Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടെയും എക്സൈസുകാരുടെയും അനുഗ്രഹം വേണം! വൈനുണ്ടാക്കാൻ എക്‌സൈസിന്റെ അനുഗ്രഹം തേടി ഫേസ്‌ബുക്കിൽ യുവാവിന്റെ പോസ്റ്റിങ്ങനെ; ആവോളം അനുഗ്രഹം നൽകി വീട്ടിലെത്തി കൈയോടെ പൊക്കി കേസെടുത്ത് എക്‌സൈസും; ഷിനോയുടെ വീട്ടിൽ നിന്നും എക്‌സൈസ് കണ്ടെടുത്തത് ഭരണിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വാഷ്; അറിവില്ലായ്മ മൂലമാണ് വൈനുണ്ടാക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് യുവാവ്

ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടെയും എക്സൈസുകാരുടെയും അനുഗ്രഹം വേണം! വൈനുണ്ടാക്കാൻ എക്‌സൈസിന്റെ അനുഗ്രഹം തേടി ഫേസ്‌ബുക്കിൽ യുവാവിന്റെ പോസ്റ്റിങ്ങനെ; ആവോളം അനുഗ്രഹം നൽകി വീട്ടിലെത്തി കൈയോടെ പൊക്കി കേസെടുത്ത് എക്‌സൈസും; ഷിനോയുടെ വീട്ടിൽ നിന്നും എക്‌സൈസ് കണ്ടെടുത്തത് ഭരണിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വാഷ്; അറിവില്ലായ്മ മൂലമാണ് വൈനുണ്ടാക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് യുവാവ്

ആർ പീയൂഷ്

കൊച്ചി: വൈനുണ്ടാക്കാനായി എക്സൈസിന്റെ അനുഗ്രഹം വാങ്ങാൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെ എക്സൈസ് സംഘം പിടികൂടി ആവോളം അനുഗ്രഹം നൽകുകയും കേസെടുക്കുകയും ചെയ്തു. ആലുവ കിടങ്ങൂർ ആലുക്കാപറമ്പിൽ ഷിനോ മോൻ ചാക്കോ(32)യെയാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഷിനോ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടെയും എക്സൈസുകാരുടെയും അനുഗ്രഹം വേണം എന്ന തലകെട്ടോടെ വൈൻ നിർമ്മിക്കാനുള്ള സാധനങ്ങളുടെ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വളരെ വേഗം തന്നെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് ശ്രദ്ധയിൽപെട്ട എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മീഷ്ണർ എ.എസ് രഞ്ജിത്ത് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനോട് നടപടിക്കായി നിർദ്ദേശം നൽകി. തുടർന്ന് എക്സൈസ് സംഘം ഷിനോ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയിലെത്തുകയും കസ്റ്റഡിയിലെടുത്ത് കിടങ്ങൂരിലെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ ഭരണിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്ററോളം വാഷ് എക്സൈസ് കണ്ടെടുത്തു. അബ്കാരി ആക്ട് പ്രകാരം വൈനുണ്ടാക്കാൻ അനുമതി ഇല്ലാത്തതിനാൽ ഇയാൾക്കെതിരെ കേസെടുത്തു.

അതേ സമയം തന്റെ അറിവില്ലായ്മ മൂലമാണ് വൈനുണ്ടാക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് ഷിനോ മറുനാടൻ മലയാളിയോട് പറഞ്ഞു. കുറച്ചു ദിവസം മുൻപ് മൂക്കന്നൂരിലുള്ള ഭാര്യ വീട്ടിൽ നിന്നും വിളവെടുപ്പ് നടത്തിയ കൈതച്ചക്ക കുറച്ച് വീട്ടിൽ കൊണ്ടു വന്നിരുന്നു. വീട്ടിലുള്ളവർ കഴിച്ചതിന് ശേഷം ബാക്കി വന്നത് ഉപയോഗിച്ച് വൈൻ നിർമ്മിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും അടുത്തുള്ള അങ്ങാടിക്കടയിൽ നിന്നും വാൻ കൂട്ട് വാങ്ങുകയുമായിരുന്നു. രണ്ട് ദിവസം മുൻപ് രാത്രിയിലാണ് വൈൻകൂട്ടും കൈതച്ചക്കയും പഞ്ചലാരയും വെള്ളവും ചേർത്ത് ഭരണിയിൽ ഭദ്രമായി കെട്ടി വച്ചത്. ഇതിന്റെ ഒരു ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെയാണ് ഈ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എക്സൈസിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഉണ്ടാവരുത് എന്ന് കരുതിയാണ് അങ്ങനെയൊരു തലക്കെട്ട് കൊടുത്തതെന്ന് ഷിനോ പറയുന്നു. എന്നാൽ അത് ക്രിമിനൽ കുറ്റമാണെന്ന് അറിഞ്ഞില്ല. എക്സൈസിനെ അപമാനിക്കാനായി ഇട്ട പോസ്റ്റുമല്ല എന്നും ഏതെങ്കിലും തരത്തിൽ അപമാനമായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഷിനോ പറയുന്നു.

എന്നാൽ വീടുകളിൽ വൈനുണ്ടാക്കാൻ ആർക്കും അനുമതി ഇല്ലെന്നും അബ്കാരി ആക്ട് പ്രകാരം ക്രിനിൽ കുറ്റവുമാണെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ എ.എസ് രഞ്ജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. വൈൻ എന്നാൽ അനധികൃത മദ്യമാണ്. ഇത് ഉണ്ടാക്കുന്നതും വിൽപ്പന നടത്തുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വർഷം തടവു ലഭിക്കുന്ന കുറ്റകൃത്യമാണ്. പലരും നിയമത്തിന്റെ അജ്ഞതകൊണ്ട് മുന്തിരി വാങ്ങി കറുകപ്പട്ട ഉൾപ്പെടെ ലഹരിക്കുപയോഗിക്കുന്ന വസ്തുക്കൾ ചേർത്താണ് വൈൻ നിർമ്മാണം. ഒരു വർഷക്കാലം പുളിപ്പിച്ചാണ് വൈൻ ഉൽപാദനം. അതുകൊണ്ട് അത്രത്തോളം വീര്യം അതിനുണ്ടാവും.

അബ്കാരി ആക്ടിലെ സെക്ഷൻ 58 ഉൾപ്പെടെയുള്ള വകുപ്പ് ചുമത്താവുന്ന കുറ്റമാണ്. കേരളത്തിൽ ക്രിസ്ത്യൻ സഭകൾക്കല്ലാതെ മറ്റാർക്കും വൈൻ നിർമ്മിക്കാനുള്ള ലൈസൻസ് എക്‌സൈസ് നൽകിയിട്ടില്ല. ആരാധനയ്ക്ക് വേണ്ടിയുള്ള മാസ് വൈൻ ലൈസൻസാണ് സഭകൾക്ക് നൽകിയിട്ടുള്ളത്. അരിഷ്ടാസവങ്ങൾ നിർമ്മിക്കാൻ പോലും നൽകിയിരിക്കുന്നത് ചികിത്സയുടെ ഭാഗമായി നിർമ്മിക്കാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP