Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

25 വർഷം മുമ്പ് ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷപെടാൻ പതിനേഴുകാരി പെൺകുട്ടി തന്റെ വാതിലിൽ വന്ന് മുട്ടി; നാളെ മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി; നടിമാരുടെ തുറന്നു പറച്ചിലിൽ പുറത്തു വരുന്നത് മലയാള സിനിമയിലെ കൊടിയ പീഡന കഥകൾ; കാസ്റ്റിങ് കൗച്ചിന് വഴങ്ങാത്തവരെ കെണിയിലാക്കലും കരിയർ നശിപ്പിക്കലും പതിവ്; ഡബ്ല്യുസിസി കച്ചമുറുക്കുമ്പോൾ മീ..ടൂ വെളിപ്പെടുത്തൽ ഭയന്ന് മലയാളം സിനിമാ ലോകത്തെ വമ്പന്മാർ

25 വർഷം മുമ്പ് ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷപെടാൻ പതിനേഴുകാരി പെൺകുട്ടി തന്റെ വാതിലിൽ വന്ന് മുട്ടി; നാളെ മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി; നടിമാരുടെ തുറന്നു പറച്ചിലിൽ പുറത്തു വരുന്നത് മലയാള സിനിമയിലെ കൊടിയ പീഡന കഥകൾ; കാസ്റ്റിങ് കൗച്ചിന് വഴങ്ങാത്തവരെ കെണിയിലാക്കലും കരിയർ നശിപ്പിക്കലും പതിവ്; ഡബ്ല്യുസിസി കച്ചമുറുക്കുമ്പോൾ മീ..ടൂ വെളിപ്പെടുത്തൽ ഭയന്ന് മലയാളം സിനിമാ ലോകത്തെ വമ്പന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഗോളതലത്തിൽ ഹോളിവുഡിൽ തുടങ്ങിയ മീ ടൂ.. വെളിപ്പെടുത്തൽ മലയാളം സിനിമാ ലോകത്തെയും പ്രകമ്പനം കൊള്ളിക്കുകയാണ്. മുകേഷിനെതിരെ പുറത്തുവന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ന് ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത്. മലയാള സിനിമാ ലോകം എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്ന് രേവതിയുടെ വാക്കുകളും. 25
വർഷം മുമ്പ് ലൈംഗിക പീഡനത്തിൽ നിന്നും രക്ഷനേടുന്നതിനായി പതിനേഴുകാരിയായ പെൺകുട്ടി തന്റെ വാതിലിൽ വന്ന് മുട്ടിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ഡബ്ല്യസിസി വാർത്താസമ്മേളനത്തിന് ഇടെയായിരുന്നു രേവതിയുടെ തുറന്ന് പറച്ചിൽ നാളെ മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരരുതെന്നും രേവതി പറഞ്ഞു. രേവതിയുടെ വെളിപ്പെടുത്തൽ ശരിക്കം ഞെട്ടിക്കുന്നതാണ്. പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരം വളരേയേറെ ഗൗരവം അർഹിക്കുന്നതാണ്. മലയാള സിനിമാ ലോകത്ത് കൗസ്റ്റിങ് കൗച്ചും പെൺകുട്ടികളെ അവസരം നൽകാമെന്ന് പറഞ്ഞ് ദുരുപയോഗിക്കുന്നതുമായി നിരവധി സംഭവങ്ങൾ ഉണ്ടെന്ന സൂചനയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ പുറത്തുവരുന്നത്. ഈ വെളിപ്പെടുത്തലുകൾ മലയാളം സിനിമാ ലോകത്തെ ചില വമ്പന്മാർക്കെതിരെ ആകുമെന്നുമുള്ള സൂചനകളാണ് നടിമാർ നൽകിയത്.

അമ്മ'യിലെ പുഴുക്കുത്തുകൾ തുറന്നുകാട്ടുമെന്നാണ് ഡബ്‌ള്യുസിസി ഭാരവാഹികൾ തുറന്നു പറഞ്ഞത്. അമ്മയിൽ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളിൽ പങ്കെടുക്കും, ആരും ഓടിയൊളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡകരെ സംരക്ഷിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്നുമാണ് നടിമാർ പറയുന്നത്. മീ ടൂ വെളിപ്പെടുത്തലിൽ പുറത്തുവന്നത് പഴയകാല പീഡനങ്ങളാണ്. മുകേഷിനെതിരെ അടക്കം ഉയർന്നത് ഇത്തരത്തിലുള്ള ആരോപണങ്ങളായിരുന്നു. ഇതിലും ഗുരുതരമായ ആരോപണങ്ങൾ മലയാളം സിനിമാ ലോകത്തു നിന്നും ഉയരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

തങ്ങൾക്ക് വഴങ്ങാത്തവരെ കീഴ്‌പ്പെടുത്താനുള്ള പ്രലോഭനങ്ങളും സിനിമയിൽ ഏറെയുണ്ടെന്ന സൂചനയാണ് ഡബ്ല്യുസിസി അംഗങ്ങൾ നൽകുന്നത്. അത്തരം പ്രലോഭനങ്ങൾക്ക് വഴങ്ങാത്തവരെ കെണിയിലാക്കാനും കരിയർ നശിപ്പിക്കാനും ശ്രമങ്ങളുണ്ടാകും. താരസംഘടനക്ക് ഉള്ളിൽ നിന്നുകൊണ്ട് പൊരുതാനാണ് രേവതിയുടെയും കൂട്ടരുടെയും ശ്രമം. അമ്മയുടെ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലായെന്ന് ഞങ്ങൾ പറയില്ലെന്ന് നടി പാർവതി വ്യക്തമാക്കിയത് ഈ വിഷയത്തിൽ മോഹൻലാൽ അടക്കമുള്ളവരെ സമ്മർദ്ദത്തിലുമാക്കും.

മെമ്പറായിരിക്കും വരെ പങ്കെടുക്കുമെന്നും ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി യോഗത്തിൽ ഇനി പങ്കെടുക്കില്ല എന്ന് ആരും കരുതേണ്ടെന്നും ഡബ്ല്യ.സി.സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നടി പാർവതി പറഞ്ഞു''അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനർഥം ഇനിയൊരിക്കലും യോഗങ്ങളിൽ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയേണ്ടതുണ്ട് അതിനായി യോഗത്തിൽ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ല''.പാർവതി വ്യക്തമാക്കി.

അമ്മയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അവിടെ നടക്കുന്ന തീരുമാനങ്ങൾ നാടകം മാത്രമാണെന്നും ഡബ്ല്യ.സി.സി. അംഗങ്ങൾ പ്രതികരിച്ചു. ഇ.സി.അംഗങ്ങൾ മാത്രമാണ് തീരുമാനമെടുക്കുന്നത്. ചിലർ ഞങ്ങളുടെ കൂടെയാണെന്ന വ്യാജേന ചതിക്കുകയായിരുന്നെന്നും നടിമാർ പ്രതികരിച്ചു. മീ ടുവിൽ രാജ്യമാകെ വെളിപ്പെടുത്തലുണ്ടാകുന്ന സാഹചര്യത്തിൽ ബോളിവുഡ് നടന്മാരായ അമീർഖാൻ അക്ഷയ് കുമാർ, ഉൾപ്പെടെയുള്ള പ്രമുഖ നടന്മാരെല്ലാം ഇരയായ പെൺകുട്ടിക്കൊപ്പം നിൽക്കുകയാണ്. എന്നാൽ ഇവിടെ സംഘടനയുടെ തലപ്പത്തുള്ളവർ പോലും കുറ്റാരോപിതനായ നടനെവച്ച് സിനിമ ചെയ്യാനാണ് തിരക്ക് കൂട്ടുന്നത്. നാട്് മുഴുവൻ ഇരയായ പെണ്കുട്ടിക്ക് ഒപ്പം നിൽക്കുമ്പോഴും അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ നമുക്ക് നോക്കാമെന്നായിരുന്നു മറുപടി. ചലച്ചിത്രരംഗത്തെ ഈ പ്രവണതക്കെല്ലാം മാറ്റം വരണം. മാറ്റം വരുത്തണമെങ്കില് ഈ സംഘടനയിൽ തുടർന്നേ പറ്റു. സംവാദത്തിന്റെ ആവശ്യമുള്ളതുകൊണ്ടാണ് ഈ സംഘടനയിൽ തുടരുന്നത്. സംഘടനയിൽ നേതൃമാറ്റമല്ല ഞങ്ങളുടെ ആവശ്യം. ധൈര്യത്തോടെ ജോലിക്ക് പോകാൻ പറ്റുന്ന സാഹചര്യമാണെന്നും പാർവതി പറഞ്ഞു.

അമ്മ എന്ന സംഘടനയിലെ അംഗങ്ങളെല്ലാം സെലിബ്രേറ്റികളാണ്. അവർ പറയുന്നത്, ആഹാരം കഴിക്കുന്നത് ചിന്തിക്കുന്നത് പോലും നമ്മുടെ സമൂഹത്തിൽ വാർത്തായണ്.അപ്പോൾ ആ ഉത്തരവാദിത്തം കാട്ടാൻ അവർ തയ്യാറാകണം. ഇത് ഞങ്ങൾ ഒരാളെ കുറിച്ചല്ല പറയുന്നത്. നാളെ മറ്റൊരാൾക്കും ഈ ഗതി വരരുതെന്ന് രേവതി പറഞ്ഞു. സിനിമ എന്ന് പറയുന്നത് മനോഹരമായ വ്യവസായമാണ്. അവിടെ ജോലി ചെയ്യാനെത്തുന്ന പതിനേഴ് വയസ്സുള്ള പെൺകുട്ടികൾ സുരക്ഷിതരായിരിക്കണം. ഞങ്ങളുടെ മക്കൾ ഉൾപ്പെടെയുള്ളഴവർ ഈ രംഗത്ത് തുടരുകയാണ്. അമ്മ പ്രസിഡന്റ് വിളിച്ച യോഗത്തിന് പോയത് അവരെ വിശ്വാസമുള്ളതുകൊണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP