Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസ്; കള്ളം എന്തുകൊണ്ടാണ് റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല; ഞാനൊരു സാധാരണക്കാരി; എനിക്ക് പവറില്ല; ആക്‌സിഡന്റ് നടന്ന് മൂന്നാം ദിനം തന്നെ എല്ലാം പറഞ്ഞിരുന്നു; ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്നും അറിയില്ല; ഞാൻ അന്ന് പറഞ്ഞതെല്ലാം ശരി; അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ടിക് ടോക്ക് വീഡിയോയിൽ വഫ; വെള്ളയമ്പലത്ത് ബഷീറിന്റെ ജീവനെടുത്ത അപകടത്തിൽ ദുരൂഹത കൂട്ടി വഫാ ഫിറോസ്

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസ്; കള്ളം എന്തുകൊണ്ടാണ് റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല; ഞാനൊരു സാധാരണക്കാരി; എനിക്ക് പവറില്ല; ആക്‌സിഡന്റ് നടന്ന് മൂന്നാം ദിനം തന്നെ എല്ലാം പറഞ്ഞിരുന്നു; ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്നും അറിയില്ല; ഞാൻ അന്ന് പറഞ്ഞതെല്ലാം ശരി; അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ടിക് ടോക്ക് വീഡിയോയിൽ വഫ; വെള്ളയമ്പലത്ത് ബഷീറിന്റെ ജീവനെടുത്ത അപകടത്തിൽ ദുരൂഹത കൂട്ടി വഫാ ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് ബോധപൂർവ്വം അപകടമുണ്ടാക്കിയിട്ടില്ലെന്നും മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ്. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാൻ ഇന്ന് പറയുന്നു. ഞാൻ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ ഞാൻ എന്താണ് പറഞ്ഞത് അതിൽ മാത്രം ഞാൻ ഉറച്ചു നിൽക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്പോൾ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയാണ്.

ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം.ബഷീർ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്‌പെൻഡ് ചെയ്തു. ശ്രീരാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നൽകിയത്. ഇതിൽ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങൾ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കിൽ കാര്യങ്ങൾ വിശദീകരിച്ചത്. ഞാൻ ആർക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

ഞാൻ വഫാ ഫിറോസാണ്. ഞാൻ ഇപ്പോൾ ന്യൂസ് കണ്ടിരുന്നു. അതിൽ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറൻസിക് റിപ്പോർട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാൻ ഇന്ന് പറയുന്നു. ഞാൻ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ ഞാൻ എന്താണ് പറഞ്ഞത് അതിൽ മാത്രം ഞാൻ ഉറച്ചു നിൽക്കുന്നു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട വിശദീകരണം കേൾക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയിൽ പറഞ്ഞു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാലവാധി 60 ദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈ മാസം നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദർവ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീർ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ല. ചില ഫൊറൻസിക് ഫലങ്ങൾ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂർവ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്. കോടതിയിലും താൻ അല്ല വണ്ടി ഓടിച്ചതെന്ന നിലപാട് ശ്രീറാം എടുക്കും. ഈ സാഹചര്യത്തിലാണ് വഫ നിലപാട് വിശദീകരിക്കുന്നത്.

കാറപകടത്തോടെ വഫാ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. വിവാഹ മോചനത്തിലേക്ക് പോലും നിയമ നടപടികൾ എത്തി. വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ വഫ ടിക് ടോക്കിലൂടെ നിഷേധിച്ചിരുന്നു. ഇത് വൈറലായി. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ വാദങ്ങളേയും തള്ളുന്നത്. ഇതോടെ കാറോടിച്ചത് ആരെന്ന് കണ്ടെത്താൻ പൊലീസിന് വിയർപ്പൊഴുക്കേണ്ടി വരും. വഫയും ശ്രീറാമും രണ്ട് വാദങ്ങൾ പറയുന്നതാണ് ഇതിന് കാരണം. ബഷീറിന്റേത് വെറുമൊരു സാധാരണ അപകടമാക്കാനാണ് നീക്കം. ശ്രീറാമിന്റെ രക്തപരിശോധന വൈകിയത് കേസ് അട്ടിമറിക്കുമെന്ന് ഉറപ്പാണ്. രക്തപരിശോധനാ ഫലം ഇല്ലാത്തതു കൊണ്ടാണ് താൻ മദ്യപിച്ചിട്ടില്ലെന്ന് പറയാൻ ശ്രീറാമിന് കഴിയുന്നത്. ഇതോടെ തുടക്കത്തിലെ കേട് അട്ടിമറിക്കൽ ആർക്ക വേണ്ടിയാണെന്നും വ്യക്തമാകുകയാണ്.

വഫയ്ക്ക് എതിരെ ഫിറോസ് നൽകിയ വിവാഹ മോചന ഹർജിയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇത് ശരിവച്ചാണ് വഫ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ഇതും വൈറലായി. ടിക് ടോക്കിൽ വഫയ്ക്ക് അമ്പതിനായിരം ഫോളോവേഴ്സുണ്ട്. ഒന്നേകാൽ ലക്ഷത്തോളം ഹാർട്ടും. അതുകൊണ്ട് കൂടിയാണ് ടിക് കോട് വീഡിയോ അതിവേഗം വൈറലായത്. വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് ഭർത്താവ് ഫിറോസ് അയച്ച വക്കീൽ നോട്ടീസിലെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് വഫ ടിക് ടോക് വീഡിയോയിൽ ആദ്യം രംഗത്ത് വന്നത്. ഫിറോസിന്റെ ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ അഭ്യർത്ഥിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനുമായി സഞ്ചരിച്ച് അപകമുണ്ടാക്കിയ കാർ ഫിറോസ് ബഹ്റൈനിലായിരുന്നപ്പോൾ തന്റെ പേരിൽ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകൾസഹിതം ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കുന്നു.

എന്തിനാണ് എന്റെ പേരിൽ വായ്പയെടുത്ത് കാർ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോൾ പുള്ളിക്കാരൻ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയിൽ പറയുന്നു. അങ്ങനെ ഫിറോസിനെ പൂർണ്ണമായും കുറ്റപ്പെടുത്തുകയാണ് വഫ. തെളിവുകൾ നിരത്തി വിവാഹ മോചന ഹർജിയിലെ പോരാട്ടം എളുപ്പമാകില്ല. ഇതിന് പിന്നാലെയാണ് ശ്രീറാമിനേയും വഫയ്ക്ക് ടിക് ടോക്കിൽ തള്ളി പറയേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP