Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം

ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: കൈക്കൂലി പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണത്തിനെത്തിയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയോടി റവന്യൂ ജീവനക്കാരൻ. വ്യാപകമായ കൈക്കൂലി വാങ്ങി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടർന്നാണ് റവന്യൂ ജീവനക്കാരൻ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ വിജിലൻസ് റെയ്ഡിനെത്തിയത്. എന്നാൽ വിജിലൻസ് സംഘം വീടിന് മുമ്പിലെത്തിയത് കണ്ടതോടെ ജീവനക്കാരൻ വീട്ടിൽനിന്നും ഇറങ്ങിയോടുകയായിരുന്നു.

നിലമ്പൂർ താലൂക്ക് ഓഫീസിലെ ക്ലാർക്കായ ഉമ്മർ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാർട്ടേഴ്സിലാണ് ഇന്നു രാവിലെ ഏഴുമണിയോടെ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്‌പി: എസ്. ഷാനവാസ്, സിഐ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ സംഘം ക്വാർട്ടേഴ്സിലെത്തിയത്. പൊലീസ് വാഹനങ്ങൾ കണ്ടു അപകടം മണത്തതോടെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മർ ക്വാർട്ടേഴ്സിൽ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.

എടവണ്ണ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. തുടർന്നു പൊലീസ്, ഇയാളുടെ ക്വാർട്ടേഴ്സിൽ പരിശോധന നടത്തി. രണ്ടു വർഷം മുമ്പു ഇയാൾ കരുളായി വില്ലേജിൽ ജോലി ചെയ്ത സമയത്ത് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് വിഭാഗം പരിശോധന നടന്നുകൊണ്ടിരിക്കെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഉമ്മറിനെക്കുറിച്ചു വ്യാപക പരാതികൾ ഉയരുകയും പണം നൽകിയവർ രേഖാമൂലം വിജിലൻസിനു നൽകിയ പരാതിയിലുമാണ് പരിശോധന നടക്കുന്നത്.ഇയാളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വാടക ക്വാർട്ടേഴ്സിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ പരിശോധന ആരംഭിച്ചത്. നിലമ്പൂർ താലൂക്കിൽ നിന്നു ഒരാഴ്ച മുമ്പ് ഇയാൾ സർവേ വിഭാഗത്തിലേക്കു സ്ഥലം മാറി പോയതായി നിലമ്പൂർ തഹസിൽദാരും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP