Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരുവല്ല നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘത്തിന്റൈ മിന്നൽ പരിശോധന; നടപടി സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ ഭാര്യയും സിഡിഎസ് ചെയർപേഴ്‌സണുമായിരുന്ന ആശാ സുദർശൻ നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന പരാതിയിൽ; ലക്ഷങ്ങൾ വെട്ടിപ്പു നടത്തിയതിന് വിജിലൻസിന് തെളിവുകൾ ലഭിച്ചെന്ന് സൂചന

തിരുവല്ല നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘത്തിന്റൈ മിന്നൽ പരിശോധന; നടപടി സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ ഭാര്യയും സിഡിഎസ് ചെയർപേഴ്‌സണുമായിരുന്ന ആശാ സുദർശൻ നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന പരാതിയിൽ; ലക്ഷങ്ങൾ വെട്ടിപ്പു നടത്തിയതിന് വിജിലൻസിന് തെളിവുകൾ ലഭിച്ചെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ ഭാര്യയും സി ഡി എസ് ചെയർപേഴ്‌സണുമായിരുന്ന ആശാ സുദർശൻ നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ തിരുവല്ല നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘത്തിന്റൈ മിന്നൽ പരിേശോധന. തട്ടിപ്പ് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ സംഘത്തിന് ലഭ്യമായെന്ന് സൂചന. കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ ഓഫീസ് മുറിയിലെ ഫയലുകൾ പരിശോധിച്ചതിൽ നിന്നാണ് വിജിലൻസ് സംഘത്തിന് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതെന്നാണ് ലഭിക്കുന്ന വിവരം.

മെമ്പർ സെക്രട്ടറിയടക്കം നിരവധി ഉദ്യോഗസ്ഥെരെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധനകൾ വൈകിട്ട് നാലു മണിയോടെയാണ് അവസാനിച്ചത്. സി പി എം ചുമത്ര ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും നഗരസഭ വെസ്റ്റ് സി ഡി എസ് ചെയർപേഴ്‌സണുമായിരുന്ന ആശാ സുദർശൻ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കുടുംബശ്രീ പൊതു സഭയുടെ പരാതിയിന്മേലായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന. അന്വേഷണത്തിന് പൊതുസഭയുടെ തീരുമാനം. സി ഡി എസ് കമ്മിറ്റിയംഗങ്ങളുടെ യോഗത്തിൽ സ്വീകരിച്ച തീരുമാന പ്രകാരം ആശാ സുദർശെനെ കഴിഞ്ഞ മാസം ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു.

74 കമ്മിറ്റിയംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 50 പേർ ആശ സുദർശൻ നടത്തിയ അഴിമതികളിന്മേൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു നഗരസഭ കൗൺസിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ 12 അംഗങ്ങൾ നഗരസഭാ ചെയർമനും ജില്ലാ മിഷനുമടക്കം നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒക്ടടോബർ മാസത്തിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തു വന്നത്. തട്ടിപ്പിന്മേൽ കൂടുതൽ അന്വേഷണം നടക്കവേ നഗരസഭാ സെക്രട്ടറിക്ക് ഞൊടിയിടെയുള്ള സ്ഥലം മാറ്റ ഉത്തരവ് കൂടി ലഭിച്ചതോടെയാണ് ഈ സംഭവം മാധ്യമങ്ങൾ ഏറ്റുപിടിച്ചത്. ജില്ലാ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങിൽ വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിരുന്നു.

മെമ്പർ സെക്രട്ടറിയുടെയും എ ഡി എസ് കമ്മിറ്റിയംഗങ്ങളുടെയും അസാന്നിധ്യത്തിൽ വിവിധ ഫണ്ട് വിനിയോഗങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുത്താതായും നഗരസഭ ഓഡിറ്റിങ്ങ് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ ചില നിർമ്മാണ പദ്ധതികളിന്മേൽ സി ഡി എസ് ചെയർപേഴ്‌സൺ വ്യജ ഒപ്പിട്ട് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ അംഗങ്ങൾ ചേർന്ന് കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് നൽകാനായി സ്വരൂപിച്ച് നൽകിയ പണം കൈക്കലാക്കിയതും വിവിധ ലിങ്കേജ് ലോണുകളിലുമടക്കം നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ആശയെ ചുമതലയിൽ നിന്നും മാറ്റി നിർത്തി വിജിലൻസിന് കൈമാറാനും നഗരസഭ കൗൺസിൽ യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

നാലാം വാർഡിലെ കുടുംബശ്രീ അംഗവും ക്യാൻസർ രോഗിയുമായ ആൻസിയമ്മ വർഗീസിന് വേണ്ടി 31-ാം വാർഡിലെ അയൽക്കൂട്ടം പിരിച്ച പതിനായിരം രൂപ ആൻസിയമ്മയ്ക്ക് കൈമാറാനായി ഏൽപ്പിച്ച തുകയാണ് ആശ തട്ടിയെടുത്തത്. തിരിമറി സംബന്ധിച്ച പരാതി ശക്തമായതിനെ തുടർന്ന് ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി ആൻസിയമ്മയ്ക്ക് പണം കൈമാറുകയായിരുന്നു. കൂടാതെ ആൻസിയമ്മയ്ക്ക് വേണ്ടി മറ്റ് 12 കുടുംബശ്രീകൾ ചേർന്ന് പിരിച്ചു നൽകിയ 1000 രൂപ മാസങ്ങൾ പിന്നിട്ടിട്ടും കൈമാറിയിരുന്നില്ല. ഇതിനിടെ ആൻസിയമ്മ മരണപ്പെടുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷമെന്ന് കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കേജ് ലോൺ പ്രകാരം സെൻട്രൽ ബാങ്ക് തിരുവല്ല ശാഖയിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കുകയും നാല് ലക്ഷം രൂപ മുക്കുകയും ചെയ്ത ശേഷം ഏഴ് ലക്ഷം രൂപയുടെ തിരിച്ചടവ് കുടുംബശ്രീ അംഗങ്ങൾക്ക് മേൽ കെട്ടിവെൽപ്പിച്ചതായും കുടുംബശീ അംഗങ്ങൾ നൽകിയ പരാതിയിലുണ്ടായിരുന്നു.

രണ്ടാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഭവന നിർമ്മാണത്തിൽ പങ്കാളിയെന്ന് തെറ്റിദ്ധരിപ്പിച്ച് 10400 രൂപ നഗരസഭയിൽ നിന്നും ആശ കൈപ്പറ്റിയിരുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങൾ മുഖേന വിറ്റഴിക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നവകേരള ലോട്ടറിക്കായി ഒരു ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഇതു മുഖേന അംഗങ്ങൾക്ക് 25000 രൂപ കമ്മീഷൻ ഇനത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഈ കമ്മീഷൻ തുകയും സി ഡി തസ് ചെയർപേഴ്‌സൺ കൈക്കലാക്കുകയായിരുന്നു.

മഹിളാ അസോസിയേഷന്റെ മാസികയായ സ്ത്രീ ശബ്ദം കുടുംബശ്രീയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും 200 രൂപ വീതം ചെയർപേഴ്‌സൺ പിരിച്ചെടുത്തിരുന്നു. ഈ തുക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലടച്ച് ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീകളിലൂടെ മാസിക വിറ്റഴിച്ച ലേബലിൽ ആശ അടുത്തിടെ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലും ഇടം പിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP