Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്നലെ രാത്രി വരെ ആളുകൾ മുങ്ങി തപ്പിയ പുഴ; ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളം; അർദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലർച്ചെ ആറിൽ പൊങ്ങിയത് എങ്ങനെ? വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമൺ ആറിലെത്തി? ദേവനന്ദയുടേതുകൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാർ; കൊച്ചു മിടുക്കിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; തയ്യിൽ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാർത്ത

ഇന്നലെ രാത്രി വരെ ആളുകൾ മുങ്ങി തപ്പിയ പുഴ; ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളം; അർദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലർച്ചെ ആറിൽ പൊങ്ങിയത് എങ്ങനെ? വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമൺ ആറിലെത്തി? ദേവനന്ദയുടേതുകൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാർ; കൊച്ചു മിടുക്കിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; തയ്യിൽ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാർത്ത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദിവസങ്ങൾക്ക് മുമ്പ് മലയാളിയെ കരയിപ്പിച്ചത് തയ്യിൽ കടപ്പുറത്തെ വിയാന്റെ തിരോധാനവും കൊലപാതകവുമായിരുന്നു. ഇതിന് പിറകെ മലയാളിയെ കരയിക്കാൻ ദേവനന്ദയുടെ മരണവും. ദേവനന്ദയ്ക്ക് പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവർക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാർത്ത എത്തുന്നത്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് രാവിലെ 7.30 ഓടെ പൊലീസിലെ മുങ്ങൽ വിദഗ്ദ്ധർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടർപ്പുകൾക്ക് ഇടിയൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി വരെ ആളുകൾ മുങ്ങി തപ്പിയ പുഴയാണ് ഇത്. ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമാണ് ആറിലേത്. അർദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലർച്ചെ ആറിൽ മുങ്ങിയത് എങ്ങനെയെന്ന് നാട്ടുകാർ ചോദിക്കുകയാണ്. വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമൺ ആറിലെത്തി എന്ന ചോദ്യമാണ് അവർ ഇപ്പോൾ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ദേവനന്ദയുടേതുകൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാർ കരയുകയാണ്. കൊച്ചു മിടുക്കിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെയെന്നും അവർ പറയുന്നു. തയ്യിൽ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാർത്ത അങ്ങനെ എത്തി.

പ്രദേശവാസികൾക്ക് കണ്ണിലുണ്ണിയായിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ വീട്ടിനുള്ളിൽനിന്ന് കാണാതായെന്ന വാർത്ത കാട്ടുതീപോലെ പടർന്നു. കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേർന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുൻഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവർക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂൾ വാർഷികാഘോഷത്തിന് കൃഷ്ണവേഷത്തിൽ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാൻസിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂൾ വാർഷികമായതിനാൽ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടിൽ. ഇതിനിടെയായിരുന്നു കാണാതാകൽ.

കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നെ കേരളം മുഴുവൻ അന്വേഷണത്തിലായി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധരാണ് വെള്ളിയാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്.

ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ ആറുവയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. ഇന്നലെ മുതൽ കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ചേർന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പൊലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത് മുതൽ സംസ്ഥാന, ജില്ലാ അതിർത്തികളിലും റെയിൽവേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. െസെബർ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പൊലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാർത്ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു.

ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമൺകാവ് പുലിയില ഇളവൂർ തടത്തിൽ മുക്ക് ധനേഷ് ഭവനിൽ പ്രദീപ്കുമാർ-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് പ്രദീപ് കുമാർ ഇന്ന് നാട്ടിലെത്തും. വീടിനടുത്തുള്ള പള്ളിക്കലാറ്റിൽ അഗ്‌നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടിൽ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണൽചാക്കുകൾ കടന്നു മറുകരയിൽ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയിൽ കയറി. തുടർന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു.

പൊലീസും നാട്ടുകാരും നെടുമൺകാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചിൽ നടത്തി. ഇതൊന്നും ഫലം കണ്ടില്ല. ഇതോടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും സംശയമെത്തി. ഇതെല്ലാം അസ്ഥാനത്താക്കിയാണ് മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP