Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ പറ്റിച്ച് കോടികളും കൈക്കലാക്കി ബ്രിട്ടനിൽ സുഖവാസത്തിന് പോയ വിജയ് മല്ല്യയുടെ നല്ല നാളുകൾക്ക് അവസാനമായി; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടി പൂർത്തിയായതോടെ മല്യയെ ബ്രിട്ടൻ ഇന്നോ നാളെയോ ഇന്ത്യയ്ക്ക് കൈമാറും; ഇന്ത്യയിലെത്തിക്കുന്ന മല്യയെ പാർപ്പിക്കുക മുംബൈയിലെ ആർതർ റോഡ് ജയിലിൽ

ഇന്ത്യയെ പറ്റിച്ച് കോടികളും കൈക്കലാക്കി ബ്രിട്ടനിൽ സുഖവാസത്തിന് പോയ വിജയ് മല്ല്യയുടെ നല്ല നാളുകൾക്ക് അവസാനമായി; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടി പൂർത്തിയായതോടെ മല്യയെ ബ്രിട്ടൻ ഇന്നോ നാളെയോ ഇന്ത്യയ്ക്ക് കൈമാറും; ഇന്ത്യയിലെത്തിക്കുന്ന മല്യയെ പാർപ്പിക്കുക മുംബൈയിലെ ആർതർ റോഡ് ജയിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായ വിജയ് മല്യയെ ഉടൻ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ബ്രിട്ടനും ഇന്ത്യയും തമ്മിൽ നിയമനടപടികൾ പൂർത്തിയാക്കി. ഇതോടെ ഇന്നോ നാേെളയെ മല്യയെ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി മുങ്ങിയ മല്യയെ മുംബൈയിലെ ആർതർ റോഡ് ജയിലിലാകും പാർപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാന ഹർജിയും യുകെ കോടതി തള്ളിയതോടെയാണ് മല്യ ഇന്ത്യയിലേക്ക് വരുന്നത്.

വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ വിമാനത്താവളത്തിൽ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് കോടതിൽ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും. ഇന്ത്യയിലേയ്ക്ക് തിരിച്ച് അയക്കരുത് എന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പരമോന്നത കോടതിയിൽ മല്യ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. മെയ് 14നാണ് മല്യയുടെ ഹർജി കോടതി തള്ളിയത്. വരുന്ന ഏത് ദിവസവും മല്യയെ രാജ്യത്തേക്ക് തിരിച്ച് എത്തിച്ചേക്കാം എന്നാണ് എൻഫോഴ്സ്‌മെന്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മല്യയ്ക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് തങ്ങളാണെന്നും അതിനാൽ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയിൽ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബ്രിട്ടമനിലെ കോടതി മെയ് 14ന് മല്യയുടെ ഹർജി തള്ളിയതിന് ശേഷം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. 28 ദിവസത്തിനുള്ളിൽ മല്യയെ തിരിച്ച് എത്തിക്കേണ്ടതുണ്ട്.

2018ൽ മല്യയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലിലാണ് പാർപ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതർ കോടതിയിൽ കാണിച്ചത്. ആർതർ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാർപ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

കിങ്ഫിഷർ ഉടമയായ വിജയ് മല്യ 9000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലടക്കം പ്രതിയാണ്. 2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. 17 ഓളം ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ച് അടക്കാതെയാണ് മല്യ രാജ്യം വിട്ടത്. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവർത്തിച്ച് ഇക്കാര്യം മല്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP