Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ യുവതികളെ കയറ്റുക.. തന്ത്രിയെ തെറി വിളിക്കുക.. സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.. തൊലിപ്പുറത്തുള്ള ഈ നവോത്ഥാന നാട്യങ്ങൾ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ; ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ ഒരേ ശബ്ദം! വേറിട്ട ശബ്ദവുമായി വിടി ബൽറാം വീണ്ടും

ശബരിമലയിൽ യുവതികളെ കയറ്റുക.. തന്ത്രിയെ തെറി വിളിക്കുക.. സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.. തൊലിപ്പുറത്തുള്ള ഈ നവോത്ഥാന നാട്യങ്ങൾ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ; ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ ഒരേ ശബ്ദം! വേറിട്ട ശബ്ദവുമായി വിടി ബൽറാം വീണ്ടും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സത്യം വിളിച്ചു പറയുന്ന നേതാവാണ് വിടി ബൽറാം. അതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്യും. സ്വന്തം പാർട്ടിയെ പോലും വിമർശിക്കാൻ വിടി ബൽറാം മടിക്കാറില്ല. തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തുകയാണ് ബൽറാം വീണ്ടും. അതും ഏതൊരു കോൺഗ്രസ് നേതാവും മടിക്കുന്ന കാര്യത്തിൽ. മുന്നോക്ക് സംവരണ ബില്ലിൽ രാഷ്ട്രീയ പാർട്ടികൾ എടുത്ത നിലപാടിനെ വിമർശിക്കുകയാണ് എംഎൽഎ. ലോക്‌സഭയിലെ വോട്ടെടുപ്പിൽ കോൺഗ്രസ് പോലും മുന്നോക്ക സംവരണത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസിലെ യുവ നേതാവിന്റെ വിമർശനം പാർട്ടി ഹൈക്കമാണ്ടിനെ പോലും ചിന്തിപ്പിക്കാനാണ്.

ഏത് വിഷയത്തിലും തന്റെ നിലപാട് അവതരിപ്പിക്കുന്നതിൽ വിടി ബൽറാം മടികാട്ടാറില്ല. ഇതിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് പോലും താക്കീതുകളുമുണ്ടായി. പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകൾ അരുതെന്ന് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും ബൽറാമിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും സംവരണത്തിൽ നിലപാട് വിശദീകരണത്തിന് ബൽറാമിനെ ഭയപ്പെടുത്തുന്നില്ല. ശബരിമലയിൽ യുവതികളെ കയറ്റുക.. തന്ത്രിയെ തെറി വിളിക്കുക.. സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.. എന്നിങ്ങനെയുള്ള തൊലിപ്പുറത്തുള്ള നവോത്ഥാന നാട്യങ്ങൾ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ; ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം! വേറിട്ട ശബ്ദവുമായി വിടി ബൽറാം വീണ്ടും എത്തുകയാണ്.

സംവരണ വിഷയത്തിൽ മേൽനോട്ടക്കാരിലെ പിന്നോക്കക്കാർക്ക് അനുകുലമായി നിലപാട് എടുത്തവർ സവർണ്ണരുടെ നഷ്ടപ്രതാപത്തെ കുറിച്ചുള്ള പരിവേദനങ്ങളിൽ വീഴുകയാണെന്നാണ് ബൽറാം പറയുന്നത്. ശബരിമലയിൽ യുവതികളെ കയറ്റുക.. തന്ത്രിയെ തെറി വിളിക്കുക.. സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.. എന്നിങ്ങനെയുള്ള തൊലിപ്പുറത്തുള്ള നവോത്ഥാന നാട്യങ്ങൾ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം! ഇതാണ് ബൽറാം കുറിക്കുന്നത്. പ്രത്യക്ഷത്തിൽ സിപിഎമ്മിനെതിരായ വിമർശനമായി തോന്നുമെങ്കിലും ബൽറാമിന്റെ ലക്ഷ്യം കോൺഗ്രസ് തന്നെയാണ്.

കോൺഗ്രസ് പോലും നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചിരുന്നു. സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. ഇതിലുള്ള അതൃപ്തിയാണ് ബൽറാം പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ബൽറാമിന്റെ പോസ്റ്റിനോട് കോൺഗ്രസ് എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പോലും പിന്തുണച്ച വിഷയത്തെയാണ് ബൽറാം എതിർക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ ഇടപെടൽ നടത്തുന്ന ബൽറാമിനെ കുറ്റപ്പെടുത്തി ഹൈക്കമാണ്ടിൽ പരാതി നൽകാനും കോൺഗ്രസിലെ ഗ്രൂപ്പ് മാനജർമാർ ശ്രമിക്കും. ഇതെല്ലാം അറിയാമായിരുന്നിട്ടും സംവരണത്തിൽ ബൽറാം നിലപാട് പറയുന്നുവെന്നതാണ് ശ്രദ്ധേയം.

സംവരണത്തിൽ ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം. ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.

ഭരണഘടനാ വിരുദ്ധമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള മോദി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദലിത്, ആദിവാസി പ്രവർത്തകരും ബുദ്ധിജീവികളും രംഗത്തുവന്നിട്ടുണ്ട്. സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് സിപിഎമ്മും ബില്ലിനൊപ്പമാണെന്ന് കോൺഗ്രസും നിലപാടെടുത്തെങ്കിലും സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധവും മുന്നോക്ക പ്രീണനമാണെന്നുമെല്ലാം വിമർശിച്ചാണ് ദലിത് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ചരിത്രപരമായ അസന്തുലിതത്വവും അധികാര പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കലാണെന്നും ദാരിദ്ര നിർമ്മാർജനമല്ലെന്നുമാണ് വിമർശനം. സംവരണം ഒരു ദാരിദ്ര നിർമ്മാർജന പദ്ധതിയല്ല. സഹസ്രാബ്ദങ്ങളായി അധികാര പ്രാതിനിധ്യം നിഷേധിച്ച ജനങ്ങളെക്കുറിച്ച നീതിയുടെ ചോദ്യമാണ് സംവരണം എന്നും ജവഹർലാൽ നെഹ്‌റു സർവകലാശാല പ്രൊഫസർ വിവേക് കുമാർ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വോട്ട് രാഷ്?ട്രീയം മാത്രമാണ് സാമ്പത്തിക സംവരണ ബില്ലിന്റെ പിന്നിലെ താൽപര്യം. വലിയചർച്ചകൾക്കും നിയമയുദ്ധത്തിനും ഇത് വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. സംവരണം കൊണ്ട്? ഭരണഘടന വിഭാവനം ചെയ്യുന്നത് സാമുദായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കലും സാമൂഹികനീതി ലഭ്യമാക്കലുമാണ്. അല്ലാതെ, സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റാനുള്ളതല്ല. അതിന് സാമ്പത്തികസഹായമാണ് നൽകേണ്ടത്. സാമ്പത്തിക സംവരണം എവിടെയെല്ലാം നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം അത് കോടതി റദ്ദാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാറിെന്റ നടപടി രാഷ്ട്രീയ നാടകം മാത്രമാണെന്ന വാദവും സജീവമാണ്. എന്നിട്ടും കോൺഗ്രസ് പിന്തുണച്ചു. ഇതിലെ അതൃപ്തിയാണ് ബൽറാമിനെ പോലുള്ളവർ പങ്കുവയ്ക്കുന്നത്.

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന എൻ.എസ്.എസ് അടക്കം വിവിധ മേൽജാതി സംഘടനകളുടെയും ആർ.എസ്.എസിെന്റയും ആവശ്യം അംഗീകരിക്കുകയാണു മോദി ചെയ്തിരിക്കുന്നത്. ബിജെപി. വളരെ ബുദ്ധിപരമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കാരണം, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ ശോഭ മങ്ങുകയും വോട്ടുകൾ ചോർന്നുപോകുകയും ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞവർഷം യു.പിയിൽ നടന്ന മൂന്നു ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP