Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നിൽക്കണം; അല്ലെങ്കിൽ ഞാൻ വേറെ എവിടേയ്ക്ക് എങ്കിലും പോകും; സഹായം അഭ്യർത്ഥിച്ച് വിഷ്ണുപ്രിയ വൈകീട്ട് സുഹൃത്തിന് കൈമാറിയ ഫെയ്സ് ബുക്ക് സന്ദേശം തുണയായി; സൂചന ഗൗരവത്തോടെ എടുത്ത് ചടയമംഗലം പൊലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ രാത്രിയോടെ വിഷ്ണുപ്രിയ സുരക്ഷിത കരങ്ങളിലെത്തി; അച്ഛന്റെ പോസ്റ്റിൽ പുറംലോകം അറിഞ്ഞ വിഷ്ണുപ്രിയയുടെ തിരോധാനത്തിൽ ദുരൂഹതകൾ ഏറെ

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നിൽക്കണം; അല്ലെങ്കിൽ ഞാൻ വേറെ എവിടേയ്ക്ക് എങ്കിലും പോകും; സഹായം അഭ്യർത്ഥിച്ച് വിഷ്ണുപ്രിയ വൈകീട്ട് സുഹൃത്തിന് കൈമാറിയ ഫെയ്സ് ബുക്ക് സന്ദേശം തുണയായി; സൂചന ഗൗരവത്തോടെ എടുത്ത് ചടയമംഗലം പൊലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ രാത്രിയോടെ വിഷ്ണുപ്രിയ സുരക്ഷിത കരങ്ങളിലെത്തി; അച്ഛന്റെ പോസ്റ്റിൽ പുറംലോകം അറിഞ്ഞ വിഷ്ണുപ്രിയയുടെ തിരോധാനത്തിൽ ദുരൂഹതകൾ ഏറെ

എം മനോജ് കുമാർ

കൊല്ലം: എറണാകുളത്ത് നിന്നും കോഴിക്കോടിനുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയയെ ഇന്നലെ നാടകീയമായി കണ്ടുകിട്ടിയതോടെ കൂടുതൽ കാര്യങ്ങൾ അറിയാൻ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു തുടങ്ങി.ചോറ്റാനിക്കര പൊലീസാണ് വിഷ്ണുപ്രിയയെ ചോദ്യം ചെയ്യുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുപ്രിയയെ റെയിൽവേ പൊലീസും കൊല്ലം പൊലീസും ഇന്നലെ കണ്ടെടുക്കുന്നത്. മെയ് 31 നു കാണാതായ പെൺകുട്ടിയെ ഇന്നലെ രാത്രിയോടെയാണ് കണ്ടുകിട്ടുന്നത്. കാണാതായ ഈ ദിവസങ്ങളിൽ വിഷ്ണുപ്രിയ എവിടെയായിരുന്നു. ആരാണ് ഒപ്പം ഉണ്ടായിരുന്നത്. എന്തിനു ട്രെയിൻ യാത്രയ്ക്കിടെ ഒളിച്ചോടാൻ ശ്രമം നടത്തി എന്നീ കാര്യങ്ങളാണ് പൊലീസ് അറിയാൻ ശ്രമിക്കുന്നത്. പെൺകുട്ടിയും മാതാപിതാക്കളൂം ഇപ്പോൾ എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലുണ്ട്.

വിഷ്ണുപ്രിയയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായതിനെ തുടർന്ന് അച്ഛൻ ശിവാജി സഹായം അഭ്യർത്ഥിച്ച് ഫെയ്സ് ബൂക്കിലൂടെ രംഗത്ത് വന്നിരുന്നു. അച്ഛന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. കിട്ടിയവർ എല്ലാം ഈ പെൺകുട്ടിയെ കണ്ടെത്താൻ ഉത്സാഹിച്ച് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്തിരുന്നു. വിഷ്ണുപ്രിയയെ കണ്ടെത്തുന്നതിൽ ഒരു നിർണ്ണായകമായ നീക്കം നടത്തിയത് ചടയമംഗലം പൊലീസായിരുന്നു. വിഷ്ണുപ്രിയയുടെ ഫെയ്സ് ബുക്ക് സുഹൃത്തായ ഒരു യുവാവാണ് വിഷ്ണുപ്രിയ അയച്ചതായി പറയുന്ന ഫെയ്സ് ബുക്ക് മെസ്സെജുമായി ചടയമംഗലം പൊലീസിൽ എത്തുന്നത്. ഇന്നലെ വൈകീട്ടാണ് യുവാവ് സ്റ്റേഷനിൽ എത്തുന്നത്.

ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന് പെൺകുട്ടി ഒരു സന്ദേശം കൈമാറി. ഞാൻ രാത്രി പത്തുമണിയോടെ ഒരു ട്രെയിനിൽ കൊല്ലത്ത് എത്തും. നീ പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കണം. നീ കൂടി എത്തിയില്ലെങ്കിൽ ഞാൻ വേറെ എവിടേക്കെങ്കിലും പോകും എന്ന സന്ദേശമാണ് പെൺകുട്ടി കൈമാറിയത്. ഈ സന്ദേശം ചടയമംഗലം പൊലീസിൽ ലഭിച്ചതോടെ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. കൊല്ലം സ്റ്റേഷനിൽ ഞാൻ ഉണ്ടായിരിക്കും എന്ന് പറഞ്ഞു പെൺകുട്ടിക്ക് മെസ്സേജ് നൽകാൻ പൊലീസ് നിർദ്ദേശം നൽകി. അപ്പോൾ തന്നെ കൊല്ലം പൊലീസ് കൺട്രോൾ റൂമിൽ വിവരം നൽകി. അറിയിപ്പ് ലഭിച്ചതോടെ കൊല്ലം പൊലീസും കൊല്ലം റെയിൽവേ പൊലീസും ജാഗ്രതയിലായി.

പെൺകുട്ടി പ്ലാറ്റ് ഫോമിൽ ഇറങ്ങിയതോടെ പൊലീസും റെയിൽവേ പൊലീസും പെൺകുട്ടിയെ കസ്റ്റഡിയിലാക്കി. അതിനുശേഷം പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ എത്തുകയും പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. വിഷ്ണുപ്രിയയെ കാണാതായതിനെ തുടർന്നു പെൺകുട്ടിയുടെ 'അമ്മ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും പെൺകുട്ടിയുടെ തിരോധനത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടിയെ സംബന്ധിച്ച കേസ് ചോറ്റാനിക്കര പൊലീസിൽ ഉള്ളതിനാൽ ഇന്നലെ തന്നെ ചോറ്റാനിക്കര പൊലീസിൽ വിവരം നൽകിയിരുന്നു.

അതിനാൽ പെൺകുട്ടിയെ രാവിലെ തന്നെ മാതാപിതാക്കൾ ചോറ്റാനിക്കര പൊലീസിൽ ഹാജരാക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹതകൾ നീക്കാനും തിരോധാനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും വേണ്ടിയുള്ള കുട്ടിയുടെ മൊഴിയെടുക്കൽ നടക്കുകയാണ്. മെയ് 31നാണു വിഷ്ണുപ്രിയയെ കാണാതാകുന്നത്. . എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. കുട്ടി മിസ്സിങ് ആണെന്ന് മനസിലാക്കിയാണ് അച്ഛൻ തിരോധനത്തെ സംബന്ധിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്.

ഇതോടെ കുട്ടിയെ കണ്ടെത്താൻ വേണ്ടി വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ ചടയമംഗലം സ്വദേശിക്ക് പെൺകുട്ടി ഫെയ്സ് ബുക്കിൽ സന്ദേശം അയക്കുന്നത്. വിവരം കൈമാറിക്കിട്ടിയതോടെ ഉണർന്നു പ്രവർത്തിച്ച ചടയമംഗലം പൊലീസാണ് കുട്ടിയെ വീണ്ടെടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചത്.

അപ്രത്യക്ഷമായ ദിവസം 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി ഒരു സുഹൃത്ത് കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ കൂടുതൽ വിവരങ്ങൾ കുടുംബത്തിന് ലഭ്യമായില്ല. ഇതോടെയാണ് കൂടുതൽ അന്വേഷണങ്ങളുമായി കുടുംബം മുന്നോട്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP