Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണീർ സീരിയലിനിടെ നല്ല കലക്കൻ ആക്ഷൻ! സീരിയൽ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭർത്താവിനെ വാക്കത്തിക്ക് വെട്ടി വീഴ്‌ത്തി ഭാര്യ; മണർക്കാട് സ്വദേശി ആശുപത്രിയിൽ ചികിത്സയിൽ; അറസ്റ്റിലായ ഭാര്യയെയും മാതാപിതാക്കളെയും ജാമ്യത്തിൽ വിട്ടു; സംഭവം കുമരകത്തെ ഭാര്യ വീട്ടിൽ

കണ്ണീർ സീരിയലിനിടെ നല്ല കലക്കൻ ആക്ഷൻ! സീരിയൽ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭർത്താവിനെ വാക്കത്തിക്ക് വെട്ടി വീഴ്‌ത്തി ഭാര്യ; മണർക്കാട് സ്വദേശി ആശുപത്രിയിൽ ചികിത്സയിൽ; അറസ്റ്റിലായ ഭാര്യയെയും മാതാപിതാക്കളെയും ജാമ്യത്തിൽ വിട്ടു; സംഭവം കുമരകത്തെ ഭാര്യ വീട്ടിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; സീരിയലുകൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയെങ്കിലും കൈവിട്ട അക്രമണങ്ങളൊന്നും ആരും പ്രതീക്ഷിച്ചു കാണില്ല. അത്തരത്തിൽ കൈവിട്ട അക്രണമാണ് കുമരകത്ത് അരങ്ങേറിയത്. .സീരിയൽ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭർത്താവിനെ വാക്കത്തിക്ക് വെട്ടിയത് കഴിഞ്ഞ ദിവസം രാത്രി. ഭർത്താവ് ആശുപത്രിയിലായി, ഭാര്യയെയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലേക്ക് എത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ സീരിയൽ ലഹരിയിലായിരുന്ന ഭാര്യ ഭർത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല.ഇതോടെ ഭർത്താവ് ഭാര്യയോട് കയർത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവിൽ കൈയാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തിൽ ഇടപെട്ടു. ഇതോടെ കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭർത്താവിനെ വെട്ടിവീഴ്‌ത്തിയത്.

മണർകാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ കുമരകത്തെ ഭാര്യാഗൃഹത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസവും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP