾ ചെയ്യാൻ വരന്റെ കുടുംബം വിസമ്മതം അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു. മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കൾ. ഇതിനെ തുടർന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആർദ്രയുടെ ജന്മദിനമായ 16നു വിവാഹം രജിസ്റ്റർ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.

തിങ്കൾ രാവിലെ ഫോൺ ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമായതായി പൊലീസ് പറഞ്ഞു. ഇപ്പോൾ എത്തിയാൽ താൻ തൂങ്ങിനിൽക്കുന്നതു കാണാമെന്ന് ആർദ്ര വരനെ അറിയിച്ചുവെന്നാണു വരൻ പൊലീസിനു നൽകിയ മൊഴി. ആർദ്രയുടെ മാതാപിതാക്കൾ ജോലിക്കു പോയിരുന്നതിനാൽ സംഭവ സമയം വീട്ടിൽ ആളില്ലായിരുന്നു. ആർദ്രയുടെ ഉള്ളിൽ വിഷം ചെന്നതായി ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ മാനസഗംഗോത്രിയിൽ എംഎസ്സി പരീക്ഷ എഴുതി നിൽക്കുകയാണ് ആർദ്ര. സഹോദരി സുരഭി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP