Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി നടക്കില്ല; തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി ഇപ്പോൾ ശ്രമിക്കുന്നത് എത്രയും വേഗം തിരിച്ചയക്കാൻ; കിങ്ഫിഷർ മുതലാളിക്ക് വേണ്ടി ആഡംബര ജയിൽ ഒരുക്കി ഇന്ത്യ കാത്തിരിക്കുന്നു

വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി നടക്കില്ല; തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി ഇപ്പോൾ ശ്രമിക്കുന്നത് എത്രയും വേഗം തിരിച്ചയക്കാൻ; കിങ്ഫിഷർ മുതലാളിക്ക് വേണ്ടി ആഡംബര ജയിൽ ഒരുക്കി ഇന്ത്യ കാത്തിരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി അധിക കാലം നടക്കാൻ പോകുന്നില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മല്യ തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി മല്യയെ എത്രയും വേഗം തിരിച്ചയക്കാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് കിങ് ഫിഷർ മുതലാളിക്ക് വേണ്ടി ജയിൽ ഒരുക്കി കാത്തിരിക്കുകയാണ് ഇന്ത്യ. മല്യക്കെതിരെ രാഷ്ട്രീയ കുടിപ്പകയോടെയുള്ള നീക്കം നടത്താനാണ് കേന്ദ്രഗവണ്മെന്റ് തയ്യാറെടുക്കുന്നതെന്നാണ് സ്പെഷ്യൽ ജഡ്ജ് ആസ്മി പറയുന്നത്.

മല്യയെ അധികം വൈകാതെ യുകെയിൽ നിന്നും ഇന്ത്യയിലേക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിൽ അയാൾക്കെതിരെ ക്രിമിനൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുകെയിലെ നിയമാനുസൃത പൗരനാകാണെന്ന മല്യയുടെ മോഹം വെറും സങ്കൽപം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച ഒരു പ്രസ്താവനയിലൂടെ അസ്മി പറയുന്നത്. മല്യയ്ക്ക് യുകെയിലുള്ള സ്ഥാനം സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു അഭയാർത്ഥിയുടേത് മാത്രമാണെന്നാണ് 55 പേജ് വരുന്ന ഇത് സംബന്ധിച്ച ഉത്തരവിൽ അസ്മി വിശദീകരിച്ചിരിക്കുന്നത്. മല്യക്കെതിരെയുള്ള രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമായി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നുംഅസ്മി പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 5ന് മല്യക്കെതിരെ സ്പെഷ്യൽ കോടതി പ്രസ്താവന പുറത്തിറക്കിയിരുന്നു. മല്യയുടെ പ്രോപ്പർട്ടികൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഫെബ്രുവരി 5ന് എടുക്കുമെന്നാണ് ഈ പ്രസ്താവന വെളിപ്പെടുത്തുന്നത്. പുതുതായി നടപ്പിലാക്കിയിരിക്കുന്ന ഫുഗിറ്റീവ് എക്കണോമിക് ഒഫൻഡേർസ് ആക്ട് അനുസരിച്ച് പുറത്തിറക്കിയിരിക്കുന്ന ആ തരത്തിലുള്ള ആദ്യ ഉത്തരവാണിത്. നേരത്തെ നിശ്ചയിച്ചിരുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനായിരന്നു 2016 മാർച്ചിൽ മല്യ ഇന്ത്യ വിട്ടതെന്നാണ് സ്പെഷ്യൽ കോടതിയിൽ മല്യയുടെ കൗൺസെൽ ബോധിപ്പിച്ചിരുന്നത്. അതായത് മല്യ രഹസ്യമായും നിയമവിരുദ്ധമായല്ല ഇന്ത്യ വിട്ടതെന്നും എന്നാൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി തിരക്കിട്ട് പോവുകയായിരുന്നുവെന്നും മല്യയുടെ കൗൺസെൽ ബോധിപ്പിച്ചിരുന്നു.

എന്നാൽ മല്യക്കെതിരെയുള്ള കേസ് നേരത്തെ തന്നെ രജിസ്ട്രർ ചെയ്തിരുന്നുവെന്നാണ് കോടതി പറയുന്നത് ഡിസംബറിൽ യുകെയിലെ കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുവദിച്ചിരുന്നുവെന്നും അതിനെതിരെ വെറുതെ പോരാടുക മാത്രമേ മല്യക്ക് സാധിക്കുകയുള്ളുവെന്നും അതുകൊണ്ട് ഫലമില്ലെന്നും അദ്ദേഹത്തെ ഉടൻ ഇന്ത്യയിലെത്തിക്കാനാവുമെന്നും സ്െപഷ്യൽ കോടതി പറയുന്നു. ആവർത്തിച്ച് സമൻസുകൾ അയച്ചിട്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഇന്ത്യയിലേക്ക് മടങ്ങുന്ന ഒരു തിയതി മല്യ വെളിപ്പെടുത്തിയില്ലെന്നും സ്പെഷ്യൽ കോർട്ട് ആരോപിക്കുന്നു. അതിനാൽ നേരത്തെ നിശ്ചയിച്ച ഒരു മീറ്റിംഗിൽ പോകാനാണ് താൻ യുകേയിലേക്ക് പോയതെന്ന മല്യയുടെ വാദം വിശ്വ സിക്കാനാവില്ലെന്നും കോടതി എടുത്ത് കാട്ടുന്നു. ക്രിമിനൽ പ്രോസിക്യൂഷനെ നേരിടാതിരിക്കാനാണ് മല്യ ഇന്ത്യയിലേക്ക് തിരിച്ച് വരാതിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP