Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പാ നദിയിൽ 10 അടി ജലനിരപ്പുയർന്നുവെന്ന് കലക്ടറേറ്റിലേക്ക് സന്ദേശം നൽകിയത് തിരുവല്ല തഹസിൽദാർ; കേട്ടപാതി കേൾക്കാത്ത പാതി ജാഗ്രതാ നിർദ്ദേശവുമായി സന്ദേശം പ്രചരിപ്പിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ; വ്യാജപ്രചാരണം കേട്ട് പരിഭ്രാന്തരായി ചെങ്ങന്നൂരിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങൾ; പമ്പയിൽ ഉയർന്നത് നാലടിയോളം വെള്ളം മാത്രം; മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴുന്നു

പമ്പാ നദിയിൽ 10 അടി ജലനിരപ്പുയർന്നുവെന്ന് കലക്ടറേറ്റിലേക്ക് സന്ദേശം നൽകിയത് തിരുവല്ല തഹസിൽദാർ; കേട്ടപാതി കേൾക്കാത്ത പാതി ജാഗ്രതാ നിർദ്ദേശവുമായി സന്ദേശം പ്രചരിപ്പിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ; വ്യാജപ്രചാരണം കേട്ട് പരിഭ്രാന്തരായി ചെങ്ങന്നൂരിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങൾ; പമ്പയിൽ ഉയർന്നത് നാലടിയോളം വെള്ളം മാത്രം; മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ 10 അടിയോളം ജലനിരപ്പുയർന്നുവെന്ന് പ്രചാരണം. കഷ്ടിച്ച് നാലടിയോളം മാത്രം വെള്ളം ഉയർന്നപ്പോൾ അത് 10 അടിയാക്കി ഔദ്യോഗിക വിശദീകരണം വന്നത് ജില്ലാ കലക്ടർ പിബി നൂഹിന്റെ പേരിലാണ്. വാർത്ത കാട്ടുതീ പോലെ പ്രചരിച്ചതോടെ ആശങ്കയിലായത് അപ്പർകുട്ടനാട്ടിലെയും ജനങ്ങൾ. മാറിത്താമസിക്കാൻ തയ്യാറെടുത്തു കൊള്ളുക എന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കൂടി പറഞ്ഞതോടെ പമ്പയുടെ തീരം ശരിക്കും ആശങ്കയിലായി. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നിർത്താതെ പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നുവെന്നത് വാസ്തവമാണ്. അതു പക്ഷേ, ശരവേഗത്തിലായിരുന്നില്ല, ക്രമാനുഗതമായിട്ടായിരുന്നുവെന്ന് മാത്രം. കലക്ടറുടെ 10 അടി വെള്ളപ്പൊക്ക പ്രഖ്യാപനം വന്നപ്പോൾ ഞെട്ടാതിരുന്നത് റാന്നിക്കാർ മാത്രമാണ്. കാരണം, പമ്പയിലെ ജലനിരപ്പ് ഉയരുന്നത് ആദ്യമറിയുന്നത് റാന്നിക്കാരാണ്. ഇന്ന് പുലർച്ചെ വരെ റാന്നിയിൽ ഉയർന്നത് കഷ്ടിച്ച് നാലടിയോളം വെള്ളമാണ്. നേരം വെളുത്തതോടെ മഴ ശമിച്ചു ജലനിരപ്പ് രണ്ടടിയോളം താഴുകയും ചെയ്തു. ഈ സമയത്താണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് കലക്ടറുടെ പ്രസ്താവന വന്നത്.

പ്രസ്താവനകൾ ഇങ്ങനെ:

ജാഗ്രതാ നിർദ്ദേശം

പമ്പ നദി, മണിമല, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ഇന്നലെ രാത്രി പമ്പാ നദിയിൽ 10 അടി ജലനിരപ്പ് ഉയർന്നു. ജില്ലയിൽ പരക്കെ ശക്തമായ മഴയാണ്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്(14) അവധി

കനത്തമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (14) ജില്ലാ കളക്ടർ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. പമ്പ നദി, മണിമല, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ഇന്നലെ രാത്രി പമ്പാ നദിയിൽ 10 അടി ജലനിരപ്പ് ഉയർന്നു. ജില്ലയിൽ പരക്കെ ശക്തമായ മഴയാണ്.

വ്യാജപ്രചാരണം ഔദ്യോഗികമായി തന്നെ വന്നതോടെ കാത്തിരുന്ന യഥാർഥ വ്യാജപ്രചാരണക്കാർ ഉയർന്നു. അവർ തങ്ങളുടേതായ രീതിൽ വ്യാജവാർത്തകൾ പടച്ചു വിടാൻ തുടങ്ങി. പമ്പ ഡാം, കക്കി ഡാം എന്നിവ തുറന്നു വിട്ടുവെന്നായിരുന്നു അത്. ഈ ഡാമുകളുടെ ഷട്ടർ ലെവലിൽപ്പോലും വെള്ളമെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. പക്ഷേ, വ്യാജപ്രചാരണം ശ്രദ്ധിച്ച ചെങ്ങന്നൂരിലെയും അപ്പർ കുട്ടനാട്ടിലെയും ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ, നിരവധി പ്രളയങ്ങൾ കണ്ടിട്ടുള്ള അപ്പർ കുട്ടനാട്ടിലെ പഴമക്കാർ മാത്രം ഇത് വ്യാജപ്രചാരണമാണെന്ന് തിരിച്ചറിഞ്ഞു. തിരുവല്ല തഹസിൽദാർ നൽകിയ സന്ദേശമാണ് കലക്ടർ മുൻപിൻ നോക്കാതെ നാട്ടുകാർക്ക് വച്ചു നീട്ടിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നടത്തിയത് തെറ്റായ പ്രചാരണമാണെന്ന് കലക്ടർക്ക് മനസിലായിട്ടും അത് തിരുത്താൻ ജില്ലാ ഭരണകൂടം തയാറായിട്ടില്ല. അതേസമയം, വ്യാജപ്രചാരണം കാട്ടുതീ പോലെ പടരുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP