Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ സിഇഒ ബി.എം ജമാലിനെതിരെയുള്ള അഴിമതിക്കേസ്; വഖഫ് ബോർഡ് സമർപ്പിച്ച റിട്ട് പെറ്റീഷൻ ഹൈക്കോടതിയും തള്ളി: മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും തള്ളിയത് അന്തിമവിധിക്ക് മുമ്പ് വഖഫ് ബോർഡിന് പറയാനുള്ളതുകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി

മുൻ സിഇഒ ബി.എം ജമാലിനെതിരെയുള്ള അഴിമതിക്കേസ്; വഖഫ് ബോർഡ് സമർപ്പിച്ച റിട്ട് പെറ്റീഷൻ ഹൈക്കോടതിയും തള്ളി: മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും തള്ളിയത് അന്തിമവിധിക്ക് മുമ്പ് വഖഫ് ബോർഡിന് പറയാനുള്ളതുകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി

അർജുൻ സി വനജ്

കൊച്ചി: വഖഫ് ബോർഡ് മുൻ സിഇഒ ബി.എം ജമാലിനെതിരെയുള്ള അഴിമതിക്കേസിൽ, വഖഫ് ബോർഡ് സമർപ്പിച്ച ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ റിട്ട് പെറ്റീഷൻ ഹൈക്കോടതിയും തള്ളി. അന്തിമവിധിക്ക് മുമ്പ് വഖഫ് ബോർഡിന് പറയാനുള്ളതുകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരത്തെ ഹർജി നൽകിയത്. സ്വന്തക്കാരെ ബോർഡിൽ നിയമിച്ചതിലൂടെ വഖഫിനും ഖജനാവിനും നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് തൃക്കാക്കര സ്വദേശി ടി.എം അബ്ദുൾ സലീം നൽകിയ പരാതിയിൽ എതിർകക്ഷികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം വിജിലൻസ് അന്വേഷണം നടത്തുകയും അച്ചടക്ക നടപടി ശുപാർശ ചെയ്യുകയും ഉണ്ടായി. ഈ ശുപാർശ കോടതിയുടെ പരിഗണനയിലിരിക്കെയാണ് തങ്ങളെക്കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് കോടതിയെ സമീപിച്ചത്. വഖഫ് ബോർഡ് സിഇഒ ആയിരുന്ന ഘട്ടത്തിൽ ബി.എം ജമാർ നടത്തിയ അഴിമതികൾ മറുനാടൻ മലയാളിയാണ് പുറത്തുകൊണ്ടുവരുന്നത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി റിട്ട് പരിഗണിക്കുന്നതിനിടെ വിലയിരുത്തി. ഈ ഘട്ടത്തിൽ കേസിൽ പങ്കാളിത്തമില്ലാത്ത വഖഫ് ബോർഡിനെ കേൾക്കേണ്ടതില്ലെന്നാണ് ക്രമിനൽ നടപടി ചട്ടം. അന്വേഷണ നടപടികൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഈ ഘട്ടത്തിൽ വിചാരണകോടതിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. വിജിലൻസ് റിപ്പോർട്ടിൽ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് പോലും വിജിലൻസ് കോടതി തീരുമാനമെടുത്തിട്ടില്ല. ഈ ഘട്ടത്തിൽ വഖഫ് ബോർഡിനെ കേൾക്കണമെന്ന് പറയാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ മുൻ സംസ്ഥാന വഖഫ് ബോർഡ് സി ഇ ഒ ബി.എം ജമാൽ ഒന്നാം പ്രതിയാണ്. വഖഫ് ബോർഡ് മുൻ സിഇഒയെയും അംഗങ്ങളെയും സഹായിക്കുന്നതിനും, അഴിമതി മൂടിവെക്കുന്നതിനും വേണ്ടിയാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ ടി എം അബ്ദുൽ സലാം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഹൈക്കോടതി ഉത്തരവ് മറികടന്നും പൊതുഖജനാവിനു നഷ്ടം വരുത്തിയും നിയമവിരുദ്ധമായി ഇഷ്ടക്കാരെ വഖഫ് ബോർഡിൽ നിയമിച്ചതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്ത് സ്വന്തം കുടുംബ സ്വത്ത് പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. വഖഫ് ബോർഡിന്റെ പരിശുദ്ധി നഷ്ടമായിരിക്കുന്നെന്നും രാഷ്ട്രീയക്കാരുടെ ഇഷ്ടമനുസരിച്ച് നിയമനം നടക്കുന്നത് വേദനാജനകമാണെന്നും വാദം കേൾക്കവെ ഹൈക്കോടതി കോടതി നിരീക്ഷിച്ചു. വഖഫിന്റെ അർത്ഥം മനസിലാക്കിയാൽ ഇതൊന്നും നടക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹർജി നിലനിൽക്കില്ലെന്ന് കോടതി തീർപ്പ് കൽപ്പിച്ചത്.

വഖഫ് ബോർഡ് സി ഇ ഒ ,മെമ്പർമാർ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടും പരാതിക്കാരൻ സമർപ്പിച്ച ആരോപണങ്ങളും പരിഗണിച്ച് സ്വതന്ത്രമായ തീരുമാനം എടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയോടെ ഹൈക്കോടതി വിധി ശുപാർശ ചെയ്യുന്നുണ്ട്്. കേസുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി ചട്ടങ്ങളും കൃത്യമായി വിധിയിൽ നിർദ്ദേശിച്ചുകൊണ്ടാണ് വഖഫ് ബോർഡിന്റെ റിട്ട് പെറ്റീഷനെ കോടതി തള്ളിയത്. ബോർഡിന്റെ റിട്ട് പെറ്റീഷനെ പ്രോസികൂഷനും എതിർത്തിരുന്നു. പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് കൃത്യ വിലോപവും നിയമവിരുദ്ധ പ്രവർത്തനവും നടത്തിയവരെ രക്ഷിക്കാൻ ശ്രമിച്ച വഖഫ് ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ അനേഷണം നടത്തി നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായും പരാതിക്കാരനായ ടി എം അബ്ദുൽ സലാം പട്ടാളം കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ എം രാജേഷാണ് ഹാജരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP