Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി നിന്നു ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; കർഷക സംഘടനയായ ഇൻഫാമിന്റെ ഡയറക്ടറായി വിലസിയ കള്ളൻ; ജീവൻ ടിവിയിലും വിവാദ നായകൻ; പാവപ്പെട്ട വിദ്യാർത്ഥിനികളെ പഠിപ്പിച്ച് ചൂഷണം ചെയ്ത ക്രൂരൻ; 16 കാരിയെ ഗർഭിണിയാക്കി അച്ഛന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച വഞ്ചകൻ; പോക്സോ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വൈദികൻ; അധികാരത്തിന്റെ ഹുങ്കിൽ ചെയ്തു കൂട്ടിയ പാപങ്ങൾ ഫാ റോബിൻ വടക്കുംചേരിയെ 'അച്ഛൻ' ആക്കി മാറ്റുമ്പോൾ

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി നിന്നു ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; കർഷക സംഘടനയായ ഇൻഫാമിന്റെ ഡയറക്ടറായി വിലസിയ കള്ളൻ; ജീവൻ ടിവിയിലും വിവാദ നായകൻ; പാവപ്പെട്ട വിദ്യാർത്ഥിനികളെ പഠിപ്പിച്ച് ചൂഷണം ചെയ്ത ക്രൂരൻ; 16 കാരിയെ ഗർഭിണിയാക്കി അച്ഛന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച വഞ്ചകൻ; പോക്സോ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വൈദികൻ; അധികാരത്തിന്റെ ഹുങ്കിൽ ചെയ്തു കൂട്ടിയ പാപങ്ങൾ ഫാ റോബിൻ വടക്കുംചേരിയെ 'അച്ഛൻ' ആക്കി മാറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കത്തോലിക്കാ പത്രമായ ദീപികയെ കുളിപ്പിച്ചു ഇല്ലാതാക്കിയ പ്രമുഖൻ ആയിരുന്നു ഈ വൈദികൻ. ദീപികയെ തകർത്ത ഫാ റോബിൻ വടക്കുംചേരി പോക്സോ നിയമ പ്രകാരം പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനുമായി. അച്ചൻ എന്ന് എഴുതിയാൽ വൈദികൻ. അച്ഛൻ എന്ന് എഴുതുന്നത് കുട്ടിയുടെ പിതാവും. കൊട്ടിയൂരിലെ പീഡനത്തിൽ റോബൻ വടക്കുംചേരിയെ അച്ചൻ പട്ടത്തിൽ നിന്നും മാർപ്പാപ്പ പുറത്താക്കുന്നത് അച്ഛനാകുന്നവർക്ക് വൈദിക വൃത്തിയിൽ തുടരാനാകില്ലെന്ന് വ്യക്തമായതു കൊണ്ടാണ്. കൊട്ടിയൂരിൽ ജനിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ പിതൃത്വം റോബിനാണെന്ന് തെളിഞ്ഞിരുന്നു. കത്തോലിക്കാ സഭയിൽ ഉന്നതരായ ബിഷപ്പുമാർക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു റോബിൻ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതിൽ അഗ്രഗണ്യൻ, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുൻ കോർപ്പറേറ്റ് മാനേജരായിരുന്ന റോബിൻ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു പ്രമുഖനെയാണ് സഭ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കുന്നത്.

16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വൈദികൻ ആളു ചില്ലറക്കാരനല്ല. ഈ അച്ചനെയാണ് മാർപ്പാപ്പ സഭയ്ക്ക് പുറത്താക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ബിസിനസ്സുകാരൻ ഫാരിസ് അബൂബക്കറിന്റെ വലം കൈയായി ദീപികയുടെ എംഡിയായി പ്രവർത്തിച്ചയാൾ ആണ് റോബിൻ വടക്കുംചേരി എന്ന ഈ ബാലപീഡകൻ. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ ദീപികയുടെ തലപ്പത്തിരുന്നിരുന്ന സമയത്താണ് ഫാരീസ് അബൂബക്കറിനെ ദീപികയിലേക്ക് കൊണ്ടു വരുന്നത്. വിഎസിനെതിരെ നിരന്തരമായി എഴുതാൻ വേണ്ടി പിണറായി വിജയൻ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സജീവം ആയിരുന്ന ആ കാലത്ത് ദീപികയുടെ എഡിറ്റോറിയലുകൾ എകെജി സെന്ററിൽ നിന്നായിരുന്നു വന്നിരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.

അന്ന് ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി. ദീപികയെ ആർക്കും വേണ്ടാത്ത ഒരു പത്രമാക്കി മാറ്റിയത് ഈ കാലത്തായാരിന്നു. അതിന്റെ പിന്നിൽ കോടികളുടെ ഇടപാടുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പിന്നീട് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ മാർ ക്ലീമ്മീസ് നേരിട്ടു കോടികൾ സംഘടിപ്പിച്ചു നൽകിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിർത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. അതിനു ചുക്കാൻ പിടിച്ചതും ഈ വൈദികൻ തന്നെ ആയിരുന്നു. ഈ വൈദികനാണ് പിന്നീട് സഭയ്ക്ക് തീരാകളങ്കം തീർത്ത് പീഡനക്കേസിൽ അറസ്റ്റിലാകുന്നതും ജയിലിൽ പോകുന്നതും. അപ്പോഴും ചില ന്യായീകരണങ്ങളുമായി കേസിൽ നിന്ന് തടിയൂരാൻ ഫാദർ ശ്രമിച്ചു. എന്നാൽ കുട്ടിയുടെ അച്ഛനെ ഡിഎൻഎ പരിശോധനയിലൂടെ ചൂണ്ടിക്കാട്ടിയപ്പോൾ അത് വെറുതെയായി. പോക്‌സോ കോടതി ശിക്ഷയും വിധിച്ചു.

ദീപികയിൽ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നു ദീപികയിൽ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയിൽ വരും മുൻപ് കുറച്ചു കാലം ഇയാൾ ജീവൻ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കർഷകരുമായി തുടങ്ങിയ ഇൻഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാൾ ഇരുന്നിട്ടുണ്ട്. ഇൻഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യിൽ ചുമതല ലഭിച്ചപ്പോഴാണ്. ദീപികയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫാ: റോബിൻ നിരവധി നേഴ്‌സിങ് വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ കുട്ടികളിൽ ആരെയെങ്കിലും ഇയാൾ അതിന്റെ പേരിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. എന്നാൽ കൊട്ടിയൂരിലെ പീഡനം ചർച്ചയായിട്ടും ആരും പരാതിപ്പെടാൻ ധൈര്യം കാണിക്കാത്തതു കൊണ്ട് ഈ കേസിൽ നടപടിയൊന്നും എടുക്കാൻ പൊലീസിനായില്ല.

പ്രസവിച്ച് 16 കാരിയുമായെ പീഡിപ്പിച്ചത് കുടുംബത്തിലെ പരാധീനതകൾ മുതൽകൂട്ടാക്കിയായിരുന്നു.. പള്ളിമേടയിൽ അടക്കം നിരവധി സ്ഥലങ്ങളിലായി അയച്ചു ഇയാൾ ഈ പെൺകകുട്ടിയെ പീഡിപ്പിച്ചു. ഗർഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാൻ നിർബന്ധിച്ചത് ഇയാൾ ആണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തിൽ ആക്കി വിദേശത്തേക്ക് കടക്കാൻ ആയിരുന്നു. ശ്രമം. അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. കാനഡയിലേക്ക് മിഷൻ പ്രവർത്തനത്തിനായി അയക്കാനുള്ള നടപടികൾ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും. ഇതിന് ശേഷം രക്ഷപ്പെടാൻ പല തന്ത്രങ്ങൾ നോക്കി. ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തം കൊടുക്കാനും ശ്രമിച്ചു. ഇതും പൊളിഞ്ഞപ്പോൾ കുട്ടിയുടെ അച്ഛൻ റോബനായി. ഇതോടെ ഇരയെ പ്രായപൂർത്തിയായ പെൺകുട്ടിയാക്കി മാറ്റി വിവാഹം കഴിച്ചും തലയൂരാൻ ശ്രമിച്ചു. അതും പൊളിഞ്ഞു.

2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാർ മാത്യു അറയ്ക്കൽ-ഫാരീസ് അബുബക്കർ ടീമിന്റെ കൈകളിൽ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി റോബിൻ വടക്കുംചേരിയെ നിയമിക്കുന്നത്. പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിരുന്നു. എന്നാൽ രഹസ്യമായി എല്ലാ പിന്തുണയും ചില കേന്ദ്രങ്ങൾ ചെയ്തു കൊടുത്തു. വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടർച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. എന്നാൽ മറുനാടന്റെ നിരന്തര വാർത്തകൾ അച്ചനെ കുടുക്കി. പേരാവൂർ സിഐ.യായിരുന്ന സുനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിനെ കോടതി ശിക്ഷിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. കൊട്ടിയൂരിൽ വൈദികനായിരിക്കവേ കൗമാരക്കാരായ പെൺകുട്ടികൾക്ക് തന്നെ മുറിയിൽ വന്നു കാണാനും ബൈബിൾ സംബന്ധിച്ചും സ്‌കൂൾ പാഠ്യ വിഷയങ്ങൾ സംബന്ധിച്ചും ഉപദേശങ്ങൾ കൊടുക്കാൻ അതീവ താല്പര്യം കാണിച്ചിരുന്നു അദ്ദേഹം. ഉപദേശം തേടി തന്റെ മുറിയിലേക്കു വരുന്ന പെൺകുട്ടികളോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. അച്ചന്റെ മതപ്രഭാഷണത്തിൽ മയങ്ങിയ പെൺകുട്ടി അങ്ങനെയാണ് അച്ചനെ മുറിയിൽ പോയി കാണാൻ തുടങ്ങിയത്. അത് മുതലെടുത്ത വൈദികൻ അടിക്കടി പെൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്യതത്.

വയറു വേദനയിൽ തുടങ്ങിയ പെൺകുട്ടിയുടെ അസ്വസ്ഥത ഗർഭത്തിലെത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്. അവർ ഓടിപ്പാഞ്ഞ് അച്ചനെ കാണാൻ എത്തി. അവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. പ്രസവത്തിന്റെ കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും, പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളിൽ അവരെ വീഴ്‌ത്തി. അങ്ങനെയാണ് ഗർഭവിവരം പിതാവും മാതാവും രഹസ്യമാക്കി വച്ചത്. തുടർന്ന് പെൺകുട്ടിയെ കൂത്തുപറമ്പിലുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വൈദികൻ ഇവിടെയും രഹസ്യം പുറത്തുവിടാൻ അനുവദിച്ചില്ല. പിന്നെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. എല്ലാം അവിടെ തീരുമെന്ന് ഫാദർ കരുതി. ഉദ്ദേശിച്ച തിരക്കഥ പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയും കുടുംബവും ഫാദറിനെ വിശ്വസിച്ചു കൂടെ നിന്നു.

തീർത്തും നിർദ്ധന കുടുംബത്തിലെ അംഗമായ പതിനാറുകാരി പെൺകുട്ടി. ഇതോടെ മുമ്പാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നല്കിയത്. അയൽവീട്ടുകാരോട് കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ എന്നാണ് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം പുറം ലോകത്ത് എത്തി. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ളവർ തന്നെയായിരുന്നു ഈ മേഖലയിലെ ചൈൽഡ് ലൈൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തലശ്ശേരി രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന വൈദികനായിരുന്നു ചൈൽഡ് ലൈനിന്റെ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്. ഇതിലെ അംഗങ്ങളെ നിയമിച്ചിരുന്നതും ഈ വൈദികനായിരുന്നു. ഫാദർ റോബിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് ഈ പീഡനത്തെ പുറം ലോകത്ത് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP