Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ജു വാര്യരെ രക്ഷിച്ചതാര്? കേന്ദ്രമന്ത്രി വി മുരളീധരനോ? കേരളത്തിന്റെ ഡൽഹി മന്ത്രി സമ്പത്തോ? അതോ മുൻ ഭർത്താവ് ദിലീപോ? ഹിമാചലിൽ കുടുങ്ങിയ നടി സുരക്ഷിതയാണെന്ന വാർത്ത പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് മൂന്ന് അവകാശവാദങ്ങൾ; കേന്ദ്രസർക്കാർ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാൻ വേണ്ടി എ സമ്പത്ത് മുരളീധരനും തമ്മിലടിക്കുന്നത് പതിവുകാഴ്‌ച്ച; ബിജെപി കണ്ണുവെക്കുന്ന കേരളത്തിൽ മുരളീധരന്റെ ഇമേജ് ഉയരാതിരിക്കാൻ ആസൂത്രിത പ്രചരണവുമായി സിപിഎമ്മും

മഞ്ജു വാര്യരെ രക്ഷിച്ചതാര്? കേന്ദ്രമന്ത്രി വി മുരളീധരനോ? കേരളത്തിന്റെ ഡൽഹി മന്ത്രി സമ്പത്തോ? അതോ മുൻ ഭർത്താവ് ദിലീപോ? ഹിമാചലിൽ കുടുങ്ങിയ നടി സുരക്ഷിതയാണെന്ന വാർത്ത പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് മൂന്ന് അവകാശവാദങ്ങൾ; കേന്ദ്രസർക്കാർ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാൻ വേണ്ടി എ സമ്പത്ത് മുരളീധരനും തമ്മിലടിക്കുന്നത് പതിവുകാഴ്‌ച്ച; ബിജെപി കണ്ണുവെക്കുന്ന കേരളത്തിൽ മുരളീധരന്റെ ഇമേജ് ഉയരാതിരിക്കാൻ ആസൂത്രിത പ്രചരണവുമായി സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും ഇന്ന് നാട്ടിലേക്ക് തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉൾപ്പെടുന്ന സംഘം ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്‌ച്ചയായി ഇവർ ഹിമാചലിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവർ മഴയെ തുടർന്നാണ് ഇവർക്ക് ഇവിടെ കുടുങ്ങിയത്.

സനൽകുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോർട്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുനന്ു സംഘം. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോൺ, വൈദ്യുതി, ഇന്റർനെറ്റ് ബന്ധവും തകരാറിലായതും ആശങ്കയിലാക്കി. സംഭവത്തെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ സാറ്റലൈറ്റ് ഫോൺ വഴി മഞ്ജു സഹോദരൻ മധു വാര്യരെ ബന്ധപ്പെട്ടു. പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഉണ്ടായി.

മധുവാര്യർ സഹോദരിയുടെ കാര്യം അറിയിച്ചത് അനുസരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരനാണ് ഈ വിഷയത്തിൽ ഇടപെട്ടത്. അദ്ദേഹം ഹിമാചൽ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി, ഭക്ഷണവും എത്തിച്ചു. ഇതിനിടെ ഈ സംഭവത്തിന്റെ ക്രെഡിറ്റെടുക്കാൻ വേണ്ടി എ സമ്പത്തും രംഗത്തുവന്നു. ഇക്കാര്യത്തിൽ മുമ്പെന്ന പോലുള്ള തർക്കമാണ് സംസ്ഥാന സർക്കാറിന്റെ ഡൽഹി പ്രതിനിധി കൈക്കൊണ്ടത്. വി മുരളീധരന് പിന്നാലെ ഹിമാചൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചാണ് എ സമ്പത്ത് ഈ സംഭവത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചത്. പ്രദേശത്തെ പൊലീസ് കമ്മീഷണറുമായും സംസാരിച്ചതായി സമ്പത്ത് അറിയിച്ചു. ചലച്ചിത്രപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചെന്നും എ.സമ്പത്ത് വ്യക്തമാക്കി.

എന്നാൽ, ഇതിന്റെ ക്രെഡിറ്റെടുക്കാൻ മറ്റൊരാൾ കൂടി എത്തി എന്നതാണ് വസ്തുത. അത് മുൻ ഭർത്താവ് ദിലീപായിരുന്നു. നടൻ ദിലീപ് വഴിയാണ് മഞ്ജുവിന്റെ ദുരിതാവസ്ഥ അറിയുന്നതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും ഹൈബി ഈഡൻ അറിയിച്ചു. ഇതേക്കുറിച്ച് ഹൈബി വാട്‌സ് ആപ്പിൽ എനുതിയത് ഇങ്ങനെ:

'മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.'

'നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.'ഹൈബി കുറിച്ചു.

അതേസമയം, ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ലാഹോൽ സ്പിതി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.കെ. സറോച്ച് മാധ്യമങ്ങളോടു പറഞ്ഞു. മഞ്ജുവിനും കൂട്ടർക്കും ആഹാരം എത്തിച്ചെന്നും വൈകിട്ടോടെ രക്ഷാപ്രവർത്തകർ അവരെസുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഉൾപ്പെടുന്ന ഷൂട്ടിങ് സംഘത്തിനൊപ്പം വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. ആകെ 140 േപരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. അവർ സുരക്ഷിതരാണെന്നും അവർക്കുള്ള ആഹാരം എത്തിച്ചെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. അവരോട് നേരത്തെ മലയിറങ്ങാൻ നിർദ്ദേശം നൽകിയിരുന്നെന്നും ഇപ്പോൾ ബന്ധുക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു കഴിഞ്ഞു. ഏകദേശം. 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഡോക്ടർമാരും രക്ഷാ പ്രവർത്തസംഘത്തിൽ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് മുമ്പ് പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനു കേന്ദ്രത്തിന്റെ സഹായമായി 22.45 ടൺ മരുന്നുകളാണ് സംസ്ഥാനത്തിനായി നൽകിയത്. ഇതിൽ ആദ്യ ഘട്ടമായി ആറു ടൺ മരുന്നുകൾ രാവിലെ കൊച്ചിയിലെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥനപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്.

ഇതിനായുള്ള നടപടികൾക്കായി മുൻ കൈയെടുത്ത് ചർച്ചകൾ നടത്തിയത് കേന്ദ്ര മന്ത്രി വി മുരളീധരനായിരുന്നു. എന്നാൽ ഈ ചർച്ചകൾ നടത്തിയപ്പോഴൊന്നും കേരള ഹൗസ് സ്പെഷ്യൽ ഓഫീസറെന്ന് അവകാശപ്പെടുന്ന സമ്പത്ത് ഡൽഹിയിൽ എത്തിയിരുന്നില്ല. പതിമൂന്നിനാണ് സമ്പത്ത് ഡൽഹിയിൽ ചാർജ് എടുത്തത്. അതിന് മുമ്പ് തന്നെ മരുന്നുകൾക്കുള്ള ഓർഡർ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് മറച്ച് വച്ച് മരുന്നുകൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി എല്ലാം ചെയ്തത് താനാണെന്ന അവകാശവാദവുമായി എ സമ്പത്ത് രംഗത്തെത്തുകയും ചെയത്ു. സിപിഎം സൈബർ ഗ്രൂപ്പുകളും ഇതിനായി സഹായിച്ചു. അതേസമയം ബിജെപിക്ക് അടുത്ത നോട്ടം കേരളമാണെന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് എ സമ്പത്ത് കേന്ദ്രത്തിന്റെ സഹായങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി വി മുരളീധരന്റെ ഇമേജ് ഇടിക്കാൻ ശ്രമിക്കുന്നത്. ഇവർ തമ്മിലുള്ള വടംവലി യഥാർത്ഥത്തിൽ സംസ്ഥാനത്തിനാണ് ദോഷകരമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP