Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീതി നിഷേധത്തിനെതിരേ ശക്തമായ പോരാട്ടം തന്നെയെന്ന് യാക്കോബായ സഭ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്ത് സംയുക്ത വൈദിക യോഗം; എതിർപ്പ് ഏതെങ്കിലുമൊരു പാർട്ടിയോടല്ലെന്ന് സഭ; പള്ളി തല്ലിത്തുറക്കാൻ ഒത്താശ ചെയ്തത് അപലപനീയമാണെന്നും മെത്രാൻ കക്ഷികൾ പള്ളിയിൽ കയറാൻ സ്വീകരിച്ച മാർഗം കിരാതവും ക്രൈസ്ത സഭകൾക്ക് ലജ്ജാവഹമാണെന്നും വിമർശനം

നീതി നിഷേധത്തിനെതിരേ ശക്തമായ പോരാട്ടം തന്നെയെന്ന് യാക്കോബായ സഭ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്ത് സംയുക്ത വൈദിക യോഗം; എതിർപ്പ് ഏതെങ്കിലുമൊരു പാർട്ടിയോടല്ലെന്ന് സഭ; പള്ളി തല്ലിത്തുറക്കാൻ ഒത്താശ ചെയ്തത് അപലപനീയമാണെന്നും മെത്രാൻ കക്ഷികൾ പള്ളിയിൽ കയറാൻ സ്വീകരിച്ച മാർഗം കിരാതവും ക്രൈസ്ത സഭകൾക്ക് ലജ്ജാവഹമാണെന്നും വിമർശനം

ശ്രീലാൽ വാസുദേവൻ

അടൂർ: യാക്കോബായ സുറിയാനി സഭയ്ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനും , മറ്റ് പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കാനും യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം തുമ്പമൺ ഭദ്രാസനങ്ങളുടെ സംയുക്ത വൈദീക യോഗം തീരുമാനിച്ചു. കട്ടച്ചിറ പള്ളിയിൽ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലു വിളിച്ചും, വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി തല്ലിതുറന്ന് അകത്ത് കയറാൻ ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി.

കട്ടച്ചിറ പള്ളിയിൽ പ്രവേശിക്കുന്നതിന് മെത്രാൻ കക്ഷികൾ സ്വീകരിച്ച വഴികൾ കിരാതവും ക്രൈസ്തവ സഭകൾക്ക് ലജ്ജാവഹവുമാണ്.കട്ടച്ചിറ പള്ളിയുടെ ഗേറ്റും ദേവാലയത്തിന്റെ പ്രധാന വാതിലും തല്ലിതകർക്കുകയും ദേവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങൾ നശിപ്പിക്കുകയും കുരിശ് ഉൾപ്പെടുന്ന പാത്രിയർക്കാ പതാക കത്തിക്കുകയും ദൈവാലയത്തോടും ബലിപീഠത്തോടും അനാദരവ് കാട്ടുകയും ചെയ്ത് വൈദീകരുടെ നേതൃത്വത്തിലാണെന്നുള്ളത് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നികൃഷ്ട മുഖം വ്യക്തമാക്കുന്നതാണ്.

കട്ടച്ചിറ പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ ഫലപ്രദമായി നേരിടുന്നതിൽ പ്രീണന സ്വഭാവമുള്ള ഭരണ സംവിധാനങ്ങൾക്ക് സാധിക്കാതെ പോകുന്നു. മാറി വരുന്ന സർക്കാരുകൾ സ്വധീനങ്ങൾക്ക് വഴങ്ങുന്നതാണ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകാത്തതിന് കാരണം.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോടുള്ള എതിർപ്പല്ല , മറിച്ച് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിഷേധവും, പരാജയപ്പെട്ട് പോകുന്ന ഭരണ സംവിധാനത്തോടുള്ള എതിർപ്പുമാണെന്ന് മെത്രാപ്പൊലീത്തമാരായ യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ്, ഫാ. എം.ജെ. ദാനിയൽ, ഫാ. എബി സ്റ്റീഫൻ, ഫാ. ജോർജ്ജി ജോൺ, മീഡിയാ കൺവീനർ ബിനു വാഴമുട്ടം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലേയും വിശ്വാസികൾ സഭയ്ക്കൊപ്പം നിൽക്കും. ആരെയും നിർബ്ബന്ധ പൂർവ്വം തടയുകയില്ല. കട്ടച്ചിറയിൽ കോടതി നിരീക്ഷണത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും വിധി ന്യായത്തിൽ നിലവിലെ ഭരണസമിതിക്ക് ഉറപ്പ് നൽകുന്നതുമായ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടണമെന്നും പള്ളിയിൽ അതിക്രമിച്ച് കയറുകയും, മത വികാരം വൃണപ്പെടുത്തുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ വിവിധ പ്രതിഷേധ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും, കട്ടച്ചിറയിൽ നടന്നു വരുന്ന വിശ്വാസികളുടെ സഹന സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും മെത്രാപ്പൊലീത്തമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP