Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റെയിൽവെ ട്രാക്കിൽ കളിപ്പാട്ടങ്ങളും കല്ലുകളുംവെച്ച് പരീക്ഷണം; വീഡിയോകൾ ഷൂട്ട് ചെയ്ത് യുട്യൂബ് വഴി പ്രചരിപ്പിക്കുന്നു; ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുടെ 'ക്രാക്ക് ഫ്രണ്ട്‌സിന്' പിന്നിലാരെന്ന് ഉത്തരമില്ലാതെ റെയിൽവേ അധികൃതർ; പാളങ്ങളിൽ തീക്കളി നടത്തുന്നവരെ ആര് പിടികൂടും?

റെയിൽവെ ട്രാക്കിൽ കളിപ്പാട്ടങ്ങളും കല്ലുകളുംവെച്ച് പരീക്ഷണം; വീഡിയോകൾ ഷൂട്ട് ചെയ്ത് യുട്യൂബ് വഴി പ്രചരിപ്പിക്കുന്നു; ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുടെ 'ക്രാക്ക് ഫ്രണ്ട്‌സിന്' പിന്നിലാരെന്ന് ഉത്തരമില്ലാതെ റെയിൽവേ അധികൃതർ; പാളങ്ങളിൽ തീക്കളി നടത്തുന്നവരെ ആര് പിടികൂടും?

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ട്രെയിനുകൾ ട്രാക്ക് മാറ്റുന്ന സമയമാണെങ്കിൽ ഒരു ചെറിയ കൽചീള്‌പോലും അപകടങ്ങൾക്ക് കാരണമാകുമെന്ന് ഏവർക്കുമറിയുന്നതാണ്. ഇതുകൂടാതെ അനധികൃതമായി റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതോ, എന്തിന് തൊടുന്നതോ പോലും കടുത്ത നിയമലംഘനവും ശിക്ഷാർഹവുമാണ്. ഇത്തരം നിയമവും അപകടസാധ്യതകളും നിലനിൽക്കുമ്പോളാണ് ഒരുകൂട്ടം ചെറുപ്പക്കാർ പരീക്ഷണങ്ങളെന്ന പേരിൽ റെയിൽവെട്രാക്കിൽ കളിപ്പാട്ടങ്ങൾ, തണ്ണിമത്തൻ, കോഴിമുട്ട തുടങ്ങിയ വസ്തുക്കൾവെച്ച് ട്രെയിൻവരുമ്പോൾ അതുപൊട്ടിത്തെറിക്കുന്ന വീഡിയോകൾ ഷൂട്ട് ചെയ്ത് യുട്യൂബ് വഴി പ്രചരിപ്പിക്കുന്നത്.

ക്രാക്ക്ഫ്രണ്ട്‌സ് എന്ന യുട്യൂബ് ചാനൽവഴിയാണ് ഏറ്റവും അപകടകരവും കടുത്ത നിയമലംഘനവുമായ ഇത്തരം വീഡിയോകൾ ഇവർ പ്രചരിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഓരോവീഡിയോകൾക്കും പതിനായിരക്കണക്കിന് കാഴ്ചക്കാരുമാണ് ഈ ചാനലിനുള്ളത്. ഏറ്റവും അപകടകരമെന്നത് ഇവർകാണിക്കുന്ന വീഡിയോകൾ കണ്ട് മറ്റുള്ളവരും ഇതുചെയ്യാൻ അനുകരിക്കുന്നതാണ്. ഓരോ ീഡിയോകൾക്ക് മുമ്പും ഇതാരും അനുകരിക്കരുതെന്ന് ഇവർ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും നിരവധിയാളുകളാണ് അപകടകരമായ ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നത്.

റെയിൽവെ ട്രാക്കിൽ വിവിധ വസ്തുക്കൾവെച്ച് ട്രെയിൻ വരുന്ന സമയത്ത് ഇവ പൊട്ടിത്തെറിക്കുന്ന വീഡിയോകളാണ് ഇതിൽ അപ്ലോഡ്് ചയ്തിരിക്കുന്നതിൽ ഭൂരിഭാഗവും. പരീക്ഷണമെന്ന പേരിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും ട്രാക്കിൽവെച്ച് ഇത്തരം പരീക്ഷണങ്ങൾ നടത്താൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. മാത്രവുമല്ല റെയിൽവെ ട്രാക്കിൽ ഇത്തരത്തിൽ ഏതെങ്കിലും വസ്തുക്കൾ വെക്കുന്നത് ശിക്ഷാർഹവുമാണ്. ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ ആരുടെയും മുഖംകാണിക്കുന്നുമില്ല. ഡൽഹിയിൽ നിന്നാണ് ഇതുചെയ്യുന്നതെന്ന് വീഡിയോകളിൽ പറയുകയുകയും ചെയ്യുന്നുണ്ട്.

കോഴിക്കോട് റെയിൽവെ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കേരളത്തിൽ എവിടെയങ്കിലും ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഉത്തരേന്ത്യയിലെ ഏതെങ്കിലും ജനവാസമില്ലാത്തതും ആരും ശ്രദ്ധിക്കാത്തതുമായ മേഖലകളിലെ റെയിൽവെ ട്രാക്കുകളിൽ വച്ചായിരിക്കാം ഇത്തരം വീഡിയോകൾ ഷൂട്ട്‌ചെയ്യുന്നതെന്നും റെയിൽവെ പൊലീസ് അധികൃതർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാട്‌സ് ആപ്പ് വഴി ഈ യുട്യൂബ് ചാനലിലെ ഇത്തരം അപകടകരമായ വീഡിയോകളുടെ ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികളടക്കം ഇതു അനുകരിക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും പൊലീസ് അധികാരികളും. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കണമെന്നും ഈ ചാനലിന്റെ പിറകിലുള്ളവരെ കണ്ടത്തി ഇതുനിർത്തലാക്കാനുള്ള നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകളാണ് റെയിൽവെയിൽ പരാതി പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP