Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ വീരപുത്രൻ പാക് പിടിയിലാകുന്നത് സേനാതാവളങ്ങൾ തകർക്കാൻ എത്തിയ ശത്രുവിമാനങ്ങളെ ചെറുത്ത് തുരത്തുന്നതിനിടെ; ശത്രുക്കളുടെ പിടിയിലായത് ഇന്ത്യൻ സൈനിക താവളങ്ങൾ രക്ഷിക്കാൻ പാക് വിമാനങ്ങൾക്ക് നേരെ വെടിയുതിർത്ത് ചീറിയെത്തിയ ഇന്ത്യൻ മിഗിന്റെ പൈലറ്റ്; മുഖത്ത് മുറിവേറ്റ നിലയിൽ പിടിയിലായിട്ടും പാക് ഓഫീസർമാരുടെ ചോദ്യങ്ങൾക്ക് സധൈര്യം ഉത്തരം നൽകി അഭിനന്ദൻ; ഇന്ത്യൻ രഹസ്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി തരില്ലെന്ന് ഉറച്ച പ്രതികരണവുമായി ധീരനായ വിങ് കമാൻഡർ

ഇന്ത്യയുടെ വീരപുത്രൻ പാക് പിടിയിലാകുന്നത് സേനാതാവളങ്ങൾ തകർക്കാൻ എത്തിയ ശത്രുവിമാനങ്ങളെ ചെറുത്ത് തുരത്തുന്നതിനിടെ; ശത്രുക്കളുടെ പിടിയിലായത് ഇന്ത്യൻ സൈനിക താവളങ്ങൾ രക്ഷിക്കാൻ പാക് വിമാനങ്ങൾക്ക് നേരെ വെടിയുതിർത്ത് ചീറിയെത്തിയ ഇന്ത്യൻ മിഗിന്റെ പൈലറ്റ്; മുഖത്ത് മുറിവേറ്റ നിലയിൽ പിടിയിലായിട്ടും പാക് ഓഫീസർമാരുടെ ചോദ്യങ്ങൾക്ക് സധൈര്യം ഉത്തരം നൽകി അഭിനന്ദൻ; ഇന്ത്യൻ രഹസ്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി തരില്ലെന്ന് ഉറച്ച പ്രതികരണവുമായി ധീരനായ വിങ് കമാൻഡർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പാക്കിസ്ഥാനിൽ പ്രവർത്തിച്ച ഭീകരതാവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ച് തകർത്തതിന് തിരിച്ചടിക്കാൻ ഇന്ത്യൻ സേനാ താവളങ്ങളെ ലക്ഷ്യമാക്കി പറന്നുവന്ന പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യക്ക് ഇന്ന് ഒരു മിഗ് വിമാനം നഷ്ടപ്പെടുന്നതും അതിന്റെ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നതും.

ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റാണ് ഇപ്പോൾ പാക്കിസ്ഥാൻ കസ്റ്റഡിയിലായ യുവ സൈനികൻ വർധമാൻ. ഇന്ത്യൻ അതിർത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ മൂന്ന് എഫ്-16 വിമാനങ്ങളെ പൊടുന്നനെ പറന്നുയർന്ന ഇന്ത്യൻ മിഗ്-21 ബൈസൺ ജെറ്റ് വിമാനങ്ങളാണ് പ്രതിരോധിച്ചത്. ഇന്ത്യൻ ആക്രമണം വന്നതോടെ സേനാതാവളിലും ഇന്ത്യൻ സൈനിക പോസ്റ്റിലും ബോംബിംഗിന് എത്തിയ പാക് വിമാനങ്ങൾ തിരിച്ച് പറക്കുകയും അവയെ ഇന്ത്യൻ മിഗ് വിമാനങ്ങൾ പിൻതുടർന്ന് ആക്രമിക്കുകയുമായിരുന്നു.

ഇതിനിടെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് പാക് അതിർത്തിയിൽ മൂന്നു കിലോമീറ്റർ അപ്പുറം ഒരു പാക് വിമാനവും തകർന്നുവീണു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ഒരു പാക് വിമാനത്തിന് വെടിയേൽക്കുന്നതും അതിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതും ഇന്ത്യൻ മണ്ണിൽ നിന്നുതന്നെ സൈനികർക്ക് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ പാക് റേഡിയോയെ ഉദ്ധരിച്ച് സൈന്യം പുറത്തുവിട്ടതെന്ന് വ്യക്തമാക്കി വീഡിയോകളും ദൃശ്യങ്ങളും പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തു.

ഒരു സംഘം പാക് സൈനികർ മുഖത്ത് മുറിവേറ്റ ഒരു വൈമാനികനെ പിടികൂടുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ പൈലറ്റിനെ കണ്ണുകൾ മൂടിക്കെട്ടി പാക് സേനാ താവളത്തിൽ എത്തിക്കുന്ന ചിത്രങ്ങളും തകർന്ന ഇന്ത്യൻ വിമാനത്തിന്റേതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും എത്തി. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ ചോദ്യം ചെയ്യുന്നു എന്ന് വ്യക്തമാക്കി വീഡിയോയും പൈലറ്റിൽ നിന്ന് പിടിച്ചെടുത്തത് എന്ന് പറഞ്ഞ് രേഖകളും പാക്കിസ്ഥാൻ പുറത്തുവിടുന്നത്. പാക് അതിർത്തി ലംഘിച്ച് വന്ന വിമാനം വെടിവച്ചിട്ടു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

എന്നാൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് സൈനിക താവളങ്ങൾ ആക്രമിക്കാനെത്തിയ വിമാനങ്ങളെ ധീരമായി ചെറുത്ത് തിരികെ ആക്രമിച്ച വൈമാനികനാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പിടിയിലായത്. ഒരുപക്ഷേ, വർധമാൻ ഉൾപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗിന്റെ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു എന്നാണ് സൂചനകൾ പുറത്തുവരുന്നത്. പക്ഷേ, തക്കസമയത്ത് പറന്നുയർന്ന ഇന്ത്യൻ വിമാനങ്ങൾ തിരിച്ചടിച്ചതോടെ അതിർത്തിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്ത്യൻ സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ച് പാക് വിമാനങ്ങൾ തിരിച്ചു പറക്കുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈനിക വ്യൂഹത്തിലെ ഒരു വിമാനമാണ് നഷ്ടപ്പെട്ടത്. അതിലെ പൈലറ്റായിരുന്നു അഭിനന്ദൻ.

ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ മറുപടി നൽകുന്നതെന്ന് പാക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യൻ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്കും മറ്റും അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ല എന്ന് ധീരതയോടെ ഉത്തരം നൽകുകയാണ് അഭിനന്ദൻ. മുഖത്ത് മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഇത്തരം നടപടിയും ലോക മാധ്യമങ്ങളിൽ ചർച്ചയാവുന്നു.

യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തിൽ വിമാനം തകർന്ന് കസ്റ്റഡിയിൽ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കിൽ വേണ്ട പരിചരണം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരത്തിൽ സൈനികനെ തടവിൽ ലഭിച്ചാൽ ആ വിവരം നയതന്ത്ര ഉദ്യോഗസ്ഥർവഴിയും സൈനിക വക്താക്കൾ വഴിയും പരസ്പരം രാജ്യങ്ങൾ അറിയിക്കണമെന്ന ധാരണ പാക്കിസ്ഥാൻ പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.

പാക് ആർമിയുടെ ചോദ്യങ്ങൾക്ക് മുഖം മറച്ച ഇന്ത്യൻ വ്യോമ സേനാ യൂണിഫോമിലുള്ള യുവാവ് മറുപടി നൽകുന്നതാണ് വീഡിയോയാണ് ആർമി പുറത്തുവിട്ടത്. തന്റെ പേര് അഭിനന്ദൻ ആണെന്നും വിങ് കമാൻഡർ ആണെന്നും സർവീസ് നമ്പർ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താൻ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാൻ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബഹുമാനത്തോടെ തന്നെ ഞാൻ ഇതിന് മറുപടി നൽകില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദൻ. ഇതിന് പിന്നാലെയാണ് താൻ പാക്കിസ്ഥാൻ ആർമിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.

ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം 'അഭി' എന്ന് പേർ ആലേഖനം ചെയ്ത എയർഫോഴ്‌സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാർന്നതായും കാണാം.

ഇതോടൊപ്പം ഒരു റിവോൾവർ, കണ്ണട, മാപ്പുകൾ, ആയുധങ്ങളുടേയും മറ്റും രേഖകൾ തുടങ്ങി യുവാവിൽ നിന്ന് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടു. ഇന്ത്യൻ എയർഫോഴ്‌സ് നൽകുന്ന 'സർവൈവൽ ഓഫ് ലാൻഡ്' ബുക്ക്‌ലെറ്റും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കൈകൾ പിന്നിലേക്ക് കെട്ടി കാലുമായി ബന്ധിച്ച നിലയിൽ നിർത്തിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തകർന്നുവീണ വിമാനത്തിന്റേതെന്ന വ്യക്തമാക്കുന്ന ചിത്രങ്ങളും പാക് മാധ്യമങ്ങൾ നൽകി.

ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് ഉച്ചയ്ക്ക് മൂന്നുമണിയോടെ ഇന്ത്യൻ പൈലറ്റ് മിസ്സിങ് ആണെന്ന വിവരം പത്രസമ്മേളനത്തിൽ അറിയിക്കുന്നത്. മിഗ് വിമാനവുമായി പറന്നുയർന്ന അഭിനന്ദൻ എന്ന പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സേന വ്യക്തമാക്കുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. മിഗുമായി പറന്നുയർന്ന അഭിനന്ദൻ തിരിച്ചെത്തിയില്ലെന്നാണ് സേനയെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി സ്ഥിരീകരണം നൽകുകയായിരുന്നു. ഇതോടെ ഇന്ത്യൻ വിമാനം പാക് അതിർത്തിയിൽ തകർന്നു എന്ന വിവരത്തിനും സ്ഥിരീകരണം ആകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP