Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ...! മുക്കൂട്ടുതറ ടൗണിൽ ബസിറങ്ങിയ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ചോരയൊലിപ്പിച്ചുട്ടും നിർത്താതെ ബഹളം വെച്ചതോടെ ഗതാഗതം സ്തംഭിച്ചു; കണ്ടു നിന്നവർ പിടിച്ചുമാറ്റിയിട്ടും വാക്കേറ്റം തുടർന്നു; ചോര ഒലിപ്പിച്ചു നിൽക്കുന്നയാളെ ആശുപത്രിയിലെത്തിക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോഴും ചെവിക്കൊണ്ടില്ല; രംഗം ശാന്തമായത് പൊലീസെത്തിയപ്പോൾ

നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ...! മുക്കൂട്ടുതറ ടൗണിൽ ബസിറങ്ങിയ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ചോരയൊലിപ്പിച്ചുട്ടും നിർത്താതെ ബഹളം വെച്ചതോടെ ഗതാഗതം സ്തംഭിച്ചു; കണ്ടു നിന്നവർ പിടിച്ചുമാറ്റിയിട്ടും വാക്കേറ്റം തുടർന്നു; ചോര ഒലിപ്പിച്ചു നിൽക്കുന്നയാളെ ആശുപത്രിയിലെത്തിക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോഴും ചെവിക്കൊണ്ടില്ല; രംഗം ശാന്തമായത് പൊലീസെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: നടുറോഡിൽ നിന്ന് ഗതാഗതം തടസപ്പെടുത്തുന്ന വിധത്തിൽ രണ്ട് സ്ത്രീകൾ നിന്ന് അടികൂടിയാൽ നാലാൾ ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും ഒരു പുരുഷന്റെ പേരു പറഞ്ഞു കൊണ്ടാണ് മർദ്ദനമെങ്കിൽ. കഴിഞ്ഞ ദിവസം പത്തനംതിട്ട മുക്കൂട്ടുതറയിൽ അത്തരമൊരു അടിപൊട്ടി. എന്തുകാരണം കൊണ്ടാണ് രണ്ട് സ്ത്രീകൾ തമ്മിൽ ചോരയിടിപ്പിച്ച് പരസ്പ്പരം പോരടിക്കുന്നത് എന്നറിയാതെ നാട്ടുകാരും ചുറ്റും കൂടി. ഇതോടെ ഗതാഗതം സ്തംഭിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറി. ഒടുവിൽ പൊലീസ് എത്തേണ്ട അവസ്ഥ വന്നു പ്രശ്‌നങ്ങൾ പരിഹരിക്കാൻ.

മുക്കൂട്ടുതറ ടൗണിൽ വച്ചായിരുന്നു രണ്ട് മധ്യവയസ്‌ക്കരായ സ്ത്രീകൾ തമ്മിൽ അടുകൂടിയത്. ഗംഗാധരൻ ചേട്ടൻ എന്നയാളെ ചൊല്ലിയായിരുന്നു സംഘട്ടനം നടന്നത്. ഒരാളുടെ മൂക്കിൽ നിന്നും ചോരയൊലിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിൽ കാണാം. ഗംഗധരന്റെ പേരു പറഞ്ഞ് സ്ത്രീകൾ തമ്മിലടിക്കുന്നത് കണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിച്ചു. കണ്ടു നിന്ന പുരുഷന്മാർ ആദ്യം പിടിച്ചുമാറ്റാൻ മുതിർന്നെങ്കിലും സ്ത്രീകൾ ആയതിനാൽ പിന്മാറി. പിന്നീട് എന്താണ് വിഷയമെന്ന് തിരക്കിയപ്പോഴാണ് ലോട്ടറി വിൽപ്പനക്കാരനായ ഗംഗാധരനാണ് കഥാനായകനെന്ന് ബോധ്യമായത്.

ലോട്ടറി വിൽപ്പനക്കാരനായ ഗംഗാധരന്റെ വീട്ടിൽ മറ്റൊരു സ്ത്രീ വന്നതിനെ ചൊല്ലിയായിരുന്നു തർക്കം. നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ... എന്നു ചോദിച്ചു ഒരു സ്ത്രീ ബസിറങ്ങിയ മറ്റൊരു സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വാക്കേറ്റത്തിന് ഒടുവിലായിരുന്നു മർദ്ദനം കുട കൊണ്ടുള്ള ഇടിയിൽ മറ്റേയാളുടെ നെറ്റിപൊട്ടി ചോര ഒലിക്കുകയായിരുന്നു. ചോര ഒലിപ്പിച്ചു നിന്നവർ പരസ്പ്പരം വെല്ലുവിളി തുടർന്നു. ഇതോടെ ഇടയ്ക്കു കയറിയ ചില പുരുഷന്മാർ നെറ്റിപൊട്ടിയ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ വാക്കേറ്റം തുടർന്നു.

ഇതിനിടെ ചിലർ രംഗം വീഡിയോയിൽ പകർത്തി. ഈ വീഡിയോ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗതാഗതം തടസപ്പെടുന്ന സാഹചര്യം കൂടി ഉണ്ടായതോടെയാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ട് യുവതികളെയും ശാന്തരാക്കിയത്. പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശിനിയെ എരുമേലി സർക്കാർ ആശുപത്രിയിലും ചാത്തൻതറ സ്വദേശിനിയെ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു. പിന്നീട് സംഭവം രമ്യതയിലാക്കി വിട്ടയച്ചു.

രണ്ട് സ്ത്രീകളും മൊഴി നൽകാൻ എത്തിയാൽ പരാതിയിൽ കൂടുതൽ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്. എന്തായാലും കഥാനായകൻ ഗംഗാധരന്റെ പേരിൽ നടന്ന അടി മുക്കൂട്ടുതറയിലെ ഗതാഗതം സ്തംഭിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP