Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1895ൽ അണക്കെട്ട് നിർമ്മിക്കുമ്പോൾ നിശ്ചയിച്ചിരുന്നത് 144 അടി മാത്രം ജലനിരപ്പ് ; 13 വർഷം കഴിഞ്ഞപ്പോൾ തിരുവിതാംകൂർ രാജാവിനെ ചതിച്ച് മദ്രാസ് ഭരണകൂടം വലത് ഭാഗത്തെ പാറപൊട്ടിച്ച് ജലനിരപ്പ് 152 അടിയാക്കി ഉയർത്തി; 116 വർഷം കഴിഞ്ഞ് ഡാമിന്റെ സുരക്ഷ ആശങ്ക ഉണർത്തുമ്പോൾ യാതൊരു മുൻകരുതലുമില്ലാതെ നിർമ്മാണഘട്ടത്തിലെ നിലയിലേക്ക് ഉയർത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത് ഇത്

1895ൽ അണക്കെട്ട് നിർമ്മിക്കുമ്പോൾ നിശ്ചയിച്ചിരുന്നത് 144 അടി മാത്രം ജലനിരപ്പ് ; 13 വർഷം കഴിഞ്ഞപ്പോൾ തിരുവിതാംകൂർ രാജാവിനെ ചതിച്ച് മദ്രാസ് ഭരണകൂടം വലത് ഭാഗത്തെ പാറപൊട്ടിച്ച്  ജലനിരപ്പ് 152 അടിയാക്കി ഉയർത്തി; 116 വർഷം കഴിഞ്ഞ് ഡാമിന്റെ സുരക്ഷ ആശങ്ക ഉണർത്തുമ്പോൾ യാതൊരു മുൻകരുതലുമില്ലാതെ നിർമ്മാണഘട്ടത്തിലെ നിലയിലേക്ക് ഉയർത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത് ഇത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറി വരുന്ന സന്ദർഭത്തിലും ജനങ്ങളിൽ വീണ്ടും ഭീതിയുണർത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനായി തമിഴ്‌നാട് നടത്തുന്ന ശ്രമങ്ങൾ കേരളത്തിന് ഭീഷണി ആകുമെന്ന് ഉറപ്പ്. എന്നാൽ 1961 മുതൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഘട്ടംഘട്ടമായി കുറച്ചത് സുരക്ഷിതത്വം നിലനിർത്തിയെന്നത് തർക്കമില്ലാത്ത കാര്യമാണ്. 155 അടി വരെ ജലനിരപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് 136 അടി വരെ കുറയ്ക്കുകയാണ് ഇക്കാലയളവിൽ ചെയ്തത്. ഡാം നിർമ്മിച്ചത് 1895ലാണ്. എന്നിട്ടും 1960കളിൽ ജലനിരപ്പ് താഴ്‌ത്താൻ തീരുമാനമുണ്ടായത് ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അന്നേ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.

എന്നിരുന്നിട്ടും ഡാം നിർമ്മിച്ച് 123 വർഷങ്ങൾ കഴിഞ്ഞിട്ടും ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമം ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഓർക്കാതെയാണ്. ഡാമിന്റെ ആദ്യ നാളുകളിൽ ജലനിരപ്പ് 152 അടിയായിരുന്നെന്നു ഇത് പിന്നീട് 136 ആക്കുകയായിരുന്നുവെന്നുമുള്ള തമിഴ്‌നാടിന്റെ വാദം ശരിയല്ല. ഡാമിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ തമിഴ്‌നാടിന്റെ തീരുമാനത്തിൽ യുക്തി തീർത്തുമില്ല എന്നത് മനസിലാകും. അണക്കെട്ട് കമ്മിഷൻ ചെയ്തപ്പോൾ പൂർണജലനിരപ്പ് 144 അടിയായിരുന്നു. നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എൻജിനീയർ ജോൺ പെനിക്വിക്കിന്റെ സഹായിയായിരുന്ന എക്സിക്യുട്ടിവ് എൻജിനീയർ എ.ടി. മക്കൻസി എഴുതിയ ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

1908 ൽ അണക്കെട്ടിന്റെ വലതുഭാഗത്തുള്ള പാറ പൊട്ടിച്ച് 10 ഷട്ടറുകൾ ഉണ്ടാക്കി. തുടർന്ന് ജലനിരപ്പ് 152 അടിയാക്കി. ഇതിന് അന്ന് നാടു ഭരിച്ചിരുന്ന തിരുവിതാംകൂർ രാജാവിന്റെ അനുമതിയുണ്ടായിരുന്നില്ല. മദ്രാസ് പ്രസിഡന്റസി തോന്നുംപോലെ ചെയ്യുകയായിരുന്നു.ജലനിരപ്പ് 142 അടിയിൽ നിൽക്കുമ്പോൾ വൃഷ്ടിപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായാൽ അണക്കെട്ടിൽ 153.15 അടിവരെ വെള്ളം ഉയരുമെന്ന് പെനിക്വിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് പിന്നീട് പൂർണ ജലനിരപ്പ് 155 അടിയാക്കിയത്.1961ൽ നേര്യമംഗലത്തും മറ്റും ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായി. കാര്യങ്ങൾ വിലയിരുത്താൻ അന്ന് ജലക്കമ്മിഷൻ ഡയറക്ടറായിരുന്ന ഷൂറി മുല്ലപ്പെരിയാർ സന്ദർശിച്ചു.

ആ വർഷം ഫ്രാൻസിലെ ഒരു അണക്കെട്ടും ഇന്ത്യയിലെ തന്നെ കടക്വാസ്ല എന്ന അണക്കെട്ടും തകർന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൂറിയുടെ സന്ദർശനം.പിന്നീട് അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളവും തമിഴ്‌നാടും സംയുക്തപഠനം നടത്തി. ജലനിരപ്പ് 155 അടിയിൽനിന്ന് 152 അടിയാക്കി കുറച്ചു.1978ൽ കേന്ദ്ര ജലക്കമ്മിഷനംഗം എ.എൻ. ഹർക്കൗളി അണക്കെട്ട് സന്ദർശിച്ചു. അതിനുശേഷം ജലനിരപ്പ് 145 അടിയാക്കി കുറച്ചു.1979ൽ അന്നത്തെ ജലക്കമ്മിഷൻ ചെയർമാൻ കെ.സി. തോമസിന്റെ സന്ദർശനത്തിനു ശേഷമാണ് 136 അടിയാക്കിയത്. സുരക്ഷിതത്വം മുൻനിർത്തി മാത്രമായിരുന്നു ജലനിരപ്പ് കുറച്ചുകൊണ്ടുവന്നത്. ഇതിനിടെയാണ് മുന്നറിയിപ്പുമായി ഡൽഹി ഐ.ഐ.ടി റിപ്പോർട്ട് പുറത്ത് വരുന്നത്.

മുല്ലപ്പെരിയാർ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ അണക്കെട്ടിന് വലിയ ഭീഷണിയാകുമെന്ന് ഡൽഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോർട്ടിൽ വിവരിക്കുന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്. ജലനിരപ്പ് 136 അടിയിൽ നിൽക്കുമ്പോൾത്തന്നെ മഴക്കാലത്ത് മുല്ലപ്പെരിയാറിൽ പ്രളയസാധ്യതയുണ്ട്. (ഇതു കാണാതെയാണ് ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്‌നാട് ശ്രമിക്കുന്നത്.) അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുദിവസം കൊണ്ട് 65.43 സെ.മി.വരെ മഴപെയ്യാൻ സാധ്യതയുണ്ട്.

അങ്ങനെ മഴ പെയ്താൽ അണക്കെട്ടിലേക്കുള്ള പരമാവധി നീരൊഴുക്ക് സെക്കൻഡിൽ 2.91 ലക്ഷം ഘനയടി ആയിരിക്കും.ഈ സാഹചര്യത്തിൽ, ജലനിരപ്പ് 136 അടി ആയാലും എല്ലാ സ്പിൽവേയും തുറന്നുവച്ചാലും പരമാവധി ജലനിരപ്പ് 158.67 അടിയിലേക്ക് ഉയരും.യന്ത്രത്തകരാറോ മാനുഷികമായ പിഴവുകളോ കാരണം സ്പിൽവേയുടെ പത്തുശതമാനം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് രാജ്യത്തെ മാനദണ്ഡങ്ങൾ അനുശാസിക്കുന്നത്. അതുകൂടി പരിഗണിച്ചാൽ ജലനിരപ്പ് 160.22 അടിയായി ഉയരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP