Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ വ്യാജക്കത്തൊരുക്കി ദേവലോകം സ്വദേശിനി നടത്തിയത് നിരവധി വിവാഹങ്ങൾ; ഭാര്യ മരിച്ചവരേയും ഭാര്യയുമായി പിണങ്ങിയവരേയും വലയിലാക്കി ആലീസ് ജോർജ് കോടികൾ തട്ടിയെടുത്തു; യുവതിക്കൊപ്പം എല്ലാമെല്ലാമായി നിന്ന രാഷ്ട്രീയ നേതാവിനെതിരെയും കേസെടുത്ത് പൊലീസ്

ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ വ്യാജക്കത്തൊരുക്കി ദേവലോകം സ്വദേശിനി നടത്തിയത് നിരവധി വിവാഹങ്ങൾ; ഭാര്യ മരിച്ചവരേയും ഭാര്യയുമായി പിണങ്ങിയവരേയും വലയിലാക്കി ആലീസ് ജോർജ് കോടികൾ തട്ടിയെടുത്തു; യുവതിക്കൊപ്പം എല്ലാമെല്ലാമായി നിന്ന രാഷ്ട്രീയ നേതാവിനെതിരെയും കേസെടുത്ത് പൊലീസ്

അരുൺ ജയകുമാർ

ചവറ: ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ പേരിൽ വ്യാജക്കത്ത് തയാറാക്കി ഒന്നിലേറെ വിവാഹങ്ങൾ നടത്തി വൻ തുക കൈക്കലാക്കിയ വിവാഹ തട്ടിപ്പുകാരി ചവറ പൊലീസ് പിടിയിൽ. കോട്ടയം ദേവലോകം സ്വദേശിനിയായ ആലീസ് ജോർജ് (44) എന്ന പേരിൽ ആൾമാറാട്ടം നടത്തിയ ലീലാമ്മ ജോർജ് എന്ന യുവതി നിരവധി പേരെ കബളിപ്പിച്ച് പണവും സ്വത്തും തട്ടിയിരുന്നു. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വഞ്ചനാ കുറ്റത്തിന് കേസ് ചുമത്തപ്പെട്ട ഇവർ ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലാണ്.

ചവറ സർക്കിൾ ഇൻസ്‌പെക്ടർ ബി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ കൊണ്ട് വന്ന ശേഷമാണ് ചവറ പൊലീസിന് ഇവരെ കൈമാറിയത്. യുവതിക്കൊപ്പം ഇപ്പോൾ താമസിച്ചു വരുന്നതും തട്ടിപ്പുകളിൽ യുവതിക്കൊപ്പം പ്രവർത്തിച്ചു വരുന്നതുമായ രാഷ്ട്രീയ നേതാവിനെതിരേയും പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

കൊട്ടാരക്കര കുളക്കട സ്വദേശിയായ കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കുളക്കടയാണ് ആലീസ് ജോർജ് എന്ന ലീലാമ്മ ജോർജിനെ സഹായിച്ചിരുന്നത്. ഇവർ തമ്മിൽ അവിഹിത ബന്ധം നിലനിന്നിരുന്നതായും ചവറ പൊലീസ് സബ് ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആൾക്കാരെയുമാണ് പ്രധാനമായും ഇവർ നോട്ടമിട്ടിരുന്നത്. വൈവാഹിക പരസ്യത്തിലൂടെ ഇത്തരക്കാരെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്.

ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയിൽവാസം അനുഭവിച്ചപ്പോൾ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ ഭർത്താവ് മരിച്ചു പോയതായി വിശ്വസിപ്പിച്ച് വിവാഹംകഴിക്കുകയും പിന്നീട് കോടികൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

അതിനുശേഷം കറ്റാനം സ്വദേശിയേയും ഇത്തരത്തിൽ വിവാഹംചെയ്ത് പണവും സ്വത്തുക്കളും തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ചവറ സ്വദേശിയെ വിവാഹം ചെയ്തു കബളിപ്പിച്ചിരുന്നു. തുടർന്നുണ്ടായ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ചവറ സ്വദേശിയായ ഒരു വിദേശ മലയാളിയെയാണ് ലീലാമ്മ അവസാനമായി വിവാഹം കഴിച്ചത്. ഇയാളുമായി കഴിഞ്ഞ ആറുമാസമായി താമസിച്ച് വരികയായിരുന്നു. ഇയാളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം സ്ഥിരമായി ഇയാളോട് വഴക്കുണ്ടാക്കുകയും പിന്നീട് വീട്ടിൽ നിന്നും പല തവണ പിണങ്ങിപ്പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ചെറിയ കാര്യങ്ങൾക്ക് പോലും ഇവർ വീടുവിട്ട് പോകാൻ തയ്യാറാവുന്നതും ഇവരുടെ ഫോൺ വിളികളും കണ്ട ശേഷം ജോസഫിന് സംശയം തോന്നുകയും പരാതിയുമായി ചവറ പൊലീസിനെ സമീപിക്കുകയുമായിരുന്നു. ഇത്തരത്തിൽ വിവാഹം ചെയ്തവരുടെ പക്കൽ നിന്നും കോടികളാണ് യുവതി തട്ടിയെടുത്തതെന്ന് പൊലീസ് കരുതുന്നു. യുവതിയും കൂട്ടാളിയും ചേർന്ന് ഇടവകവികാരിയുടെ പേരിലുള്ള വ്യാജ റിക്കാർഡുകൾ തയാറാക്കിയാണ് ആളുകളെ കബളിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP