Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാൾ ചോരയിൽ കുളിച്ചു കിടപ്പുണ്ട്; ഒരാൾ എടുത്തു ചാടുന്നതും കണ്ടു; രക്ഷിക്കാനായി ചെന്നപ്പോൾ എന്നെ തൊടരുത്, എന്നെ ഇക്ക രക്ഷിച്ചോളുമെന്ന് പറഞ്ഞു: മറുനാടൻ വ്യാജവാർത്ത ഉണ്ടാക്കി എന്ന് പ്രചരിപ്പിക്കുന്ന വർഗീയ തിമിരം ബാധിച്ചവരുടെ കണ്ണു തുറക്കാൻ അപകടത്തിന് സാക്ഷിയായ ഒരു നാട്ടുകാരൻ വിവരിക്കുന്ന വീഡിയോ സമർപ്പിക്കുന്നു

ഒരാൾ ചോരയിൽ കുളിച്ചു കിടപ്പുണ്ട്; ഒരാൾ എടുത്തു ചാടുന്നതും കണ്ടു; രക്ഷിക്കാനായി ചെന്നപ്പോൾ എന്നെ തൊടരുത്, എന്നെ ഇക്ക രക്ഷിച്ചോളുമെന്ന് പറഞ്ഞു: മറുനാടൻ വ്യാജവാർത്ത ഉണ്ടാക്കി എന്ന് പ്രചരിപ്പിക്കുന്ന വർഗീയ തിമിരം ബാധിച്ചവരുടെ കണ്ണു തുറക്കാൻ അപകടത്തിന് സാക്ഷിയായ ഒരു നാട്ടുകാരൻ വിവരിക്കുന്ന വീഡിയോ സമർപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊമ്മൻകുത്ത് പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഭാര്യയും ഭർത്താവും അപകടത്തിൽ പെടുകയും വെള്ളത്തിൽ വീണ ഭാര്യയെ രക്ഷിക്കാൻ എത്തിയ പട്ടാളക്കാരനോട് തൊട്ടുപോകരുതെന്നും ഇക്ക മാത്രം രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ സൈബർ ലോകത്തെ ഒരു വിഭാഗം മറുനാടൻ മലയാളിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞാണ് ഇക്കൂട്ടർ പ്രചരണം കൊഴുപ്പിക്കുന്നത്. ഇതോടെ രക്ഷിക്കാനെത്തിയ തൊമ്മൻകൂഞ്ഞുകാർ തന്നെ ഈ പ്രചരണത്തിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നിട്ടും തൃപ്തിയാകാതെ തെറിവിളികൾ തുടരുന്നവർക്ക് മറുപടിയായി ഒരു വീഡിയോ മറുനാടൻ സമർപ്പിക്കുകയാണ്.

അപകടത്തിനും രക്ഷാപ്രവർത്തനത്തിനും സാക്ഷിയായ ഒരാൾ തന്നെ യുവതി പറഞ്ഞ കാര്യം വിവരിക്കുന്ന വീഡിയോയാണ് പുറത്തുവിടുന്നത്. സ്ഥലത്തെ പ്രാദേശിക ചാനലിനോട് അപകടത്തിന് സാക്ഷിയായ ആൾ വിശദീകരിക്കുന്നതാണ് വീഡിയോ. അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്നയാൾ ചോരയുമായി കിടക്കുന്നുണ്ടെന്നും ഒരാൾ രക്ഷിക്കാൻ എടുത്തുചാടിയെന്നും അയാൾ വീഡിയോയിൽ വിവരിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി എട്ടരയോടെ തൊമ്മൻകുത്ത് വള്ളക്കടവ് പാലത്തിൽ ബൈക്കിടിച്ച് അപകടത്തിൽപ്പെട്ടു പുഴയിലേക്ക് പർദ്ദയണിഞ്ഞ സ്ത്രീ വീണത്. തെറിച്ചുവീണ സ്ത്രീ രക്ഷപെട്ടുത്താനെത്തിയ ആളോടാണ് തൊടരുത് ഇക്ക വന്ന ശേഷം രക്ഷിച്ചോളും എന്ന് പറഞ്ഞത്.

സംഭവത്തിന് സാക്ഷിയായ ആൾ വളവും അപകട സാധ്യത കൂടുതലുള്ളതുമായി പാലത്തെ കുറിച്ചൊക്കെ വിശദീകരിച്ച ശേഷമാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവത്തെ കുറിച്ച് ഇയാൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''എന്താണ് പ്രശ്‌നമെന്ന് വച്ചാൽ അവിടെന്ന് വണ്ടി വന്നൽ ഇവിടെ വളവുണ്ട് എന്ന കാര്യം അറിയാൻ സാധിക്കുന്നില്ല. പുതുതായി വരുന്നവർക്കാണ് ഒന്നുമറിയാൻ സാധിക്കാത്തത്. വണ്ടി ഇടിച്ച് പാലതിന്റെ സമീപത്തുള്ള കുറ്റി പോയി.. പുള്ളിക്ക് കൺട്രോള് പോയിട്ടാണ് പുള്ളി വന്ന് കയറിയത്. എന്തായാലും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി ഉണ്ടാകണം. എന്നാൽ ഞങ്ങൾക്ക് കുറേ ബുദ്ധിമുട്ട് കുറഞ്ഞിരിക്കും. ഈ മുങ്ങാനും പിടിക്കാനും ഞങ്ങള് മാത്രമേയുള്ളൂ വേറെയാരും ഇല്ല.. രക്ഷിക്കാനായി വന്നു കഴിഞ്ഞപ്പോൾ ഒരു ബൈക്ക് റോഡിൽ മറിഞ്ഞു കിടപ്പുണ്ട്. ഒരാൾ ചോരയിൽ കുളിച്ചു കിടപ്പുണ്ട്. ഒരാള് പാലത്തിലൂടെ ചാടണത് കണ്ടു. താഴെ ചെന്ന് ഒരു സ്ത്രീയെ പിടിച്ചപ്പോൾ എന്നെ തൊടരുത്.. ഇക്ക പിടിച്ചോളും എന്നു പറഞ്ഞു.. താഴെ പോയ ആൾ പിടിച്ച് ഇവിടെ കയറ്റിക്കൊണ്ടു വന്നു...''

സംഭവം വാർത്തയായതോടെ ഒരു വിഭാഗം ആളുകൾ ആസൂത്രിതമായി ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചരണം ശക്തമാക്കിയതോടെ തൊമ്മൻകുഞ്ഞ് നിവാസികളും പ്രതിഷേധത്തിലാണ്. തങ്ങൾ ചെയ്ത പുണ്യപ്രവർത്തിയെ അപകീർത്തിപ്പെടുത്തുന്നതാണ് ഇത്തരം പ്രചരണമെന്നാണ് ഇവരുടെ പൊതുവികാരം. തന്നെ ഭർത്താവ് രക്ഷിച്ചാൽ മതിയെന്നായിരുന്നു സ്ത്രീയുടെ നിലപാടെന്നായിരുന്നു നാട്ടുകാരും പറയുന്നത്. ഇതേക്കുറിച്ച് വാർത്തയാക്കിയപ്പോൾ യുവതി പറഞ്ഞ 'ഇക്ക'യെന്ന വാക്ക് ക്വാട്ട് ചെയ്ത് റിപ്പോർട്ട് ചെയ്തതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചത്. ഇങ്ങനെ സ്ത്രീ പറഞ്ഞിട്ടില്ലെന്ന് വാദത്തെ പൊളിക്കുന്നതാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ വെളിപ്പെടുത്തലുകൾ.

ബൈക്ക് തൂണിലിടിച്ച് മറിയുന്നതിന്റെ ഒച്ച കേട്ടുവെന്ന് പുഴയോരത്ത് താമസിക്കുന്ന പുത്തനാപ്പള്ളിൽ ബിറ്റനും വ്യക്തമാക്കിയിരുന്നു. ഈ സമയം രാഹുലിനെ കൂടാതെ ഒരു കൗമാരക്കാരനും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള കടയിലും ഉടൻ വിവരമറിഞ്ഞു താനുൾപ്പെടെ ഏതാനും പേർ അപകടമുണ്ടായയുടൻ എത്തിയെന്നു അവിടെ ബൈക്ക് മെക്കാനിക് ഷോപ് നടത്തുന്ന ജയൻ വ്യക്തമാക്കുകയുണ്ടായി.

സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവർ എവിടുത്തുകാരണെന്നോ, എവിടെ പോകുന്നുവെന്നോ ആരും ചോദിച്ചില്ല. ഇവർ ബൈക്കിൽ കയറി പോയന്നു വാർത്ത വന്നത് ലഭ്യമായ വിവരത്തിലെ പിശകാണ്. ജംക്ഷനിൽനിന്നും ഒരു ഓട്ടോ വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. രണ്ടാമത്തെ പുൽപടർപ്പിൽനിന്നുള്ള പിടിവിട്ടാൽ സമീപത്തുള്ള കയത്തിൽ സ്ത്രീ അകപ്പെടുമെന്ന് ഉറപ്പായികുന്നു. മാത്രമല്ല, ശക്തമായ ഒഴുക്കിൽ അധികനേരം പിടിച്ചുകിടക്കാനുമാകില്ല. അതുകൊണ്ടാണ് പെട്ടന്ന് കരയ്ക്ക് കയറ്റിയത്. ഇത്തരക്കാരുടെ വ്യാജപ്രചാരണങ്ങൾ നന്മ ചെയ്യുന്നവരെ അവരുടെ കർതവ്യത്തിൽനിന്നും പിന്മാറ്റുമെന്നും മൂന്നു വർഷം മുമ്പ് ഇതേ പുഴയിൽനിന്ന് മട്ടാഞ്ചേരിക്കാരനെ രക്ഷിച്ച വ്യക്തിതൂടിയായ ജയൻ പ്രതികരിച്ചു. ഭർത്താവിനെ കാണാത്ത വിഷമത്തിലോ, ഭയന്നിട്ടോ ആകാം സ്ത്രീ തന്നെ തൊടരുതെന്നു പറഞ്ഞതെന്നാണഅ അദ്ദേഹം പറയുന്നത്യ.

രക്ഷാപ്രവർത്തനം നടത്തിയ പട്ടാളക്കാരൻ രാഹുലിന് സോഷ്യൽ മീഡിയയിൽ ബിഗ് സല്യൂട്ടാണ് ലഭിക്കുന്നത്. എന്നാൽ സ്ത്രീയുടെ അനുവാദമില്ലാതെ രക്ഷിച്ചതിനെ ചിലർ വിമർശിച്ചു. എങ്കിലും രാജ്യത്തിന്റെ അഭിമാനമാണ് രാഹുലെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. പുഴയിൽ ചാടുന്നതിനിടെ രാഹുലിന്റെ സ്മാർട്ട് ഫോണും പണമടക്കം ഏതാനും സാധനങ്ങളും പുഴയിൽ വീണ് നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന വിധത്തിൽ പ്രചരണം നടക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് തൊമ്മൻകുഞ്ഞുകാർ. അവിടെ നടന്ന കാര്യം അതേപടി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഒരു വിഭാഗം മറുനാടൻ മലയാളിക്കെതിരെ ഉറഞ്ഞു തുള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP