Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനത്തിന്റെ ഇഷ്ടക്കാരനെ സർക്കാർ സ്ഥാനത്ത് തുടരാൻ അനുവദിച്ച് പിണറായി സർക്കാറിന്റെ 'ഫാസിസ്റ്റ് വിരുദ്ധ' നടപടി! ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാനെ സ്ഥാനത്ത് തുടരുന്നത് വിശ്വ ഹിന്ദു പരിഷത്ത് നേതാവ്; പ്രതിമാസം 75000 രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പോസ്റ്റിൽ റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രൻ ഇരിക്കുന്നതിൽ ഇടതുസംഘടനകൾക്കും കടുത്ത അമർഷം

കുമ്മനത്തിന്റെ ഇഷ്ടക്കാരനെ സർക്കാർ സ്ഥാനത്ത് തുടരാൻ അനുവദിച്ച് പിണറായി സർക്കാറിന്റെ 'ഫാസിസ്റ്റ് വിരുദ്ധ' നടപടി! ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാനെ സ്ഥാനത്ത് തുടരുന്നത് വിശ്വ ഹിന്ദു പരിഷത്ത് നേതാവ്; പ്രതിമാസം 75000 രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പോസ്റ്റിൽ റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രൻ ഇരിക്കുന്നതിൽ ഇടതുസംഘടനകൾക്കും കടുത്ത അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയാണ് താനെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുന്നത്. എന്നാൽ, പലപ്പോഴും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഇതൊന്നും കാണാറില്ലെന്ന വിമർശനം ചിലർ തന്നെ ഉന്നയിക്കാറുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായ റിട്ടയേർഡ് ജസ്റ്റിസിനെ ഇടതു സർക്കാർ കാലത്ത് കമ്മീഷൻ ചെയർമാനായി തുടരാൻ അനുവദിച്ച നടപടിയാണഅ കടുത്ത വിമർശനത്തിന് ഇടയാക്കുന്നത്. കോൺഗ്രസുകാരനായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനെ പടിയിറക്കിയ ഇടതു സർക്കാറാണ് സംഘപരിവാർ സഹയാത്രികന് തുടരാൻ അനുമതി നൽകുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ മുഖപത്രമായ ഹിന്ദു വിശ്വയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രൻ (റിട്ട) ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബസ് ചാർജ് നിർണ്ണയ സമിതി ചെയർമാനായി നിയമിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ സഹയാത്രികനായ വ്യക്തിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിൽ കടുത്ത അമർഷം ഇടതു പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരൻ കൂടിയാണ് ജസ്റ്റിസ് എം രാമചന്ദ്രൻ. അങ്ങനെയൊരു വ്യക്തിയെ എന്തിനാണ് ഇടതു സർക്കാർ സുപ്രധാന പോസ്റ്റിൽ തുടരാൻ അനുവദിക്കുന്നതെന്നാണ് വിമർശനം.

പ്രതിമാസം 75000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബസ് ചർജ്ജ് നിർണയ സമിതി ചെയർമാൻ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കും. വല്ലപ്പോഴും തെളിവെടുപ്പ് നടത്തുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ഇന്ന് തിരുവനന്തപുരത്തും ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് നടന്നിരുന്നു. ബസ് ഉടമകളിൽ നിന്നാണ് രാമചന്ദ്രൻ തെളിവെടുപ്പ് നടത്തിയത്. ബസ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം നയപരമായി കൈക്കൊള്ളാമെന്നിരിക്കേ എന്തിനാണ് ഇതിനൊരു കമ്മീഷൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിലിരിക്കേയാണ് ഫെയർ ഡിവിഷൻ കമ്മീഷണറെ നിയമിച്ചത്. ഈ കമ്മറ്റിയുടെ ചെയർമാനാണ് ജസ്റ്റീസ് എം രാമചന്ദ്രൻ. ഏകാംഗ കമ്മീഷനായി നിയമിച്ച ശേഷം കമ്മീഷനിൽ തുടർ അംഗങ്ങളും പിന്നാലെയെത്തിയ ഡി. നാരായണ, നാറ്റ് പാർക്കിലെ ഉദ്യോഗസ്ഥൻ ഇളങ്കോവൻ എന്നിവർ അംഗങ്ങളും ഗതാഗത കമ്മീഷണർ കമ്മറ്റിയുടെ സെക്രട്ടറിയുമാണ്. നാറ്റ്പാക്കിൽ നിന്നും റിട്ടയർ ചെയ്ത ശേഷവും ഇളങ്കോവൻ സിമിതിയിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും നാറ്റ് പാർക്കിന്റെ ഒരു പ്രതിനിധിയാണ് കമ്മറ്റിയിൽ അംഗമാകേണ്ടതെന്നും നിയമ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ തല മുതിർന്ന നേതാവാണ് ജസ്റ്റീസ് രാമചന്ദ്രൻ. പരിഷത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തൊട്ടാകെയും സംസ്ഥാനത്തിനു വെളിയിലും യാത്ര ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത്ത് അടങ്ങുന്ന സംഘപരിവാർ വൃത്തങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. ഇക്കാര്യം പിണറായി വിജയൻ തന്നെ പലതവണ പറയുകയും ചെയ്ത കാര്യമാണ്. വി എസ് സർക്കാറിന്റെ കാലത്ത് ഫെയർ റിവിഷൻ കമ്മറ്റി ചെയർമാനാകുമ്പോൾ ഇദ്ദേഹം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തികുന്നില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.

ജനതാദളിലെ വീരേന്ദ്രകുമാർ വിഭാഗം ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ പോകുന്നതിനാൽ എംപി സ്ഥാനം തന്നെ രാജി വയ്ക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയ സദാചാരം പ്രസംഗിക്കുന്നതിനിടെയാണ് ബിജെപിയെക്കാളും കടുത്ത വിഎച്ച്പി നേതാവിനെ തന്നെ ഇടതുപക്ഷ മുന്നണി ഗതാഗത മേഖലയിലെ താക്കോൽ സ്ഥാനത്തു തന്നെ നിലനിർത്തുന്നത്. കുറെ മാസങ്ങൾക്ക് മുൻപ് വിഎച്ച്പി പ്രചരണാർത്ഥം ഗുജറാത്തിലായിരുന്ന ജസ്റ്റീസ് രാമചന്ദ്രൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് വേദിയിൽ കുഴഞ്ഞ വീണപ്പോൾ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ തന്നെയായിരുന്നു ശസ്ത്രക്രിയക്കും മറ്റു ചികിത്സകൾക്കുംം വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമാണ് ബസ് ചാർജ്ജ് നിർണ്ണയ കമ്മീഷൻ സിറ്റിങ് നടത്തുന്നത്. പലപ്പോഴും ഇത് 6 മാസവും 7 മാസവും വരെ ഇടവേള ആകാറുണ്ട്. ദൈനം ദിന പ്രവർത്തനങ്ങളുള്ള കമ്മീഷനല്ല ഫെയർ റിവിഷൻ കമ്മറ്റി. ജസ്റ്റീസ് രാമചന്ദ്രന് പ്രതിമാസം 75000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും ഈ സൗകര്യങ്ങളുൾ ഉപയോഗിച്ച് അദ്ദേഹം വിഎച്ച്പി പ്രവർത്തനം തുടങ്ങുകയാണെന്നും ഇതുപക്ഷത്തുള്ളവർ തന്നെ വിമർശിക്കുന്നു.

സംസ്ഥാന സർക്കാർ നിയമിച്ച വെറുമൊരു ഉപദേശക സമിതി ഉത്തരവാദിത്വം മാത്രമാണ് ഫെയർ റിവിഷൻ കമ്മറ്റിക്കുള്ളത്. 2011 ൽ എൽഡിഎഫ് ഭരണം മാറിയപ്പോൾ ജസ്റ്റീസ് രാമചന്ദ്രനും കമ്മറ്റിക്കും സ്വയം രാജിവെച്ച് ഒഴിയേണ്ടതായിരുന്നെന്നും ഗതാഗത വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മുന്നണികളിലെ ബിജെപി വിഎച്ച്പി ബന്ധങ്ങളും കഴിഞ്ഞ 5 വർഷം തൽസ്ഥാനത്ത് രാമചന്ദ്രൻ തുടരാൻ കാരണമായി.

2016 ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫെയർ റിവിഷൻ കമ്മറ്റി പിരിച്ചുവിടാൻ അന്നത്തെ ഗതാഗത മന്ത്രി എം. കെ. ശശീന്ദ്രൻ ശ്രമിച്ചെങ്കിലും മുഖ്യ മന്ത്രിയുടെ ഓഫീസ് ഇടപാട് ഇത് മരവിപ്പിക്കുകകയായിരുന്നു. ദേശീയ തലത്തിൽ ബിജെപിയാണ് ഒന്നാം നമ്പർ ശത്രു എന്നു പറഞ്ഞുള്ള മുന്നണിയുടെ നേതൃത്വം ഏറ്റെടുത്തിയിരുന്ന സിപിഐ (എം)ന് തലവേദനയാകുകയാണ് വിഎച്ച്പി നേതാവായ ജസ്റ്റീവ് രാമചന്ദ്രൻ എൽഡിഎഫ് സർക്കാരിന്റെ ഫെയർ റിവിഷൻ കമ്മീഷൻ ചെയർമാനായി തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP