1 usd = 71.57 inr 1 gbp = 93.08 inr 1 eur = 77.33 inr 1 aed = 19.49 inr 1 sar = 19.08 inr 1 kwd = 234.33 inr

Feb / 2020
19
Wednesday

ആദ്യം ഉപയോഗിച്ചത് പ്രവാചകൻ; ഇറാനിയൻ വിപ്ലവം മുതൽ മുല്ലപ്പൂ വിപ്ലവം വരെ ഈ രണ്ടു വാക്കുകളിൽ ആവേശഭരിതമായി; ഭീകരർ ഏറ്റെടുത്തത് സെപ്റ്റംബർ 11 ആക്രമണ സമയത്ത്: ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അള്ളാഹു അക്‌ബർ വിളി എങ്ങനെയാണ് ഭീകരതയുടെ പ്രതീകമായി പാശ്ചാത്യ ലോകം കാണുന്നത്?

August 20, 2016 | 03:01 PM IST | Permalinkആദ്യം ഉപയോഗിച്ചത് പ്രവാചകൻ; ഇറാനിയൻ വിപ്ലവം മുതൽ മുല്ലപ്പൂ വിപ്ലവം വരെ ഈ രണ്ടു വാക്കുകളിൽ ആവേശഭരിതമായി; ഭീകരർ ഏറ്റെടുത്തത് സെപ്റ്റംബർ 11 ആക്രമണ സമയത്ത്: ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അള്ളാഹു അക്‌ബർ വിളി എങ്ങനെയാണ് ഭീകരതയുടെ പ്രതീകമായി പാശ്ചാത്യ ലോകം കാണുന്നത്?

മറുനാടൻ ഡെസ്‌ക്‌

ല്ലാഹു അക്‌ബർ എന്നു കേട്ടാൾ പാശ്ചാത്യ ലോകത്തെ ജനങ്ങൾക്കും ആദ്യം ചിന്ത വരുന്നത് അതൊരു ഭീകരതയുടെ പ്രതീകമാണെന്നാണ്. യൂറോപ്പിലെ ഏതെങ്കിലും തെരുവിൽ നിന്നുകൊണ്ടു ഒരു ഏഷ്യൻ വംശജൻ അല്ലാഹു അക്‌ബർ എന്നു വിളിച്ചാൽ ഭയപ്പെട്ടു ഓടുന്നവരാണ് വെള്ളക്കാരിൽ പലരുമെന്നു ഒട്ടേറെ പരീക്ഷണ വീഡിയോകൾ തെളിയിച്ചിട്ടുണ്ട്.

ഭീകരർ കൊലയ്ക്കും, കൊള്ളിവെയ്‌പ്പിനും ഒക്കെ മുമ്പ് ഈ വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അല്ലാഹു അക്‌ബർ പേടിപ്പിക്കപ്പെടുന്ന പദമായി മാറിയത്. ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അല്ലാഹു അക്‌ബർ വഴി എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെയാണ് പരിവർത്തനം ചെയ്യപ്പെട്ടതെന്നും നോക്കാം.

അള്ളാഹു അക്‌ബർ എന്ന വാക്യത്തിന്റെ അർത്ഥമെന്ത്?

'അള്ളാഹു മഹാനാകുന്നു' എന്ന് വാക്യാർത്ഥം പറയാവുന്ന അറബിക് വാക്യമാണ് അള്ളാഹു അക്‌ബർ. ദൈവം മഹാനാണ് എന്നും അർത്ഥം പറയാം. മുസ്ലിങ്ങളും അറബി സംസാരിക്കുന്ന ഓർത്തഡോക്‌സ് ക്രിസ്ത്യാനികളും ഈ വാക്കുകൾ വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു. ഏതു മനോവികാരത്തിന്റെ ഭാഗമായാലും അവസ്ഥയുടെ ഭാഗമായാലും, മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം മതപരമായി ഈ പ്രയോഗം യഥാർത്ഥമോ ഭാവനാത്മകമോ ആയ സത്തയെക്കാളുമുപരിയായി ദൈവം എല്ലാത്തിലും മഹത്തരമാണെന്ന് വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ ഇസ്ലാമിൽ സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് അള്ളാഹു അക്‌ബർ. അപ്രകാരം മക്കയിലെ കഅബയെ നോക്കിനിന്നുള്ള ആചാരങ്ങളിൽ ഉച്ചരിക്കപ്പെടുന്ന വാക്കുകളായും ഇത് മാറുന്നു.

