Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറിവ് ആയുധമാക്കി പതിനാലാം വയസ്സിൽ കരസ്ഥമാക്കിയത് ഒരു കോടി രൂപ; എംബിബിഎസ് നേടിയെങ്കിലും മനസ്സിൽ കനലായി എരിഞ്ഞത് പൊലീസ് സേനയിലെത്തണമെന്ന ആ​ഗ്രഹവും; രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ മൂന്നാം തവണ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് അഖിലേന്ത്യാ തലത്തിൽ 461-ാം റാങ്കും; കോൻ ബനേഗാ ക്രോർപതി ജൂനിയറിലെ വിജയത്തിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പഴയ പയ്യൻ രവി മോഹൻ ഇപ്പോൾ പോർബന്ദർ എസ്‌പി

അറിവ് ആയുധമാക്കി പതിനാലാം വയസ്സിൽ കരസ്ഥമാക്കിയത് ഒരു കോടി രൂപ; എംബിബിഎസ് നേടിയെങ്കിലും മനസ്സിൽ കനലായി എരിഞ്ഞത് പൊലീസ് സേനയിലെത്തണമെന്ന ആ​ഗ്രഹവും; രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ മൂന്നാം തവണ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് അഖിലേന്ത്യാ തലത്തിൽ 461-ാം റാങ്കും; കോൻ ബനേഗാ ക്രോർപതി ജൂനിയറിലെ വിജയത്തിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പഴയ പയ്യൻ രവി മോഹൻ ഇപ്പോൾ പോർബന്ദർ എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ബുദ്ധിശക്തിയും അറിവും കൊണ്ട് പതിനാലാം വയസ്സിൽ ഒരുകോടി രൂപ കരസ്ഥമാക്കിയ പയ്യൻ ഇന്ന് ​ഗുജറാത്തിലെ പോർബന്ദറിൽ ജില്ലാ പൊലീസ് മേധാവി. പോർബന്ദർ എസ് പിയായി നിയമനം ലഭിച്ചത് 2001ൽ പതിനാലാം വയസിൽ കോൻ ബനേഗാ ക്രോർപതി ജൂനിയർ വിജയം കരസ്ഥമാക്കിയ രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ രവി മോഹൻ സാഹ്നി. മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവ്വീസ് നേടിയ സാഹ്നിയുടെ ജീവിതം സിനിമക്കഥയേക്കാൾ സസ്പെൻസുകൾ നിറഞ്ഞതാണ്. 2014ൽ ഗുജറാത്ത് കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ സാഹ്നി ചൊവ്വാഴ്ചയാണ് പോർബന്ദറിലെ എസ്‌പിയായി ചാർജ് എടുത്തത്.

രാജസ്ഥാനിലെ അൽവാർ സ്വദേശിയായ സാഹ്നിയുടെ പിതാവ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാൽ വിശാഖപട്ടണത്തായിരുന്നു സാഹ്നിയുടെ സ്കൂൾ വിദ്യാഭ്യാസം.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ നേവൽ പബ്ലിക് സ്കൂളിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കോൻ ബനേഗാ ക്രോർപതി ജൂനിയറിൽ സാഹ്നി പങ്കെടുക്കുന്നത്. ഒരു കോടി വിജയത്തിലെത്താനായി 15 ചോദ്യങ്ങൾക്കായിരുന്നു സാഹ്നി അന്ന് കൃത്യമായി മറുപടി നൽകിയത്. അന്ന് അദ്ദേഹത്തിന് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഞാൻ ഒരു കോടി രൂപയുടെ വിജയിയായിരുന്നു. എന്നിരുന്നാലും, നികുതിയിളവിന് ശേഷം എനിക്ക് 69 ലക്ഷം രൂപ ലഭിച്ചു, നാല് വർഷത്തിന് ശേഷം," അദ്ദേഹം 2017 ലെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഷോയുടെ നിയമങ്ങൾ അനുസരിച്ച്, വിജയികൾക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് സമ്മാന തുക നൽകുക.

സ്കൂൾ പഠനം പൂർത്തിയാക്കി ജയ്പൂരിലെ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ പൂർത്തിയാക്കിയപ്പോഴേക്കും സിവിൽ സർവ്വീസ് സാഹ്നി നേടിയിരുന്നു. സൈനിതവായ പിതാവാണ് പൊലീസ് സേനയിൽ ചേരാൻ സാഹ്നിക്ക് പ്രചോദനമായത്. 2012 ലും 2013 ലും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സര്ഡവീസ്പരീക്ഷയിൽ ഭാഗ്യം പരീക്ഷിച്ചു. എന്നിരുന്നാലും, 2014 ൽ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ച ജോലി നേടിയത്. അഖിലേന്ത്യാ തലത്തിൽ 461 റാങ്ക് നേടിയ സാഹ്നി ഗുജറാത്ത് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ രാജ്കോട്ട് സിറ്റി സോൺ വണിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറായി നിയമനം ലഭിച്ച സാഹ്നിക്ക് മുപ്പത്തിമൂന്നാം വയസിലാണ് പോർബന്ദർ ജില്ലയുടെ ചുമതല ലഭിക്കുന്നത്. കൊവിഡ് മഹാമാരിക്കിടെ ലഭിച്ച ചുമതല ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി സാഹ്നി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോക്ക്ഡൗൺ നിർദ്ദേശം കർശനമായി പിന്തുടർന്ന് കൊവിഡ് വ്യാപനം പോർബന്ദറിൽ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് സാഹ്നി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP