1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

കൃഷി ഭൂമി കരഭൂമിയാക്കി മാറ്റാനുള്ള കൈക്കൂലിയുടെ അഡ്വാൻസിനൊപ്പം വനിതാ കൃഷി ഓഫീസർ ആവശ്യപ്പെട്ടത് രണ്ട് പായ്ക്കറ്റ് റസ്‌കും; പണം വാങ്ങുന്നതിനിടെ പിടിയിലായ വസന്തകുമാരി ഓഫീസിൽ സഹായിയെ നിയമിച്ചത് സ്വന്തം പണം മുടക്കി; കൈക്കൂലി ശീലമാക്കിയ ചങ്ങനാശ്ശേരി കൃഷി ഫീൽഡ് ഓഫീസർ വിജിലൻസ് പിടിയിലായതോടെ പുറത്തുവരുന്നത് അഴിമതികളുടെ പരമ്പര

August 14, 2019 | 07:30 AM IST | Permalink



കൃഷി ഭൂമി കരഭൂമിയാക്കി മാറ്റാനുള്ള കൈക്കൂലിയുടെ അഡ്വാൻസിനൊപ്പം വനിതാ കൃഷി ഓഫീസർ ആവശ്യപ്പെട്ടത് രണ്ട് പായ്ക്കറ്റ് റസ്‌കും; പണം വാങ്ങുന്നതിനിടെ പിടിയിലായ വസന്തകുമാരി ഓഫീസിൽ സഹായിയെ നിയമിച്ചത് സ്വന്തം പണം മുടക്കി; കൈക്കൂലി ശീലമാക്കിയ ചങ്ങനാശ്ശേരി കൃഷി ഫീൽഡ് ഓഫീസർ വിജിലൻസ് പിടിയിലായതോടെ പുറത്തുവരുന്നത് അഴിമതികളുടെ പരമ്പര

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വനിതാ കൃഷി ഓഫീസർ വസന്തകുമാരി നടത്തിയിരുന്നത് വ്യാപകമായ അഴിമതി. തന്റെ സഹായിയായി ഒരു ജീവനക്കാരിയെ പോലും ഇവർ പണം കൊടുത്ത് കൃഷി ഓഫീസിൽ നിയമിച്ചിരുന്നു. ഇവരെ കുറിച്ച് നിരവധി പരാതികളാണ് മുമ്പും ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ കൊല്ലം ആലുംമൂട് മണ്ഡലം ജംക്ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരി വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. വിജിലൻസ് ഡിവൈഎസ്‌പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തു.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്‌സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്‌സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്‌പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്‌ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആവശ്യപ്പെട്ടത് രണ്ട് ലക്ഷം

കൃഷി ഭൂമി കരഭൂമിയാക്കി മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വസന്തകുമാരി പിടിയിലാകുന്നത്. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞു. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോൾ, 'ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും' എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാൻ വരുമ്പോൾ പണത്തിനൊപ്പം 2 പാക്കറ്റ് റസ്‌ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്‌കുമായാണ് എത്തിയത്.

സ്വന്തമായി ശമ്പളം നൽകി സഹായിയെയും നിയമിച്ചു

വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസിൽ നിയമിച്ചിരുന്നു. ഇവർക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നൽകിയിരുന്നത്. വിജിലൻസ് സംഘം എത്തുമ്പോൾ ഇവരും ഓഫിസിൽ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൃഷി ഓഫിസിലെ ഫയലുകൾ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നൽകിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോൾ വസന്തകുമാരി കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതു വാർത്തയായിരുന്നു. നേരത്തേയും രേഖകൾ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അയ്യനല്ലാതൊരു ശരണമില്ല! ഗുരുവായൂരപ്പനെ കണ്ടുവണങ്ങിയതിന് പിന്നാലെ ശബരിമലയിൽ അയ്യപ്പന്റെ കാൽക്കൽ വീണ് ബിനോയ് കോടിയേരി; ദർശനത്തിന് എത്തിയത് തല തോർത്തുകൊണ്ട് മറച്ച്; ഇരുമുടിക്കെട്ടുമായി എട്ടംഗസംഘത്തോടൊപ്പം ദർശനം; മേൽശാന്തിയുടെ കൈയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് മടക്കം; പുണ്യസ്ഥലങ്ങളിലെ സന്ദർശനം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
പ്രകോപനമുണ്ടാക്കാൻ നിയന്ത്രണ രേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്ഥാൻ; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാൻ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കാശ്മീരിൽ സ്ഥിതി ശാന്തം; ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചതും മുൻ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; തർക്കമുണ്ടെങ്കിൽ ന്യൂഡൽഹിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാനെ ഉപദേശിച്ച് ട്രംപും: കാശ്മീരിൽ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ
ഇടങ്കോലിട്ടവരെയെല്ലാം തുരത്തി; ഇടത് പാളയത്തിൽ കൂടിയ പി.കെ.രാഗേഷിനെ പുറത്തുചാടിച്ച് കൈകൊടുത്തു; രാഗേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി ഒപ്പം നിന്നിട്ടും 'പാരകൾ' ഏറെ; എല്ലാം അതീജീവിച്ച് കണ്ണൂർ കോർപറേഷൻ പിടിക്കുമ്പോൾ ജയിച്ചത് വലിയൊരു വാശി; ലോക്‌സഭ പിടിച്ച ആവേശം കൈവിടാതെ നിയമസഭാസീറ്റും എൽഡിഎഫിൽ നിന്ന് പിടിക്കും; കെ.സുധാകരൻ വീണ്ടും കരുത്തനാകുന്നു
കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ വിചിത്രവാദവുമായി പൊലീസ്; രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയതുകൊണ്ട്; സിറാജ് മാനേജ്‌മെന്റ് പരാതി നൽകിയത് സംഭവത്തിന് ഏഴ് മണിക്കൂറിന് ശേഷം; ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തപരിശോധനയ്ക്ക് തയ്യാറായില്ല; സ്വയം വെള്ളപൂശി വാദികളെ പ്രതികളാക്കുന്ന റിപ്പോർട്ട് കോടതിയിൽ
കൗമാരക്കാരായ അൾത്താര ബാലികമാരെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികർ പ്രാർത്ഥന നടത്തുമ്പോൾ; ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വർഷം തടവ് ശിക്ഷ; 'യേശുവിനെ പോലെയായിരുന്നു' അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് പ്രതിയുടെ അഭിഭാഷകൻ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ
ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ല; വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം കളവാണ്; ഭാര്യയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്; വിവാഹമോചനം നിയമപ്രകാരം മാത്രമെന്ന് ഭാര്യാപിതാവിനെ അറിയച്ചതോടെ വൈരാഗ്യമായി; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമെന്നും ഉസാം; മുത്തലാഖ് കേസിൽ സംസ്ഥാനത്തെ ആദ്യഅറസ്റ്റ് വിവാദത്തിൽ; അറസ്റ്റിനെ എതിർത്ത് സിപിഎമ്മും മുസ്ലിം ലീഗും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും
മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ
ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