പള്ളിമിനാരങ്ങളിൽ നിന്ന് ഉയരുന്ന പ്രാർത്ഥനാ ധ്വനിയായി അള്ളാഹു അക്‌ബർ വിളി ഉയരുമ്പോൾ മുസ്ലിംലോകമാകെ ഈ വാക്കുകളിൽ പ്രാർത്ഥനാ നിർഭരമാകുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പ്രാസംഗികന്റെ വാക്കുകളെ അഭിനന്ദിക്കാനും സദസ്യർ അള്ളാഹു അക്‌ബർ വിളി മുഴക്കുന്നു.

എപ്പോഴെല്ലാമാണ് അള്ളാഹു അക്‌ബർ വാക്യം ഉപയോഗിക്കപ്പെടുന്നത്?

ദൈവത്തിന്റെ വിശാലതയും ശക്തിയും സ്വന്തം മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് ദിനേന ഈ വാക്കുകൾ മുസ്‌ളീം വിശ്വാസികൾ ഉരുവിടുന്നു. ലോകമെമ്പാടുമുള്ള 1.6 ബില്യൺ ഇസ്‌ളാം വിശ്വാസികൾ അനുയോജ്യമായ ഓരോ സന്ദർഭത്തിലും ഉച്ചരിക്കുന്ന ഈ വാക്കുകൾക്ക് വലിയ അർത്ഥവ്യാപ്തിയാണ് കൽപിക്കപ്പെടുന്നത്. എന്തെങ്കിലും വിഷമമുണ്ടാകുമ്പോൾ, പെട്ടെന്നുണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുമ്പോൾ, മരണവും ജനനവും സംഭവിക്കുമ്പോൾ, ഈദ് പോലുള്ള ഇസ്ലാമിക് ആഘോഷങ്ങൾ നടക്കുമ്പോൾ എന്നിങ്ങനെ നിരവധി സന്ദർഭങ്ങളിൽ അള്ളാഹുവിനെ പ്രകീർത്തിച്ച് ഈ വാക്കുകൾ ഉച്ചരിക്കപ്പെടുന്നു.അറബ് ഫുട്ബോൾ കമന്റേറ്റർമാർ കളിയുടെ ആവേശം ഉച്ചസ്ഥായിയിലെത്തുമ്പോൾ അത്ഭുതകരമായ മുന്നേറ്റങ്ങളെ ധ്വനിപ്പിക്കാനും അള്ളാഹു അക്‌ബർ വിളി മുഴക്കുന്നു. 

2015ൽ ബംഗ്ലാദേശിൽ സവർ ബിൽഡിങ് തകർന്നുവീണതിനെ തുടർന്ന് അടിയിൽ അകപ്പെട്ടുപോയ രേഷ്മാബീഗമെന്ന പതിനേഴുകാരിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന 17 ദിവസങ്ങൾക്കുശേഷമാണ് മോചിപ്പിച്ചത്. ഇവരെ കണ്ടെത്തി പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകരും കണ്ടുനിന്നവരുമെല്ലാം ആ അത്ഭുതത്തെ വാഴ്‌ത്തിയത് അള്ളാഹു അക്‌ബർ വിളികളോടെയായിരുന്നു. ഇറാഖിന്റെ പതാകയിൽ മധ്യത്തിൽ ആലേഖനം ചെയ്ത നിലയിൽ ഈ വാക്കുകൾ കാണാം. ഇറാന്റെ പതാകയിൽ വെളുത്ത അക്ഷരത്തിൽ 11 തവണയാണ് ഈ പ്രയോഗം. അഫ്ഗാൻ പതാകയിലും അപ്രകാരം തന്നെ.

എന്തുകൊണ്ട് ഈ പ്രയോഗം ഭീകരർ ഉപയോഗിക്കുന്നു?

സമാധാനത്തിന്റെ കാഹളമെന്ന് പറയാവുന്ന ഈ ആത്മീയ പ്രയോഗത്തെ എന്തുകൊണ്ടാണ് ഭീകരർ ഉപയോഗിക്കുന്നത്. ഒരു ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് അവസാനത്തെ കാഹളമെന്ന നിലയിൽ ഇത് ഭീകരർ പ്രയോഗിക്കുന്നു.

അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11ന്റെ ഭീകരാക്രമണത്തിൽ വിമാന ഹൈജാക്കിങ് സംഘത്തലവനായിരുന്ന മൊഹമ്മദ് അത്തയുടെ ലഗേജിൽ കണ്ടെത്തിയ നാലുപേജ് കുറിപ്പുകളിൽ ആക്രമണത്തിന്റെ ആഹ്വാനവുമായി ബന്ധപ്പെട്ട് ഈ വാക്കുകൾ ഉപയോഗിച്ചിരുന്നു. 'അള്ളാഹു അക്‌ബർ എന്ന് ഉറക്കെ വിളിക്കൂ. കാരണം അതിലൂടെ അവിശ്വാസികളുടെ ഹൃദയങ്ങളിൽ ഭയം നിറയ്ക്കാൻ കഴിയും' - ഇതായിരുന്നു കുറിപ്പിലെ ആഹ്വാനം.

ലണ്ടനിൽ ബ്രിട്ടീഷ് സൈനികനായ ഡ്രമ്മർ ലീ റിഗ്‌ബിയെ 2013ൽ കൊലചെയ്ത കുറ്റത്തിന് പിടിയിലായ മൈക്കേൽ അദിബോലാജോവും അദിബോവെയ്‌ലും അവരുടെ ശിക്ഷ പ്രഖ്യാപന വേളയിൽ അള്ളാഹു അക്‌ബർ എന്നു വിളിച്ചതായും പാരിസിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവർ പലരും ഈ വിളി മുഴക്കിയിരുന്നതായും നിരവധി റിപ്പോർട്ടുകളുണ്ട്. ജൂൺ 12ന് ഓർലാൻഡോയിൽ വെടിവയ്പു നടത്തിയ ഭീകരൻ ഇടയ്ക്കിടെ ഈ വാക്കുകൾ ഉപയോഗിച്ചിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് വധശിക്ഷ നടപ്പാക്കിയ ഒരു വീഡിയോയിൽ നാലുവയസ്സുകാരനായ ഒരു കൊച്ചു ബാലൻ വായുവിൽ മുഷ്ടിചുരുട്ടിയിടിച്ച് അള്ളാഹു അക്‌ബർ വിളി മുഴക്കിയിരുന്നു. ഇത്തരത്തിൽ ഭീകരതയുമായി ബന്ധപ്പെട്ട് ഈ വാക്കുകൾ ഉയർന്നുകേൾക്കുന്നത് വ്യാപകമായിരിക്കുകയാണ്.

മാഞ്ചസ്റ്ററിൽ നടന്ന ഭീകരവിരുദ്ധ അഭ്യാസവുമായി ബന്ധപ്പെട്ട് ഒരു നടൻ ഈ വാക്കുകൾ ഉദ്ധരിച്ചത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിൽ മാഞ്ചസ്റ്റർ പൊലീസിന് പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വ്യാജ ചാവേറിനെ സൃഷ്ടിച്ചായിരുന്നു ഭീകരതയ്‌ക്കെതിരെ സന്ദേശം നൽകാനും ജനങ്ങളെ ജാഗരൂകരാക്കാനും പൊലീസ് ഇത്തരമൊരു പ്രകടനം നടത്തിയത്. അത് പക്ഷേ, ജനങ്ങളെ ഭയപ്പെടുത്തുന്ന തലത്തിലേക്ക് മാറുകയായിരുന്നു.

അള്ളാഹു അക്‌ബർ പ്രയോഗം സിനിമയിലും സംഗീതത്തിലും

ഡിജെ ഇൻഅപ്രോപ്രിയേറ്റിന്റേതായി പുറത്തിറങ്ങിയ 'അള്ളാഹു അക്‌ബർ' എന്ന ഗാനം 2015ൽ സ്‌പോട്ടിഫൈയുടെ വൈറൽ ചാർട്ടിൽ നമ്പർ വൺ ആയി മാറി. ആക്ഷേപഹാസ്യപരമായ ഈ ഡാൻസ് ട്രാക്ക് പാരിസ് ആക്രമണത്തിൽ അള്ളാഹു അക്‌ബർ എന്ന വാക്ക് പ്രയോഗിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളം ഓൺലൈൻ സ്ട്രീമിങ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് നിലകൊണ്ടു. ആക്ഷേപഹാസ്യപരമായിരുന്ന പാട്ട് കൗതുകത്തിനും വിശ്വാസത്തിനുമെല്ലാം വഴിമാറിയിരുന്ന സാഹചര്യമായിരുന്നു ഇത്.

മൊയ്തു പടിയത്തിന്റെ നോവലിനെ ആസ്പദമാക്കി കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഉമ്മയെന്ന 1960ലെ സിനിമയിലും പാക്കിസ്ഥാനി ഉർദു റൊമാന്റിക് മൂവി 'മിഷൻ അള്ളാഹു അക്‌ബർ' എന്ന സിനിമയുടെ പേരിൽത്തന്നെയും അള്ളാഹു അക്‌ബർ എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

അള്ളാഹു അക്‌ബർ എന്ന പ്രയോഗം വന്നത് എവിടെനിന്ന്?

ബാദിർ യുദ്ധവേളയിൽ പ്രവാചകൻ മുഹമ്മദ് ആണ് ആദ്യമായി ഈ വാക്കുകൾ ഉപയോഗിച്ചതെന്നാണ് വിശ്വാസം. ദൈവം ശത്രുവിനേക്കാൾ മഹാനാണ് എന്ന അർത്ഥത്തിലായിരുന്നു പ്രയോഗം. ഇറാനിലെ വിപഌവ വേളയിൽ 1979ൽ പ്രക്ഷോഭകർ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കയറി പ്രതിഷേധ സൂചകമായി അള്ളാഹു അക്‌ബർ എന്ന് ആർത്തുവിളിച്ചിരുന്നു.

അറബ് വസന്തമെന്ന അറേബ്യൻ രാജ്യങ്ങളിലെ പ്രതിഷേധങ്ങളിലും ഈ വാക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. 1956ലെ സോയൂസ് കനാൽ യുദ്ധവേളയിൽ ഈജിപ്ഷ്യൻ ആർമിയുടെ മാർച്ചിങ് സോംഗിൽ ഈ വാക്കുകൾ കടന്നുവന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരായ നീക്കങ്ങളിൽ ഈജിപ്റ്റിലും സിറിയയിലും ഈ ഗാനം പ്രശസ്തവുമായി. 1977 മുതൽ 2011വരെ ലിബിയൻ അറബ് റിപ്പബ്‌ളിക്കിന്റെ ദേശീയ ഗാനമായിരുന്നു അള്ളാഹു അക്‌ബർ. അറബ് ലോകത്തെ ഒരുമിപ്പിക്കുന്നതിന് ഈ ഗാനം സഹായിക്കുമെന്ന മുഅമ്മർ ഗദ്ദാഫിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

അവലംബം: ദി ടെലിഗ്രാഫ്

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പാതി കുടിച്ച പാൽകുപ്പിയും അവന്റെ ഓമനകളായ കളിപ്പാട്ടങ്ങളും സദാ തലയിൽ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും കണ്ട് കണ്ണീർ വാർക്കുന്ന ബന്ധുക്കളെ തേടി ഒടുവിൽ ആ വാർത്ത എത്തി: വിയാന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; അമ്മ ശരണ്യ കുഞ്ഞിനെ വകവരുത്തിയത് കാമുകനൊപ്പം ജീവിക്കാൻ; കുരുന്നിനെ ഉറ്റവർ തന്നെ ഇല്ലാതാക്കിയെന്ന് വ്യക്തമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; കണ്ണൂരിൽ ഒന്നര വയസുകാരന്റെ ജീവനെടുത്തത് പ്രവീൺ-ശരണ്യ ദമ്പതികളുടെ ദാമ്പത്യത്തിലെ താളപ്പിഴകൾ
അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി
കരുണ സംഗീത നിശ വൻനഷ്ടത്തിലായിരുന്നുവെന്ന് ആഷിഖ് അബുവും കൂട്ടരും വാദിച്ചോട്ടെ! വിശ്വസിക്കാൻ ആളെ കിട്ടുമോ? സ്‌റ്റേഡിയത്തിൽ സീറ്റൊന്നും കാലിയായി കിടന്നിട്ടില്ല; 5000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് അനുസരിച്ച് വൻതുക തന്നെ കിട്ടിക്കാണണം; കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്എഎസ്.നവാസ് തുറന്നടിച്ചതോടെ വെട്ടിലാകുന്നത് സംഘാടകർ; സ്‌റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്നും നവാസ് മറുനാടനോട്
'ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല; കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികൾ; അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്; പ്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമ്മേളനമാണ് നടന്നത്; ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനം; ഞാൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല': ലോക കേരള സഭാ വിവാദത്തിൽ പ്രതികരിച്ച് എം എ യുസഫലി
വൻ ഗതാഗതകുരുക്കിനിടെ 'ജെന്ന' പാഞ്ഞുവന്നത് തെറ്റായ ദിശയിലൂടെ; മരണപ്പാച്ചിൽ കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ; ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞൊതുക്കി കണ്ടക്ടറും ഡ്രൈവറും; വിശദീകരണം ചോദിച്ചപ്പോൾ ബ...ബ..ബ്ബ..വച്ച ഡ്രൈവറുടെ ലൈസൻസ് പോയി; കൊച്ചിയിൽ യാത്രക്കാരുടെ സുരക്ഷ നോക്കാതെ പാഞ്ഞ ആറ് ബസുകൾ പിടികൂടി കളക്ടറും
എൻഎംസി ഹെൽത്തിന്റെ ഡയറക്റ്റർ, ജോയിന്റ് നോൺ എക്‌സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചു ബി ആർ ഷെട്ടി; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ സംരംഭകനു വിനയായത് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന ആരോപണം; യുഎഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ തലവൻ പടിയിറങ്ങുന്നത് മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങൾക്ക് പിന്നാലെ; ഓഹരി വിപണിയിലും ഇടിവു നേരിട്ടതോടെ നിക്ഷേപകരും ആശുപത്രികളിൽ ജോലി ചെയ്യുന്നവരും ആശങ്കയിൽ
'കൂട്ടക്കൊല നടത്തിയത് ഹിന്ദു തീവ്രാദിയാണെന്ന് തോന്നിപ്പിക്കാനായി അജ്മൽ കസബിന്റെ കണങ്കൈയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ടായിരുന്നു; ജിഹാദിനായിരുന്നില്ല കൊള്ളയടിച്ച് സമ്പന്നനാവാനാണ് ഇയാൾ ലഷ്‌ക്കറിൽ ചേർന്നത്; അവർ അയാളെ ബ്രെയിൻവാഷ് ചെയ്ത് ചാവേറാക്കി; ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നമസ്‌ക്കരിക്കാൻ പോലും സ്വാതന്ത്ര്യമില്ലെന്നാണ് കസബിനെ അവർ പഠിപ്പിച്ചത്'; മുംബൈ ഭീകരാക്രമണത്തിന്റെ ഉള്ളറകളിലൂടെ മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണറുടെ പുസ്തകം
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു