Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് കെട്ടിയെങ്കിലും സുന്ദരികൾ എന്നും വീക്ക്നെസ്; ധൂർത്തിന്റെ ഇന്ത്യൻ പ്രതീകമായി സുന്ദരികളുമായി ലോകം ചുറ്റി; ലണ്ടനിൽ താമസിക്കുന്നത് കോടികളുടെ ആഡംബര സൗധത്തിൽ

മൂന്ന് കെട്ടിയെങ്കിലും സുന്ദരികൾ എന്നും വീക്ക്നെസ്; ധൂർത്തിന്റെ ഇന്ത്യൻ പ്രതീകമായി സുന്ദരികളുമായി ലോകം ചുറ്റി; ലണ്ടനിൽ താമസിക്കുന്നത് കോടികളുടെ ആഡംബര സൗധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിജയ് മല്യ എന്ന ഇന്ത്യൻ ബിസിനസ്സ്മാൻ എന്നും വാർത്തകളിൽ നിറയുന്നത് കോടികളുടെ കണക്കുമായിട്ടായിരുന്നു. പണം വാരിയെറിഞ്ഞ് ആഡംബര ജീവിതം ആസ്വദിച്ചിരുന്ന വിജയ്മല്യയുടെ പറക്കുന്ന ചിറകുകൾ എരിഞ്ഞു തുടങ്ങിയത് കിങ്ങ്ഫിഷർ എയർലൈൻസ് പറന്നു തുടങ്ങിയതോടെയാണ്. നഷ്ടം ആയിരവും ആയ്യായിരുവും ഒൻപതിനായിരവും കോടികൾ കഴിഞ്ഞപ്പോഴും മല്യ ജീവിതത്തിലെ ആഡംബരത്തിന് ഒരു കുറവും വരുത്തിയില്ല. അത് ബാങ്ക് ലോണുകളുടെ കരുത്തിൽ ആഡംബരപൂർവ്വമായി കൊണ്ടിരുന്നു. പെട്ടത് മല്യയുടെ കോടികളുടെ കണക്ക് കണ്ട് വിശ്വസിച്ച ബാങ്കുകളായിരുന്നു.

സുന്ദരികൾ എന്നും വീക്ക്നെസ്സായിരുന്ന മല്യ അവർക്കൊപ്പം പൊടിച്ചത് കോടികളായിരുന്നു. കിങ്ങ് ഫിഷർ കലണ്ടറുകൾ ഫാഷൻ ലോകത്ത് ചർച്ചയാപ്പോൾ ആതിലെ മോഡലുകൾക്കൊപ്പം അല്പ വസ്ത്രത്തിൽ മല്യ നിറഞ്ഞു നിന്നു. കിങ്ങ് ഫിഷർ എയർലൈൻസ് നഷ്ടത്തിലേക്ക് വീണപ്പോഴും സുന്ദരികളോടൊപ്പം ലോകം മുഴുവൻ പറന്ന് മല്യ കലണ്ടറുകൾ പുറത്തിറക്കി കൊണ്ടിരുന്നു. ബോളീവുഡ് സുന്ദരിമാർ വരെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിനു മുമ്പ് മല്യയുടെ കലണ്ടറുകളിലെ മുഖങ്ങളായി നിറഞ്ഞ് നിന്നിരുന്നു.

സുന്ദരികളോടുള്ള ഈ ഇഷ്ടത്തിൽ മല്യയുടെ ജീവിതത്തിലേക്ക് ഭാര്യ വേഷത്തിലെത്തിയത് മൂന്ന് പേരാണ്. 1986ൽ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ് സമീറ തയ്ബ്ജിയെ മല്യ ജീവിത സഖിയാക്കി. ആ ദാമ്പത്യത്തിലെ മകനാണ് സിദ്ധാർഥ് മല്യ. ഇപ്പോൾ മല്യയുടെ ഇന്ത്യയിലെ ബിസിനസ് നടത്തുന്നത് സിദ്ധാർത്ഥാണ്. മല്യയെ പോലെ സുന്ദരിമാരും കാറുകളും സിദ്ധാർഥിനും വീക്ക്നസ്സാണ്. സമീറയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം അയൽക്കാരിയായ രേഖയെ മല്യ ജീവിതത്തിൽ ഒപ്പം കൂട്ടി. രേഖയുടെ മൂന്നാമത്ത വിവാഹമായിരുന്നു ഇത്. ഇവരുടെ രണ്ടാം വിവാഹത്തിലുള്ള ലൈല എന്ന മകളെ മല്യ ദത്തെടുത്തു. മല്യയ്ക്കു രേഖയുമായുള്ള ബന്ധത്തിൽ ലീന, ടാന്യ എന്നീ രണ്ടു പെൺമക്കളുണ്ട്.

ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ടിപ്പു സുൽത്താന്റെ പ്രസിദ്ധമായ വാൾ ലേലത്തിൽ പിടിച്ച് ഇന്ത്യയിലെത്തിച്ചും മല്യ ഞെട്ടിച്ചിട്ടുണ്ട്.  ഒന്നര കോടി രൂപ മുടക്കിയാണ് മല്യ ലേലം ഉറപ്പിച്ചത്. കോടികൾ മുടക്കിയ വ്യക്തയെ കുരിച്ച് ആദ്യം ആർക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല  ഏതാനും മാസം കഴിഞ്ഞപ്പോൾ വാർത്താസമ്മേളനം വിളിച്ചുകൂട്ടി വിജയ് മല്യ തന്നെ പ്രഖ്യാപിച്ചു ജനറൽ ബേർഡിന്റെ കുടുംബാംഗങ്ങൾ വാൾ ലേലത്തിൽ വച്ചപ്പോൾ അത് ഇന്ത്യയിലേക്കെത്തിച്ച കന്നഡികൻ താനാണെന്ന്. വിദേശരാജ്യങ്ങൾ സ്വന്തമാക്കിയ ഇന്ത്യയുടെ സ്വത്തുക്കളെല്ലാം തിരിച്ചുപിടിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രഖ്യാപിച്ചു. ഇതിനെല്ലാം കോടികൾ ചെലവാക്കാൻ മല്യയ്ക്ക് ഒരു മടിയുണ്ടായിരുന്നില്ല.

28ാം വയസിൽ പിതാവിന്റെ മരണശേഷം (സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയർന്നിരുന്നു) യുബി ഗ്രൂപ്പിന്റെ ചെയർമാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളർച്ചയുടെ കാലഘട്ടമായിരുന്നു. മദ്യ വ്യവസായത്തിലൂടെ കോടികൾ പോക്കറ്റിലാക്കാൻ മല്യക്കായി. ഇത് പിന്നീട് വിമാന കമ്പനി, ഐപിഎൽ, ഫാഷൻ, മോട്ടോർ സ്പോട്സ് ഇങ്ങനെ വളർന്നു കൊണ്ടിരുന്നു. വിമാന കമ്പനിയിൽ എരിഞ്ഞു വീഴുന്നതുവരെ ഇന്ത്യൻ വ്യവസായ ലോകത്തെ രാജാവ് തന്നെയായിരുന്നു മല്യ.

കടം കയറി ബാങ്കുകളെ മുഴുവൻ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നെങ്കിലും മല്യയുടെ സമ്പാദ്യത്തിന് കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് മല്യയുടെ ലണ്ടനിലെ ജീവിതത്തിൽ നിന്നും മനസ്സിലാക്കാം. ലണ്ടനിൽ കോടികൾ വിലവരുന്ന രണ്ടു വസതികളാണ് മല്യയ്ക്കുള്ളത്. മധ്യ ലണ്ടനിൽ ആഡംബരവസതിയും ഹെർട്ഫഡ്ഷറിലെ ടുവിൻ ഗ്രാമത്തിൽ ബംഗ്ലാവും. ഒന്നരക്കോടി ഡോളർ വിലമതിക്കുന്ന ഈ ബംഗ്ലാവിലാണ് മല്യയുടെ താമസം.

തന്റെ സ്വാധിനത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന സൂചനയാണ് മാധ്യമങ്ങളെ പരിഹസിച്ചു കൊണ്ടുള്ള പ്രതികരണം വ്യക്തമാക്കുന്നത്.തന്നെ ഇന്ത്യയിലെത്തിക്കുക എന്നത് നടക്കാത്ത സ്വപ്നമാണെന്ന സൂചനയും മല്യ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP