Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഞങ്ങളുടെ നെഞ്ചിലാണ് തലൈവരെ! കൊറോണയെ അവഗണിച്ചും രജിത്ത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ആരാധകരുടെ തള്ളിക്കയറ്റം; ആർപ്പോ വിളിച്ചും ഹാരമർപ്പിച്ചും ആയിരക്കണക്കിന് അനുയായികൾ എയർപോർട്ടിൽ; കൈ ഉയർത്തി ഹൃദയത്തോട് ചേർത്ത് നന്ദി പറഞ്ഞ് രജിത്തണ്ണൻ; കൊറോണ കാലത്തും വിമാനത്താവളത്തിൽ വൻ ആരവം; ഏഷ്യാനെറ്റിനെ ചീത്ത പറഞ്ഞും രജിത്ത് കുമാറിനെ തോളിലേറ്റിയും ഫാൻസ്

നിങ്ങൾ ഞങ്ങളുടെ നെഞ്ചിലാണ് തലൈവരെ! കൊറോണയെ അവഗണിച്ചും രജിത്ത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ആരാധകരുടെ തള്ളിക്കയറ്റം; ആർപ്പോ വിളിച്ചും ഹാരമർപ്പിച്ചും ആയിരക്കണക്കിന് അനുയായികൾ എയർപോർട്ടിൽ; കൈ ഉയർത്തി ഹൃദയത്തോട് ചേർത്ത് നന്ദി പറഞ്ഞ് രജിത്തണ്ണൻ; കൊറോണ കാലത്തും വിമാനത്താവളത്തിൽ വൻ ആരവം; ഏഷ്യാനെറ്റിനെ ചീത്ത പറഞ്ഞും രജിത്ത് കുമാറിനെ തോളിലേറ്റിയും ഫാൻസ്

ആർ പീയൂഷ്

ചെന്നൈ: റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിന്ന് രജിത് കുമാർ ഇന്നലെ പുറത്തായിരുന്നു.. ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് രജിതകുമാർ പുറത്തായതായി പ്രഖ്യാപനം ഉണ്ടായത്.ഇപ്പോഴിതാ രജിത് കുമാറിനെ എയർപോർട്ടിൽ യാത്രയാക്കുന്ന ഷോയിലെ മറ്റൊരു മത്സരാർത്ഥി പവൻ ജിനോ തോമസിന്റെ ചിത്രം പുറത്തുവന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പവൻ ജിനോ തോമസ് ചിത്രം പുറത്തുവിട്ടത്.. ചിത്രത്തിൽ രജിത്തിനൊപ്പം പവനും ഭാര്യ ലാവണ്യയുമുണ്ട്. എന്നാൽ രജിത്ത് കുമാർ പുറത്തായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചൈന്നൈ എയർപോർട്ടിലെത്തിയ അദ്ദേഹത്തിനൊപ്പം നിന്ന് ആരാധകരും സെൽഫി പകർത്തി.

ചിത്രത്തിന് താഴെ രജിതിന് പിന്തുണയുമായി ആരാധകർ രംഗത്ത് വന്നിരുന്നു.. രജിത് സാറിന് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്നും, ചിലർ കമന്റ് ചെയ്തിട്ടുണ്ട്.. എന്നാൽ രജിത്ത് കുമാറിനെ വിളിച്ച എല്ലാ ആരാധകരുടെ കോളുകളും അദ്ദേഹം അറ്റന്റ് ചെയ്യുകയും ചെയ്തു. ഞാൻ പ്രവാസിയാണ് വിദേശത്ത് നിന്നാണ് വിളിക്കുന്നത് സാറിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് യുവാവ് പ്രതികരിച്ചത്. അതേ സമയം കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ അദ്ദേഹം എത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊറോണയെ അവഗണിച്ചും ആ.യിരകജ്കണക്കിന് ആളുകളാണ് മാസ്‌ക് കെട്ടി എയര്പോർ്ട്ടിൽ എത്തിക്കഴിഞ്ഞിരിക്കുന്നത്. രജിത്ത് കുമാറിന് ആർപ്പോ വിളിച്ചും ഡി.ആർ.കെ എന്ന ഉറച്ച് വിളിച്ചുമാണ് ആരാധകർ എതിരേൽക്കുന്നത്. കാറിൽ കയറിയ ശേഷം അദ്ദേഹം കൈ ഉയര്ഡത്തി എല്ലാവരേയും അഭിസംബോധന ചെയ്തു.

മൂന്ന് ദിവസം മുൻ വീക്ക്‌ലി ടാസ്‌കിൽ രജിത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രവൃത്തിയെ തുടർന്ന് ബിഗ് ബോസ് അദ്ദേഹത്തെ താത്കാലികമായി പുറത്താക്കിയിരുന്നു..വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാർത്ഥിയായയ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്നായിരുന്നു നടപടി.മോഹൻലാൽ അവതരിപ്പിച്ച ഇന്നലത്തെ എപ്പിസോഡിൽ രജിത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തിക്കണോ എന്ന തീരുമാനം ബിഗ് ബോസ് രേഷ്മയ്ക്ക് വിടുകയായിരുന്നു.. രജിത് രേഷ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് സ്വീകരിക്കുന്നെന്ന് പറഞ്ഞ രേഷ്മ രജിത് തിരികെ എത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ രജിത്ത് ഷോയിൽ നിന്ന് പുറത്താകുകയായിരുന്നു.

രജിത് കുമാർ പുറത്തായത് ഇങ്ങനെ

ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാർ. വന്നതുമുതൽ വേറെ ലെവൽ കളികൾക്ക് അവസരമൊരുക്കിയ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ എത്തിയ ഇന്നത്തെ എപ്പിസോഡിൽ ഇത് തന്നെയാണ് ചർച്ചാ വിഷയം. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹൻലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.

മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹൻലാൽ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നൽകി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.

ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേൾക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോൾ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരുന്നതിൽ താൽപര്യമില്ലെന്ന തീരുമാനത്തിൽ രേഷ്മ ഉറച്ചുനിൽക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയിൽ എന്റെ കണ്ണിൽ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹൻലാൽ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകൾ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങൾ രജിത്തിനെ കാണിച്ചു.വീടിനകത്ത് നടന്ന കാര്യങ്ങൾ കാണുന്നതിനിടയിൽ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോൾ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി.

https://m.facebook.com/story.php?story_fbid=202103871046091&id=264011283711938

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP