Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്; അയാളുടെ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞത് ദേഷ്യമെന്ന വികാരം മാത്രം; എന്റെ അന്ധതയെ കളിയാക്കി എന്തോ ഔദാര്യം ചെയ്യുന്ന പോലെ സംസാരിച്ചു; അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു: നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചത് എന്തുകൊണ്ടെന്ന് തുറന്നുപറഞ്ഞ് വൈക്കം വിജയലക്ഷ്മി

ഞാൻ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്; അയാളുടെ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞത് ദേഷ്യമെന്ന വികാരം മാത്രം; എന്റെ അന്ധതയെ കളിയാക്കി എന്തോ ഔദാര്യം ചെയ്യുന്ന പോലെ സംസാരിച്ചു; അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു: നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചത് എന്തുകൊണ്ടെന്ന് തുറന്നുപറഞ്ഞ് വൈക്കം വിജയലക്ഷ്മി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യങ്ങൾ നൊമ്പരത്തോടെ വിവരിച്ച് മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. ഒരു ഓൺലൈൻ പോർട്ടൽ ലേഖികയോടാണ് വിജയലക്ഷ്മി താൻ എന്തുകൊണ്ടാണ് തൃശൂർ സ്വദേശി സന്തോഷുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറുന്നതെന്ന് വെളിപ്പെടുത്തുന്നത്. തനിക്ക് ആദ്യംതൊട്ടേ സന്തോഷ് യോജിച്ച ജീവിത പങ്കാളി ആയിരിക്കുമോ എന്ന് സംശയമുണ്ടായിരുന്നതായി വിജയലക്ഷ്മി പറയുന്നു.

കണ്ണുകളിൽ വെളിച്ചമില്ലാത്ത ഞാൻ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. അയാളുടെ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞത് ദേഷ്യമെന്ന വികാരമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവർ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാൽ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നുമായിരുന്നു അവർ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിർത്തണമെന്ന് പറഞ്ഞു.

മ്യൂസിക് ടീച്ചർ ആവണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് പെൻഷൻ കിട്ടുമെന്നാണ് പറഞ്ഞത്. കച്ചേരിയും പാട്ടുമൊന്നും ഏറെക്കാലം കൊണ്ടുപോകാനാവില്ലെന്നായിരുന്നു സന്തോഷിന്റെ അഭിപ്രായം. പക്ഷേ, പാട്ടുനിർത്താനാവില്ലെന്ന് ഞാൻ പറഞ്ഞു. ആറുവയസ്സിൽ പാടി തുടങ്ങിയതാണ് ഞാൻ. എങ്ങനെയാണ് ഞാനത് നിർത്തുക. സംഗീതമില്ലെങ്കിൽ എന്റെ ശ്വാസം തന്നെ നിലച്ചുപോകും.പക്ഷേ, അയാൾ എന്നോട് അതാണ് നിർത്താൻ പറയുന്നത്.

അന്ധയെന്ന നിലയിൽ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാൽ ഞാൻ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാൻ അന്ധയെന്ന നിലയിൽ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്.

പിന്നീടങ്ങോട്ട് ദിവസം ചെല്ലുന്തോറും കൂടുതൽ കയ്‌പേറിയ അനുഭവങ്ങളാണ് ഫോൺ സംഭാഷണങ്ങളിൽ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളർന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതോടെയാണ് ഈ ബന്ധം വേണ്ടെന്ന് തീരുമാനിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.

ഇപ്പോൾ ഈ വിവാഹം വേണ്ടെന്ന് വച്ചതോടെ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും വളരെ സന്തോഷവതിയാണ് താനെന്നും വിജയലക്ഷ്മി പറയുന്നു. ആ തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാൻ പാടിയിട്ടില്ല. ഞാൻ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു. റെഡിഫിന് നൽകിയ അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി വിവാഹം വേണ്ടെന്നുവയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ചത്.

കണ്ണുകളിൽ വെളിച്ചമില്ലെങ്കിലും മനസ്സിൽ നന്മയുടെ നിറവുള്ള ഗായികയാണ് വൈക്കംവിജയലക്ഷ്മി. പിന്നണി ഗാന രംഗത്ത് എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആസ്വാദകരുടെ മനസ്സിൽ നാദലഹരിയായി പടർന്നിറങ്ങിയ അനുഗ്രഹീത കലാകാരി. ആ ഗായികയെ മലയാളക്കര ഒന്നടങ്കം സ്‌നേഹിച്ചു. ഗായത്രിവീണയിലൂടെയും അവർ സൃഷ്ടിച്ച നാദപ്രപഞ്ചത്തിനും ഏറെ ആസ്വാദകരുണ്ടായി.

ആ അന്ധഗായികയെ ജീവിതത്തിൽ കൈപിടിച്ചു നടത്താൻ ഒരു പങ്കാളിയെത്തുന്നുവെന്ന വിശേഷം ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മലയാളികൾക്കും ഏറെ ഹൃദ്യമായ വാർത്തയായത് കഴിഞ്ഞ വർഷമാണ്. എന്നാൽ നിശ്ചയമെല്ലാം കഴിഞ്ഞ് ഈ മാസം 29ന് നടത്താനിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വിജയലക്ഷ്മി കഴിഞ്ഞയാഴ്ച വ്യക്തമാക്കി. തൃശൂർ കുന്നത്തങ്ങാടി സ്വദേശിയും ബഹ്‌റൈനിൽ ജോലിക്കാരനുമായ സന്തോഷുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹശേഷം സംഗീതപരിപാടി നടത്താൻ പോകരുതെന്നും ഏതെങ്കിലും സ്‌കൂളിൽ അദ്ധ്യാപികയായി പോയാൽ മതിയെന്നു പറഞ്ഞതോടെയാണ് ഗായിക വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നാണ് അവർ പറഞ്ഞിരുന്നത്. വിവാഹശേഷം തന്റെ വീട്ടിൽ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവീട്ടിൽ താമസിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിനോട് യോജിക്കാനാവാതെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും ആണ് വിജയലക്ഷ്മി വ്യക്തമാക്കിയത്. പത്രത്തിൽ പരസ്യം നൽകിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും.

ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം ബഹ്‌റിനിൽ ജോലി നോക്കുകയായിരുന്നു സന്തോഷ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ എന്നെ കണ്ടപ്പോൾ അന്ന് വിളിച്ച് വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷ് എന്ന് നേരത്തെ വൈക്കം വിജയലക്ഷ്മി മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP