Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിങ് ബൗളിങ്ങിന്റെ ആശാന് മലയാളം കടുകട്ടി തന്നെ; കേരളത്തിന്റെ മരുമകനായി 20 വർഷമായിട്ടും ഭാഷ വഴങ്ങാത്തതിലെ നിരാശ മറച്ചു വയ്ക്കാതെ വെങ്കിടേഷ് പ്രസാദ്

സ്വിങ് ബൗളിങ്ങിന്റെ ആശാന് മലയാളം കടുകട്ടി തന്നെ; കേരളത്തിന്റെ മരുമകനായി 20 വർഷമായിട്ടും ഭാഷ വഴങ്ങാത്തതിലെ നിരാശ മറച്ചു വയ്ക്കാതെ വെങ്കിടേഷ് പ്രസാദ്

കൊല്ലം: കേരളത്തിന്റെ മരുമകൻ സ്ഥാനം അലങ്കരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്ത്യൻ ക്രിക്കറ്റിലെ മീഡിയം പേസറായ വെങ്കിടേഷ് പ്രസാദിന്റെ ആഗ്രഹമായിരുന്നു മലയാളത്തിൽ സംസാരിക്കണമെന്ന്. പാലക്കാട് സ്വദേശിയായ ജയന്തിയെ 20 വർഷം മുമ്പ് വിവാഹം കഴിച്ചപ്പോൾ ആദ്യം പറഞ്ഞത് മലയാളം പഠിപ്പിക്കണമെന്നായിരുന്നു.

ഒടുവിൽ 20 വർഷങ്ങൾക്ക് ശേഷം വെങ്കിടേഷ് പ്രസാദ് തോൽവി സമ്മതിച്ചു. ' ഇപ്പോൾ എനിക്ക് 45 വയസായി, മലയാളം ഒഴുക്കോടെ സംസാരിക്കണമെന്ന ആഗ്രഹം ഉപേക്ഷിക്കുകയാണ്, ലോകത്തിലെ പല ഭാഷകളും കേട്ടിട്ടുണ്ട്, മലയാളം പോലെ കടുകട്ടിയുള്ള ഭാഷ വേറേ ഇല്ല. ഭാര്യയും മാതാപിതാക്കളും വളരെ ഒഴുക്കോടെ മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ അതിശയം തോന്നാറുണ്ട്. കേരളത്തിലെ ഓരോ സ്ഥലത്തും ഓരോ ശൈലിയിലാണ് മലയാളം സംസാരിക്കുന്നത്. ഒരു സ്ഥലത്തുനിന്ന് ഒരു വാക്ക് പഠിച്ചാൽ, ആ വാക്ക് പിന്നെ കേൾക്കണമെങ്കിൽ ആ സ്ഥലത്തുതന്നെ പോകണം. ' വെങ്കിടേഷ് പ്രസാദ് ചിരിച്ചുകൊണ്ട്് പറയുന്നു.

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വേഗതയെ നിയന്ത്രിച്ച ബൗളർ കൊല്ലത്തു നടന്ന സ്വകാര്യ ചടങ്ങിലാണ് മനസ് തുറന്നത്. ' 20 വർഷം കൊണ്ടു പഠിച്ചത് മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ മാത്രം, തിരിച്ചെന്തെങ്കിലും ചോദിച്ചാൽ മനസിലാകില്ല. കേരളം എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്. ക്രിക്കറ്റ് മൽസരങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോടും, പാലക്കാടും, തലശേരിയിലുമൊക്കെ പോയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ പ്രധാനക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ്. കേരളത്തിലെ ഹിൽസ്റ്റേഷനുകളാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ '

കേരളത്തിന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് സംസാരിക്കാനും വെങ്കിടേഷ് പ്രസാദ് മറന്നില്ല. ' ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് സംഭാവനകൾ നൽകാൻ കഴിയുന്ന ഒട്ടേറെ പ്രതിഭകളുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ടീം ലക്ഷ്യമിടുന്ന ബാറ്റ്‌സ്മാന്മാരും ബൗളർമാരും അങ്ങേയറ്റം ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. എനിക്ക ഏറെ പ്രിയപ്പെട്ട താരമാണ് സഞ്ജു വി. സാസംൺ. വളരയെധികം ടാലന്റുള്ള പ്ലെയറാണ്. അധികം വൈകാതെ തന്നെ സഞ്ജു ഇന്ത്യൻ ടീമിലെത്തും.

ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ വീണ്ടു ചാമ്പ്യന്മാരാകുന്നത് കാണാൻ കാത്തിരിക്കുകയാണ്. നമ്മുടെ ബൗളർമാർ വളരെ പ്രതിഭയുള്ളവരാണ്. മികച്ച പ്രകടനമാണ് ടീം കാഴ്ച വയ്ക്കുന്നത്. എതിർടീമിനെതിരെ തന്ത്രങ്ങൾ മെനയാനുള്ള സ്വാതന്ത്ര്യം ബൗളർമാർക്ക് വിട്ടു കൊടുന്ന ക്യാപ്റ്റൻ എം.എസ്.ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ച വയ്ക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ലോകകപ്പ് ടീം ഇന്ത്യയ്ക്ക് നേടാൻ കഴിയുമെന്നാണ് വിശ്വാസം. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ വെങ്കിടേഷ് പ്രസാദ് ഇപ്പോൾ ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP